Jeremiah - യിരേമ്യാവു 5 | View All

1. ന്യായം പ്രവര്ത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവന് ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളില് ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളില് തിരഞ്ഞു അറികയും ചെയ്വിന് ; കണ്ടു എങ്കില് ഞാന് അതിനോടു ക്ഷമിക്കും.

1. Look thorow Jerusalem, behold and see: Seek thorow her streets also within, if ye can find one man, that doth equal and right, or that laboureth to be faithful: and I shall spare him (sayeth the LORD)

2. യഹോവയാണ എന്നു പറഞ്ഞാലും അവര് കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.

2. For though they can say: the LORD liveth, yet do they swear to deceive:

4. അതുകൊണ്ടു ഞാന് ഇവര് അല്പന്മാര്, ബുദ്ധിഹീനര് തന്നേ; അവര് യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല.

4. Therefore thought I in myself: peradventure they are so simple and foolish, that they understand nothing of the LORD's way, and judgments of our God.

5. ഞാന് മഹാന്മാരുടെ അടുക്കല് ചെന്നു അവരോടു സംസാരിക്കും; അവര് യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാല് അവരും ഒരുപോലെ നുകം തകര്ത്തു കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.

5. Therefore will I go unto their heads and rulers, and talk with them: if they know the way of the LORD, and the judgments of our God. But these (in like manner) have broken the yoke, and burst the bonds in sunder.

6. അതുകൊണ്ടു കാട്ടില്നിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്ക്കെതിരെ പതിയിരിക്കും; അവയില് നിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങള് വളരെയല്ലോ? അവരുടെ പിന് മാറ്റങ്ങളും പെരുകിയിരിക്കുന്നു.

6. Wherefore a lion out of the wood shall hurt them, and a wolf in the evening shall destroy them. The cat of the mountain shall lie lurking by their cities, to tare in pieces all them, that come thereout. For their offenses are many, and their departing away is great.

7. ഞാന് നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്റെ മക്കള് എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാന് അവരെ പോഷിപ്പിച്ച സമയത്തു അവര് വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളില് കൂട്ടമായി ചെല്ലുകയും ചെയ്തു.

7. Should I then for all this have mercy upon thee? Thy children have forsaken me, and sworn by them that are no gods. And albeit they were bound to me in marriage, yet they fell to advoutry, and hunted harlots' houses.

8. തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവര് മദിച്ചുനടന്നു, ഔരോരുത്തന് താന്താന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.

8. In the desire of uncleanly lust they are become like the stoned horse, every man neigheth at his neighbour's wife:

9. ഇവനിമിത്തം ഞാന് സന്ദര്ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന് പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

9. Should I not correct this? sayeth the LORD. Should I not be avenged of every people, that is like unto this?

10. അതിന്റെ മതിലുകളിന്മേല് കയറി നശിപ്പിപ്പിന് ; എങ്കിലും മുടിച്ചുകളയരുതു. അതിന്റെ കൊമ്പുകളെ നീക്കിക്കളവിന് ; അവ യഹോവേക്കുള്ളവയല്ലല്ലോ.

10. Climb up upon their walls, beat them down, but destroy them not utterly: cut off their branches because they are not the LORD's.

11. യിസ്രായേല്ഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

11. For unfaithfully hath the house of Israel and Judah forsaken me, sayeth the LORD.

12. അവര് യഹോവയെ നിഷേധിച്ചു പറഞ്ഞതുഅതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.

12. They have denied the LORD, and said: It is not he. Tush, there shall no misfortune come upon us, we shall see neither sword nor hunger.

13. പ്രവാചകന്മാര് കാറ്റായ്തീരും; അവര്ക്കും അരുളപ്പാടില്ല; അവര്ക്കും അങ്ങനെ ഭവിക്കട്ടെ.

13. As for the warning of the Prophets, they take it but for wind, yea there is none of these, which will tell them, that such things shall happen unto them.

14. അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ഈ വാക്കു പറഞ്ഞതുകൊണ്ടു, ഇതാ, ഞാന് നിന്റെ വായില് എന്റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും; അവര് അതിന്നു ഇരയായി തീരും.
വെളിപ്പാടു വെളിപാട് 11:5

14. Wherefore thus sayeth the LORD God of Hosts: Because ye speak such words, behold: The words that are in thy mouth will I turn to fire, and make the people to be wood, that it may consume them.

15. യിസ്രായേല്ഗൃഹമേ, ഞാന് ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടുഅതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;

15. Lo, I will bring a people upon you from far, O house of Israel, (sayeth the LORD) a mighty people, an old people, a people whose speech thou knowest not, neither understandest what they say.

16. അവരുടെ ആവനാഴി തുറന്ന ശവകൂഴി; അവര് എല്ലാവരും വീരന്മാരത്രേ.

16. Their arrows are sudden death, yea they themselves be very giants.

17. നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടുന്ന നിന്റെ വിളവും നിന്റെ ആഹാരവും അവര് ഭക്ഷിച്ചുകളയും; അവര് നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവര് നിന്റെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും തിന്നുകളയും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവര് വാള് കൊണ്ടു ശൂന്യമാക്കിക്കളയും.

17. This people shall eat up thy fruit and thy meat, yea they shall devour thy sons and thy daughters, thy sheep and thy bullocks. They shall eat up thy grapes and figs. As for thy strong and well fenced cities, wherein thou didst trust, they shall destroy them with the sword.

18. എന്നാല് അന്നാളിലും ഞാന് നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാടു.

18. Nevertheless I will not then have done with you, sayeth the LORD.

19. നമ്മുടെ ദൈവമായ യഹോവ ഇവയൊക്കെയും നമ്മോടു ചെയ്വാന് സംഗതി എന്തെന്നു ചോദിക്കുമ്പോള് നീ അവരോടുനിങ്ങള് എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്തു അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങള്ക്കുള്ളതല്ലാത്ത ദേശത്തു നിങ്ങള് അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം.

19. But if they say: wherefore doth the LORD our God all this unto us? Then answer them: because, that like as ye have forsaken me, and served strange gods in your own land, even so shall ye serve other gods also in a strange land.

20. നിങ്ങള് യാക്കോബ്ഗൃഹത്തില് പ്രസ്താവിച്ചു യെഹൂദയില് പ്രസിദ്ധമാക്കേണ്ടതെന്തെന്നാല്

20. Preach this unto the house of Jacob, and cry it out in Judah, and say thus:

21. കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേള്ക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേള്പ്പിന് !
മർക്കൊസ് 8:18

21. Hear this (thou foolish and undiscrete people) ye have eyes, but ye see not: ears have ye, but ye hear not.

22. നിങ്ങള് എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയില് വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന് കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണല് അതിരാക്കി വെച്ചിരിക്കുന്നു; തിരകള് അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിര് കടക്കയില്ല.

22. Fear ye not me? sayeth the LORD: Are ye not ashamed, to look me in the face? which bind the sea with the sand, so that it can not pass his bounds: for thou it rage, yet can it do nothing, and though the waves thereof do swell, yet may they not go over.

23. ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവര് ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു

23. But this people hath a false and an obstinate heart, they are departed and gone away from me.

24. മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടു മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവര് ഹൃദയത്തില് പറയുന്നതുമില്ല.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 14:17, യാക്കോബ് 5:7

24. They think not in their hearts: O let us fear the LORD our God, that giveth us rain, early and late, when need is: which keepeth ever still the harvest for us yearly.

25. ഇവ മാറിപ്പോകുവാന് നിങ്ങളുടെ അകൃത്യങ്ങള് അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാല് ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.

25. Nevertheless your misdeeds have turned these from you, and your sins have robbed you hereof.

26. എന്റെ ജനത്തിന്റെ ഇടയില് ദുഷ്ടന്മാരെ കാണുന്നു; അവര് വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവര് കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.

26. For among my people are found wicked persons, that privily lay snares and wait for me, to take them and destroy them.

27. കൂട്ടില് പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടില് വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവര് മഹാന്മാരും ധനവാന്മാരും ആയിത്തീര്ന്നിരിക്കുന്നു.

27. And like as a net is full of birds, so are their houses full of that which they have gotten with falsity and deceit. Hereof cometh their great substance and riches,

28. അവര് പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളില് അവര് കവിഞ്ഞിരിക്കുന്നു; അവര് അനാഥന്മാര്ക്കും ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാര്ക്കും ന്യായപാലനം ചെയ്യുന്നതുമില്ല.

28. hereof are they fat and wealthy, and are run away from me with shameful blasphemies. They minister not the law, they make no end of the fatherless cause, they judge not the poor according to equity.

29. ഇവനിമിത്തം ഞാന് സന്ദര്ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന് പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

29. Should I not punish these things? sayeth the LORD: should I not be avenged of all such people, as these be?

30. വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.

30. Horrible and grievous things are done in the land.

31. പ്രവാചകന്മാര് വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാല് ഒടുക്കം നിങ്ങള് എന്തു ചെയ്യും.

31. The Prophets teach falsely, and the priests follow them, and my people hath pleasure therein. What will come thereof at the last.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |