Song of Songs - ഉത്തമ ഗീതം ഉത്തമഗീതം 5 | View All

1. എന്റെ സഹോദരീ, എന്റെ കാന്തേ, ഞാന് എന്റെ തോട്ടത്തില് വന്നിരിക്കുന്നു; ഞാന് എന്റെ മൂറും സുഗന്ധവര്ഗ്ഗവും പെറുക്കി; ഞാന് എന്റെ തേന് കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിന് ; പ്രിയരേ, കുടിച്ചു മത്തരാകുവിന് !

1. I have come into my garden, my sister, my bride; to take my myrrh with my spice; my wax with my honey; my wine with my milk. Take meat, O friends; take wine, yes, be overcome with love.

2. ഞാന് ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്ന്നിരിക്കുന്നു. വാതില്ക്കല് മുട്ടുന്ന എന്റെ പ്രിയന്റെ സ്വരംഎന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകള് രാത്രിയില് പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.

2. I am sleeping, but my heart is awake; it is the sound of my loved one at the door, saying, Be open to me, my sister, my love, my dove, my very beautiful one; my head is wet with dew, and my hair with the drops of the night.

3. എന്റെ അങ്കി ഞാന് ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാന് കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?

3. I have put off my coat; how may I put it on? My feet are washed; how may I make them unclean?

4. എന്റെ പ്രിയന് ദ്വാരത്തില് കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.

4. My loved one put his hand on the door, and my heart was moved for him.

5. എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാന് എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരല് മൂറിന് തൈലവും തഴുതുപിടികളിന്മേല് പൊഴിച്ചു.

5. I got up to let my loved one in; and my hands were dropping with myrrh, and my fingers with liquid myrrh, on the lock of the door.

6. ഞാന് എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവന് സംസാരിച്ചപ്പോള് ഞാന് വിവശയായിരുന്നു; ഞാന് അന്വേഷിച്ചു അവനെ കണ്ടില്ല; ഞാന് അവനെ വിളിച്ചു; അവന് ഉത്തരം പറഞ്ഞില്ല.

6. I made the door open to my loved one; but my loved one had taken himself away, and was gone, my soul was feeble when his back was turned on me; I went after him, but I did not come near him; I said his name, but he gave me no answer.

7. നഗരത്തില് ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാര് എന്നെ കണ്ടു; അവര് എന്നെ അടിച്ചു, മുറിവേല്പിച്ചു; മതില്കാവല്ക്കാര് എന്റെ മൂടുപടം എടുത്തുകളഞ്ഞു.

7. The keepers who go about the town overtook me; they gave me blows and wounds; the keepers of the walls took away my veil from me.

8. യെരൂശലേംപുത്രിമാരേ, നിങ്ങള് എന്റെ പ്രിയനെ കണ്ടെങ്കില് ഞാന് പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാന് നിങ്ങളോടു ആണയിടുന്നു.

8. I say to you, O daughters of Jerusalem, if you see my loved one, what will you say to him? That I am overcome with love.

9. സ്ത്രീകളില് അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള് എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള് എന്തു വിശേഷതയുള്ളു.

9. What is your loved one more than another, O fairest among women? What is your loved one more than another, that you say this to us?

10. എന്റെ പ്രിയന് വെണ്മയും ചുവപ്പും ഉള്ളവന് , പതിനായിരംപേരില് അതിശ്രേഷ്ഠന് തന്നേ.

10. My loved one is white and red, the chief among ten thousand.

11. അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകള് ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.

11. His head is as the most delicate gold; his hair is thick, and black as a raven.

12. അവന്റെ കണ്ണു നീര്ത്തോടുകളുടെ അരികത്തുള്ള പ്രാവുകള്ക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേര്ച്ചയായി പതിച്ചതും ആകും.

12. His eyes are as the eyes of doves by the water streams, washed with milk, and rightly placed.

13. അവന്റെ കവിള് സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന് തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;

13. His face is as beds of spices, giving out perfumes of every sort; his lips like lilies, dropping liquid myrrh.

14. അവന്റെ കൈകള് ഗോമേദകം പതിച്ചിരിക്കുന്ന സ്വര്ണ്ണനാളങ്ങള്; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിര്മ്മിതം.

14. His hands are as rings of gold ornamented with beryl-stones; his body is as a smooth plate of ivory covered with sapphires.

15. അവന്റെ തുട തങ്കച്ചുവട്ടില് നിര്ത്തിയ വെണ്കല്ത്തൂണ്; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉല്കൃഷ്ടമാകുന്നു.

15. His legs are as pillars of stone on a base of delicate gold; his looks are as Lebanon, beautiful as the cedar-tree.

16. അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന് സര്വ്വാംഗസുന്ദരന് തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന് ; ഇവനത്രേ എന്റെ സ്നേഹിതന്.

16. His mouth is most sweet; yes, he is all beautiful. This is my loved one, and this is my friend, O daughters of Jerusalem.



Shortcut Links
ഉത്തമ ഗീതം ഉത്തമഗീതം - Song of Songs : 1 | 2 | 3 | 4 | 5 | 6 | 7 | 8 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |