Isaiah - യെശയ്യാ 66 | View All

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസ്വര്ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങള് എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?
മത്തായി 5:34-35, മത്തായി 23:22, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:49-50

1. This is what the LORD says: Heaven is My throne, and earth is My footstool. What house could you possibly build for Me? And what place could be My home?

2. എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകര്ന്നവനും എന്റെ വചനത്തിങ്കല് വിറെക്കുന്നവനുമായ മനുഷ്യനെ ഞാന് കടാക്ഷിക്കും
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:49-50

2. My hand made all these things, and so they all came into being. [This is] the LORD's declaration. I will look favorably on this kind of person: one who is humble, submissive in spirit, and who trembles at My word.

3. കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവന് , കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവന് , ഭോജനയാഗം കഴിക്കയും പന്നിച്ചോര അര്പ്പിക്കയും ചെയ്യുന്നവന് , ധൂപം കാണിക്കയും മിത്ഥ്യാമൂര്ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവന് , ഇവര് സ്വന് തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളില് ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു

3. One slaughters an ox, one kills a man; one sacrifices a lamb, one breaks a dog's neck; one offers a grain offering, one offers swine's blood; one offers incense, one praises an idol-- all these have chosen their ways and delight in their abominations.

4. അവര് ഭയപ്പെടുന്നതു അവര്ക്കും വരുത്തും; ഞാന് വിളിച്ചപ്പോള് ആരും ഉത്തരം പറയാതെയും ഞാന് അരുളിച്ചെയ്തപ്പോള് കേള്ക്കാതെയും അവര് എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നേ

4. So I will choose their punishment, and I will bring on them what they dread, because I called and no one answered; I spoke and they didn't hear; they did what is evil in My sight and chose what I didn't delight in.

5. യഹോവയുടെ വചനത്തിങ്കല് വിറെക്കുന്നവരേ, അവന്റെ വചനം കേട്ടുകൊള്വിന് ; നിങ്ങളെ പകെച്ചു, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാര്ഞങ്ങള് നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന്നു യഹോവ തന്നെത്താന് മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാല് അവര് ലജ്ജിച്ചുപോകും
2 തെസ്സലൊനീക്യർ 1:12

5. You who tremble at His word, hear the word of the LORD: 'Your brothers who hate and exclude you because of Me have said: Let the LORD be glorified, so that we can see your joy! But they will be put to shame.'

6. നഗരത്തില് നിന്നു ഒരു മുഴക്കം കേള്ക്കുന്നു; മന് ദിരത്തില് നിന്നു ഒരു നാദം കേള്ക്കുന്നു; തന്റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നേ
വെളിപ്പാടു വെളിപാട് 16:1-17

6. A sound of uproar from the city! A voice from the temple-- the voice of the LORD, paying back His enemies what they deserve!

7. നോവു കിട്ടും മുന് പെ അവള് പ്രസവിച്ചു; വേദന വരും മുന് പെ അവള് ഒരു ആണ്കുഞ്ഞിനെ പ്രസവിച്ചു
വെളിപ്പാടു വെളിപാട് 12:2-5

7. Before Zion was in labor, she gave birth; before she was in pain, she delivered a boy.

8. ഈവക ആര് കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര് കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടന് തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു

8. Who has heard of such a thing? Who has seen such things? Can a land be born in one day, or a nation be delivered in an instant? Yet as soon as Zion was in labor, she gave birth to her sons.

9. ഞാന് പ്രസവദ്വാരത്തിങ്കല് വരുത്തീട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കീട്ടു ഞാന് ഗര്ഭപാത്രം അടെച്ചുകളയുമോ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു

9. Will I bring a baby to the point of birth and not deliver [it]?' says the LORD; 'or will I who deliver, close [the womb]?' says your God.

10. യെരൂശലേമിനെ സേ്നഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിന് അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന് ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടു കൂടെ അത്യന് തം ആനന് ദിപ്പിന്

10. Be glad for Jerusalem and rejoice over her, all who love her. Rejoice greatly with her, all who mourn over her--

11. അവളുടെ സാന് ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും അവളുടെ തേജസ്സിന് കുചാഗ്രങ്ങളെ നുകര്ന്നു രമിക്കയും ചെയ്വിന്

11. so that you may nurse and be satisfied from her comforting breast and drink deeply and delight yourselves from her glorious breasts.

12. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്ക്കു കുടിപ്പാന് വേണ്ടി ഞാന് അവള്ക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാര്ശ്വത്തില് എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേല് ഇരുത്തി ലാളിക്കയും ചെയ്യും

12. For this is what the LORD says: I will make peace flow to her like a river, and the wealth of nations like a flood; you will nurse and be carried on [her] hip, and bounced on [her] lap.

13. അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാന് നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങള് യെരൂശലേമില് ആശ്വാസം പ്രാപിക്കും

13. As a mother comforts her son, so I will comfort you, and you will be comforted in Jerusalem.

14. അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികള് ഇളന് പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാര്കൂ വെളിപ്പെടും; ശത്രുക്കളോടോ അവന് ക്രോധം കാണിക്കും
യോഹന്നാൻ 16:22

14. You will see, you will rejoice, and you will flourish like grass; then the LORD's power will be revealed to His servants, but He will show His wrath against His enemies.

15. യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാന് അഗ്നിയില് പ്രത്യക്ഷമാകും; അവന്റെ രഥങ്ങള് ചുഴലിക്കാറ്റുപോലെയിരിക്കും
2 തെസ്സലൊനീക്യർ 1:8

15. Look, the LORD will come with fire-- His chariots are like the whirlwind-- to execute His anger with fury, and His rebuke with flames of fire.

16. യഹോവ അഗ്നികൊണ്ടും വാള്കൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാര് വളരെ ആയിരിക്കും

16. For the LORD will execute judgment on all flesh with His fiery sword, and many will be slain by the LORD.

17. തോട്ടങ്ങളില് പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടേലി എന്നിവയെ തിന്നുകയും ചെയ്യുന്നവര് ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു

17. 'Those who dedicate and purify themselves to [enter] the groves following their leader, eating meat from pigs, vermin, and rats, will perish together.' [This is] the LORD's declaration.

18. ഞാന് അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാന് സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവര് വന്നു എന്റെ മഹത്വം കാണും

18. 'Knowing their works and their thoughts, I have come to gather all nations and languages; they will come and see My glory.

19. ഞാന് അവരുടെ ഇടയില് ഒരു അടയാളം പ്രവര്ത്തിക്കും; അവരില് രക്ഷിക്കപ്പെട്ട ചിലരെ ഞാന് തര്ശീശ്, വില്ലാളികളായ പൂല് , ലൂദ് എന്നിവരും തൂബാല് യാവാന് എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീര്ത്തി കേള്ക്കയും എന്റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവര് എന്റെ മഹത്വത്തെ ജാതികളുടെ ഇടയില് പ്രസ്താവിക്കും;

19. I will establish a sign among them, and I will send survivors from them to the nations-- to Tarshish, Put, Lud (who are archers), Tubal, Javan, and the islands far away-- who have not heard of My fame or seen My glory. And they will proclaim My glory among the nations.

20. യിസ്രായേല് മക്കള് യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളില് വഴിപാടു കൊണ്ടുവരുന്നതുപോലെ അവര് സകലജാതികളുടെയും ഇടയില് നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവര്കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപര്വ്വതമായ യെരൂശലേമിലേക്കു യഹോവേക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു

20. They will bring all your brothers from all the nations as a gift to the LORD on horses and chariots, in litters, and on mules and camels, to My holy mountain Jerusalem, says the LORD, just as the Israelites bring an offering in a clean vessel to the house of the LORD.

21. അവരില് നിന്നും ചിലരെ ഞന് പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു

21. I will also take some of them as priests and Levites,' says the LORD.

22. ഞാന് ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുന് പാകെ നിലനിലക്കുന്നതുപോലെ നിങ്ങളുടെ സന് തതിയും നിങ്ങളുടെ പേരും നിലനിലക്കും എന്നു യഹോവയുടെ അരുളപ്പാടു
2 പത്രൊസ് 3:13, വെളിപ്പാടു വെളിപാട് 21:1

22. 'For just as the new heavens and the new earth, which I will make, will endure before Me'-- the LORD's declaration-- 'so will your offspring and your name endure.

23. പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയില് നമസ്കരിപ്പാന് വരും എന്നു യഹോവ അരുളിച്ചെയ്യുന്നു

23. All mankind will come to worship Me, from one New Moon to another, and from one Sabbath to another,' says the LORD.

24. അവര് പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവര് സകലജഡത്തിന്നും അറെപ്പായിരിക്കും
മർക്കൊസ് 9:48

24. 'As they leave, they will see the dead bodies of the men who have rebelled against Me; for their maggots will never die, their fire will never go out, and they will be a horror to all mankind.'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |