Ecclesiastes - സഭാപ്രസംഗി 2 | View All

1. ഞാന് എന്നോടു തന്നേ പറഞ്ഞുവരിക; ഞാന് നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്ക.

1. I said to myself, 'Have fun and enjoy yourself!' But this didn't make sense.

2. എന്നാല് അതും മായ തന്നേ. ഞാന് ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.

2. Laughing and having fun is crazy. What good does it do?

3. മനുഷ്യര്ക്കും ആകാശത്തിന് കീഴെ ജീവപര്യന്തം ചെയ്വാന് നല്ലതു ഏതെന്നു ഞാന് കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാന് എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊള്വാനും എന്റെ മനസ്സില് നിരൂപിച്ചു.

3. I wanted to find out what was best for us during the short time we have on this earth. So I decided to make myself happy with wine and find out what it means to be foolish, without really being foolish myself.

4. ഞാന് മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.

4. I did some great things. I built houses and planted vineyards.

5. ഞാന് തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയില് സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.

5. I had flower gardens and orchards full of fruit trees.

6. വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാന് കുളങ്ങളും കുഴിപ്പിച്ചു.

6. And I had pools where I could get water for the trees.

7. ഞാന് ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടില് ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമില് എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.

7. I owned slaves, and their sons and daughters became my slaves. I had more sheep and goats than anyone who had ever lived in Jerusalem.

8. ഞാന് വെള്ളിയും പൊന്നും രാജാക്കന്മാര്ക്കും സംസ്ഥാനങ്ങള്ക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.

8. Foreign rulers brought me silver, gold, and precious treasures. Men and women sang for me, and I had many wives who gave me great pleasure.

9. ഇങ്ങനെ ഞാന് , എനിക്കുമുമ്പു യെരൂശലേമില് ഉണ്ടായിരുന്നു എല്ലാവരിലും മഹാനായിത്തീര്ന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നില് ഉറെച്ചുനിന്നു.

9. I was the most famous person who had ever lived in Jerusalem, and I was very wise.

10. എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാന് അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.

10. I got whatever I wanted and did whatever made me happy. But most of all, I enjoyed my work.

11. ഞാന് എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാന് ചെയ്വാന് ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴില് യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.

11. Then I thought about everything I had done, including the hard work, and it was simply chasing the wind. Nothing on earth is worth the trouble.

12. ഞാന് ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാന് തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യന് എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.

12. I asked myself, 'What can the next king do that I haven't done?' Then I decided to compare wisdom with foolishness and stupidity.

13. വെളിച്ചം ഇരുളിനെക്കാള് ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്വത്തെക്കാള് ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാന് കണ്ടു.

13. And I discovered that wisdom is better than foolishness, just as light is better than darkness.

14. ജ്ഞാനിക്കു തലയില് കണ്ണുണ്ടു; ഭോഷന് ഇരുട്ടില് നടക്കുന്നു; എന്നാല് അവര്ക്കും എല്ലാവര്ക്കും ഗതി ഒന്നു തന്നേ എന്നു ഞാന് ഗ്രഹിച്ചു.

14. Wisdom is like having two good eyes; foolishness leaves you in the dark. But wise or foolish, we all end up the same.

15. ആകയാല് ഞാന് എന്നോടുഭോഷന്നും എനിക്കും ഗതി ഒന്നു തന്നേ; പിന്നെ ഞാന് എന്തിന്നു അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാന് മനസ്സില് പറഞ്ഞു.

15. Finally, I said to myself, 'Being wise got me nowhere! The same thing will happen to me that happens to fools. Nothing makes sense.

16. ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഔര്മ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷന് മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;

16. Wise or foolish, we all die and are soon forgotten.'

17. അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാന് ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.

17. This made me hate life. Everything we do is painful; it's just as senseless as chasing the wind.

18. സൂര്യന്നു കീഴെ ഞാന് പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാന് വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാന് അതു വെച്ചേക്കേണ്ടിവരുമല്ലോ.

18. Suddenly I realized that others would someday get everything I had worked for so hard, then I started hating it all.

19. അവന് ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആര്ക്കറിയാം? എന്തായാലും ഞാന് സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവന് അധികാരം പ്രാപിക്കും. അതും മായ അത്രേ.

19. Who knows if those people will be sensible or stupid? Either way, they will own everything I have earned by hard work and wisdom. It doesn't make sense.

20. ആകയാല് സൂര്യന്നു കീഴെ പ്രയത്നിച്ച സര്വ്വപ്രയത്നത്തെക്കുറിച്ചും ഞാന് എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാന് തുടങ്ങി.

20. I thought about all my hard work, and I felt depressed.

21. ഒരുത്തന് ജ്ഞാനത്തോടും അറിവോടും സാമര്ത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതില് പ്രയത്നിക്കാത്ത ഒരുത്തന്നു അവന് അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.

21. When we use our wisdom, knowledge, and skill to get what we own, why do we have to leave it to someone who didn't work for it? This is senseless and wrong.

22. സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?

22. What do we really gain from all of our hard work?

23. അവന്റെ നാളുകള് ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ.

23. Our bodies ache during the day, and work is torture. Then at night our thoughts are troubled. It just doesn't make sense.

24. തിന്നു കുടിച്ചു തന്റെ പ്രയത്നത്താല് സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യില്നിന്നുള്ളതു എന്നു ഞാന് കണ്ടു.

24. The best thing we can do is to enjoy eating, drinking, and working. I believe these are God's gifts to us,

25. അവന് നല്കീട്ടല്ലാതെ ആര് ഭക്ഷിക്കും ആര് അനുഭവിക്കും?

25. and no one enjoys eating and living more than I do.

26. തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവന് ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാന് തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.

26. If we please God, he will make us wise, understanding, and happy. But if we sin, God will make us struggle for a living, then he will give all we own to someone who pleases him. This makes no more sense than chasing the wind.



Shortcut Links
സഭാപ്രസംഗി - Ecclesiastes : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |