Isaiah - യെശയ്യാ 30 | View All

1. പാപത്തോടു പാപം കൂട്ടുവാന് തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും

1. 'Woe to the obstinate children,' declares the LORD, 'to those who carry out plans that are not mine, forming an alliance, but not by my Spirit, heaping sin upon sin;

2. ഫറവോന്റെ സംരക്ഷണയില് തങ്ങളെത്തന്നേ സംരക്ഷിക്കേണ്ടതിന്നും മിസ്രയീമിന്റെ നിഴലില് ശരണം പ്രാപിക്കേണ്ടതിന്നും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കള്ക്കു അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.

2. who go down to Egypt without consulting me; who look for help to Pharaoh's protection, to Egypt's shade for refuge.

3. എന്നാല് ഫറവോന്റെ സംരക്ഷണ നിങ്ങള്ക്കു നാണമായും മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.

3. But Pharaoh's protection will be to your shame, Egypt's shade will bring you disgrace.

4. അവന്റെ പ്രഭുക്കന്മാര് സോവനില് ആയി അവന്റെ ദൂതന്മാര് ഹാനേസില് എത്തിയിരിക്കുന്നു.

4. Though they have officials in Zoan and their envoys have arrived in Hanes,

5. അവര് ഒക്കെയും തങ്ങള്ക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.

5. everyone will be put to shame because of a people useless to them, who bring neither help nor advantage, but only shame and disgrace.'

6. തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകംസിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസര്പ്പം എന്നിവ വരുന്നതായി കഷ്ടവും ക്ളേശവും ഉള്ള ദേശത്തുകൂടി, അവര് ഇളം കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങള്ക്കു ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കല് കൊണ്ടുപോകുന്നു.

6. An oracle concerning the animals of the Negev: Through a land of hardship and distress, of lions and lionesses, of adders and darting snakes, the envoys carry their riches on donkeys' backs, their treasures on the humps of camels, to that unprofitable nation,

7. മിസ്രയീമ്യരുടെ സഹായം വ്യര്ത്ഥവും നിഷ്ഫലവുമത്രെ; അതുകൊണ്ടു ഞാന് അതിന്നുഅനങ്ങാതിരിക്കുന്ന സാഹസക്കാര് എന്നു പേര് വിളിക്കുന്നു.

7. to Egypt, whose help is utterly useless. Therefore I call her Rahab the Do-Nothing.

8. നീ ഇപ്പോള് ചെന്നു, വരുങ്കാലത്തേക്കു ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന്നു അവരുടെ മുമ്പാകെ അതിനെ ഒരു പലകയില് എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.

8. Go now, write it on a tablet for them, inscribe it on a scroll, that for the days to come it may be an everlasting witness.

9. അവര് മത്സരമുള്ളോരു ജനവും ഭോഷകു പറയുന്നമക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ.

9. These are rebellious people, deceitful children, children unwilling to listen to the LORD's instruction.

10. അവര് ദര്ശകന്മാരോടുദര്ശിക്കരുതു; പ്രവാചകന്മാരോടുനേരുള്ളതു ഞങ്ങളോടു പ്രവചിക്കരുതു; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിന് ; വ്യാജങ്ങളെ പ്രവചിപ്പിന് ;

10. They say to the seers, 'See no more visions!' and to the prophets, 'Give us no more visions of what is right! Tell us pleasant things, prophesy illusions.

11. വഴി വിട്ടു നടപ്പിന് ; പാത തെറ്റി നടപ്പിന് ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പില്നിന്നു നീങ്ങുമാറാക്കുവിന് എന്നു പറയുന്നു.

11. Leave this way, get off this path, and stop confronting us with the Holy One of Israel!'

12. ആകയാല് യിസ്രായേലിന്റെ പരിശുദ്ധന് ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ഈ വചനത്തെ നിരസിച്ചുകളകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനില്ക്കയും ചെയ്യുന്നതു കൊണ്ടു,

12. Therefore, this is what the Holy One of Israel says: 'Because you have rejected this message, relied on oppression and depended on deceit,

13. ഈ അകൃത്യം നിങ്ങള്ക്കു ഉയര്ന്ന ചുവരില് ഉന്തിനിലക്കുന്നതും പെട്ടന്നു ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടല് പോലെ ആയിരിക്കും.

13. this sin will become for you like a high wall, cracked and bulging, that collapses suddenly, in an instant.

14. അടുപ്പില്നിന്നു തീ എടുപ്പാനോ കുളത്തില്നിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാതവണ്ണം ഒരുവന് കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടെച്ചുകളയുന്നതു പോലെ അവന് അതിനെ ഉടെച്ചുകളയും.

14. It will break in pieces like pottery, shattered so mercilessly that among its pieces not a fragment will be found for taking coals from a hearth or scooping water out of a cistern.'

15. യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുമനന്തിരിഞ്ഞു അടങ്ങിയിരുന്നാല് നിങ്ങള് രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങള്ക്കു മനസ്സാകാതെഅല്ല;

15. This is what the Sovereign LORD, the Holy One of Israel, says: 'In repentance and rest is your salvation, in quietness and trust is your strength, but you would have none of it.

16. ഞങ്ങള് കുതിരപ്പുറത്തു കയറി ഔടിപ്പോകും എന്നു നിങ്ങള് പറഞ്ഞു; അതുകൊണ്ടു നിങ്ങള് ഔടിപ്പോകേണ്ടിവരും; ഞങ്ങള് തുരഗങ്ങളിന്മേല് കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.

16. You said, 'No, we will flee on horses.' Therefore you will flee! You said, 'We will ride off on swift horses.' Therefore your pursuers will be swift!

17. മലമുകളില് ഒരു കൊടിമരം പോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങള് ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാല് ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാല് നിങ്ങള് ഒക്കെയും ഔടിപ്പോകും.

17. A thousand will flee at the threat of one; at the threat of five you will all flee away, till you are left like a flagstaff on a mountaintop, like a banner on a hill.'

18. അതുകൊണ്ടു യഹോവ നിങ്ങളോടു കൃപ കാണിപ്പാന് താമസിക്കുന്നു; അതുകൊണ്ടു അവന് നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയര്ന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാര്.

18. Yet the LORD longs to be gracious to you; he rises to show you compassion. For the LORD is a God of justice. Blessed are all who wait for him!

19. യെരൂശലേമ്യരായ സീയോന് നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കല് അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേള്ക്കുമ്പോള് തന്നേ അവന് ഉത്തരം അരുളും.

19. O people of Zion, who live in Jerusalem, you will weep no more. How gracious he will be when you cry for help! As soon as he hears, he will answer you.

20. കര്ത്താവു നിങ്ങള്ക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.

20. Although the Lord gives you the bread of adversity and the water of affliction, your teachers will be hidden no more; with your own eyes you will see them.

21. നിങ്ങള് വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്വഴി ഇതാകുന്നു, ഇതില് നടന്നുകൊള്വിന് എന്നൊരു വാക്കു പിറകില്നിന്നു കേള്ക്കും.

21. Whether you turn to the right or to the left, your ears will hear a voice behind you, saying, 'This is the way; walk in it.'

22. വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങള് അശുദ്ധമാക്കും; അവയെ മലിനമായോരു വസ്തുപോലെ എറിഞ്ഞുകളകയും പൊയ്ക്കൊ എന്നു പറകയും ചെയ്യും.

22. Then you will defile your idols overlaid with silver and your images covered with gold; you will throw them away like a menstrual cloth and say to them, 'Away with you!'

23. നീ നിലത്തു വിതെക്കുന്ന വിത്തിന്നു മഴയും നിലത്തിലെ വിളവായ അപ്പവും അവന് നിനക്കു തരും; അതു പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികള് വിസ്താരമായ മേച്ചല്പുറങ്ങളില് മേയും.

23. He will also send you rain for the seed you sow in the ground, and the food that comes from the land will be rich and plentiful. In that day your cattle will graze in broad meadows.

24. നിലം ഉഴുന്ന കാളകളും കഴുതകളും മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും ഉപ്പു ചേര്ത്തതുമായ തീന് തിന്നും.

24. The oxen and donkeys that work the soil will eat fodder and mash, spread out with fork and shovel.

25. മഹാസംഹാരദിവസത്തില് ഗോപുരങ്ങള് വീഴുമ്പോള്, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാകുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.

25. In the day of great slaughter, when the towers fall, streams of water will flow on every high mountain and every lofty hill.

26. യഹോവ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണര് പൊറുപ്പിക്കയും ചെയ്യുന്ന നാളില് ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയാകും; സൂര്യന്റെ പ്രകാശം ഏഴു പകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.

26. The moon will shine like the sun, and the sunlight will be seven times brighter, like the light of seven full days, when the LORD binds up the bruises of his people and heals the wounds he inflicted.

27. ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്റെ അധരങ്ങളില് ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവു ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.

27. See, the Name of the LORD comes from afar, with burning anger and dense clouds of smoke; his lips are full of wrath, and his tongue is a consuming fire.

28. ജാതികളെ നാശത്തിന്റെ അരിപ്പകൊണ്ടു അരിക്കേണ്ടതിന്നു അവന്റെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജാതികളുടെ വായില് അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.

28. His breath is like a rushing torrent, rising up to the neck. He shakes the nations in the sieve of destruction; he places in the jaws of the peoples a bit that leads them astray.

29. നിങ്ങള് ഉത്സവാഘോഷരാത്രിയില് എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പര്വ്വതത്തില് യിസ്രായേലിന് പാറയായവന്റെ അടുക്കല് ചെല്ലേണ്ടതിന്നു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂര്വ്വം സന്തോഷിക്കയും ചെയ്യും.

29. And you will sing as on the night you celebrate a holy festival; your hearts will rejoice as when people go up with flutes to the mountain of the LORD, to the Rock of Israel.

30. യഹോവ തന്റെ മഹത്വമുള്ള മേഘനാദം കേള്പ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റു മഴക്കോള്, കന്മഴ എന്നിവയോടും കൂടെ തന്റെ ഭുജത്തിന്റെ അവതരണം കാണിക്കയും ചെയ്യും.
വെളിപ്പാടു വെളിപാട് 19:20

30. The LORD will cause men to hear his majestic voice and will make them see his arm coming down with raging anger and consuming fire, with cloudburst, thunderstorm and hail.

31. യഹോവയുടെ മേഘനാദത്താല് അശ്ശൂര് തകര്ന്നുപോകും; തന്റെ വടികൊണ്ടു അവന് അവനെ അടിക്കും.

31. The voice of the LORD will shatter Assyria; with his scepter he will strike them down.

32. യഹോവ അവനെ വിധിദണ്ഡുകൊണ്ടു അടിക്കുന്ന ഔരോ അടിയോടും കൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവന് അവരോടു തകര്ത്ത പടവെട്ടും.

32. Every stroke the LORD lays on them with his punishing rod will be to the music of tambourines and harps, as he fights them in battle with the blows of his arm.

33. പണ്ടു തന്നേ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ; അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവന് അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയില് വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.
വെളിപ്പാടു വെളിപാട് 19:20, വെളിപ്പാടു വെളിപാട് 20:10-15, വെളിപ്പാടു വെളിപാട് 21:8

33. Topheth has long been prepared; it has been made ready for the king. Its fire pit has been made deep and wide, with an abundance of fire and wood; the breath of the LORD, like a stream of burning sulfur, sets it ablaze.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |