Lamentations - വിലാപങ്ങൾ 3 | View All

1. ഞാന് അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.

1. I am one who knows what it is to be punished by God.

2. അവന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.

2. He drove me deeper and deeper into darkness

3. അതേ, അവന് ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.

3. And beat me again and again with merciless blows.

4. എന്റെ മാംസത്തെയും ത്വക്കിനെയും അവന് ജീര്ണ്ണമാക്കി, എന്റെ അസ്ഥികളെ തകര്ത്തിരിക്കുന്നു.

4. He has left my flesh open and raw, and has broken my bones.

5. അവന് എന്റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.

5. He has shut me in a prison of misery and anguish.

6. ശാശ്വതമൃതന്മാരെപ്പോലെ അവന് എന്നെ ഇരുട്ടില് പാര്പ്പിച്ചിരിക്കുന്നു.

6. He has forced me to live in the stagnant darkness of death.

7. പുറത്തു പോകുവാന് കഴിയാതവണ്ണം അവന് എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.

7. He has bound me in chains; I am a prisoner with no hope of escape.

8. ഞാന് ക്കുകി നിലവിളിച്ചാലും അവന് എന്റെ പ്രാര്ത്ഥന തടുത്തുകളയുന്നു.

8. I cry aloud for help, but God refuses to listen;

9. വെട്ടുകല്ലുകൊണ്ടു അവന് എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.

9. I stagger as I walk; stone walls block me wherever I turn.

10. അവന് എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനിലക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.

10. He waited for me like a bear; he pounced on me like a lion.

11. അവന് എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.

11. He chased me off the road, tore me to pieces, and left me.

12. അവന് വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.

12. He drew his bow and made me the target for his arrows.

13. അവന് തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളില് തറെപ്പിച്ചിരിക്കുന്നു.

13. He shot his arrows deep into my body.

14. ഞാന് എന്റെ സര്വ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീര്ന്നിരിക്കുന്നു.

14. People laugh at me all day long; I am a joke to them all.

15. അവന് എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 8:23

15. Bitter suffering is all he has given me for food and drink.

16. അവന് കല്ലുകൊണ്ടു എന്റെ പല്ലു തകര്ത്തു, എന്നെ വെണ്ണീരില് ഇട്ടുരുട്ടിയിരിക്കുന്നു.

16. He rubbed my face in the ground and broke my teeth on rocks.

17. നീ എന്റെ പ്രാണനെ സമാധാനത്തില്നിന്നു നീക്കി; ഞാന് സുഖം മറന്നിരിക്കുന്നു.

17. I have forgotten what health and peace and happiness are.

18. എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാന് പറഞ്ഞു.

18. I do not have much longer to live; my hope in the LORD is gone.

19. നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഔര്ക്കേണമേ.

19. The thought of my pain, my homelessness, is bitter poison.

20. എന്റെ പ്രാണന് എന്റെ ഉള്ളില് എപ്പോഴും അവയെ ഔര്ത്തു ഉരുകിയിരിക്കുന്നു.

20. I think of it constantly, and my spirit is depressed.

21. ഇതു ഞാന് ഔര്ക്കും; അതുകൊണ്ടു ഞാന് പ്രത്യാശിക്കും.

21. Yet hope returns when I remember this one thing:

22. നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്ന്നു പോയിട്ടില്ലല്ലോ;

22. The LORD's unfailing love and mercy still continue,

23. അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.

23. Fresh as the morning, as sure as the sunrise.

24. യഹോവ എന്റെ ഔഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാന് അവനില് പ്രത്യാശവെക്കുന്നു.

24. The LORD is all I have, and so in him I put my hope.

25. തന്നെ കാത്തിരിക്കുന്നവര്ക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവന് .

25. The LORD is good to everyone who trusts in him,

26. യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.

26. So it is best for us to wait in patience---to wait for him to save us---

27. ബാല്യത്തില് നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.

27. And it is best to learn this patience in our youth.

28. അവന് അതു അവന്റെ മേല് വെച്ചിരിക്ക കൊണ്ടു അവന് തനിച്ചു മൌനം ആയിരിക്കട്ടെ.

28. When we suffer, we should sit alone in silent patience;

29. അവന് തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.

29. We should bow in submission, for there may still be hope.

30. തന്നെ അടിക്കുന്നവന്നു അവന് കവിള് കാണിക്കട്ടെ; അവന് വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.

30. Though beaten and insulted, we should accept it all.

31. കര്ത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.

31. The Lord is merciful and will not reject us forever.

32. അവന് ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.

32. He may bring us sorrow, but his love for us is sure and strong.

33. മനസ്സോടെയല്ലല്ലോ അവന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.

33. He takes no pleasure in causing us grief or pain.

34. ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും.

34. The Lord knows when our spirits are crushed in prison;

35. അത്യുന്നതന്റെ സന്നിധിയില് മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും.

35. He knows when we are denied the rights he gave us;

36. മനുഷ്യനെ വ്യവഹാരത്തില് തെറ്റിച്ചുകളയുന്നതും കര്ത്താവു കാണുകയില്ലയോ?

36. When justice is perverted in court, he knows.

37. കര്ത്താവു കല്പിക്കാതെ ആര് പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?

37. The will of the Lord alone is always carried out.

38. അത്യുന്നതന്റെ വായില്നിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?

38. Good and evil alike take place at his command.

39. മനുഷ്യന് ജീവനുള്ളന്നു നെടുവീര്പ്പിടുന്നതെന്തു? ഔരോരുത്തന് താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീര്പ്പിടട്ടെ.

39. Why should we ever complain when we are punished for our sin?

40. നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.

40. Let us examine our ways and turn back to the LORD.

41. നാം കൈകളെയും ഹൃദയത്തെയും സ്വര്ഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയര്ത്തുക.

41. Let us open our hearts to God in heaven and pray,

42. ഞങ്ങള് അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.

42. 'We have sinned and rebelled, and you, O LORD, have not forgiven us.

43. നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടര്ന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.

43. 'You pursued us and killed us; your mercy was hidden by your anger,

44. ഞങ്ങളുടെ പ്രാര്ത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.

44. By a cloud of fury too thick for our prayers to get through.

45. നീ ഞങ്ങളെ ജാതികളുടെ ഇടയില് ചവറും എച്ചിലും ആക്കിയിരിക്കുന്നു.
1 കൊരിന്ത്യർ 4:13

45. You have made us the garbage dump of the world.

46. ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളര്ന്നിരിക്കുന്നു.

46. We are insulted and mocked by all our enemies.

47. പേടിയും കണിയും ശൂന്യവും നാശവും ഞങ്ങള്ക്കു ഭവിച്ചിരിക്കുന്നു.

47. We have been through disaster and ruin; we live in danger and fear.

48. എന്റെ ജനത്തിന് പുത്രിയുടെ നാശംനിമിത്തം നീര്ത്തോടുകള് എന്റെ കണ്ണില്നിന്നൊഴുകുന്നു.

48. My eyes flow with rivers of tears at the destruction of my people.

49. യഹോവ സ്വര്ഗ്ഗത്തില്നിന്നു നോക്കി കടാക്ഷിക്കുവോളം

49. 'My tears will pour out in a ceaseless stream

50. എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.

50. Until the LORD looks down from heaven and sees us.

51. എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.

51. My heart is grieved when I see what has happened to the women of the city.

52. കാരണംകൂടാതെ എന്റെ ശത്രുക്കളായവര് എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
യോഹന്നാൻ 15:25

52. I was trapped like a bird by enemies who had no cause to hate me.

53. അവര് എന്റെ ജീവനെ കുണ്ടറയില് ഇട്ടു നശിപ്പിച്ചു, എന്റെ മേല് കല്ലു എറിഞ്ഞിരിക്കുന്നു.

53. They threw me alive into a pit and closed the opening with a stone.

54. വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാന് നശിച്ചുപോയി എന്നു ഞാന് പറഞ്ഞു.

54. Water began to close over me, and I thought death was near.

55. യഹോവേ, ഞാന് ആഴമുള്ള കുണ്ടറയില്നിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.

55. 'From the bottom of the pit, O LORD, I cried out to you,

56. എന്റെ നെടുവീര്പ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാര്ത്ഥന നീ കേട്ടിരിക്കുന്നു.

56. And when I begged you to listen to my cry, you heard.

57. ഞാന് നിന്നെ വിളിച്ചപേക്ഷിച്ച നാളില് നീ അടുത്തുവന്നുഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

57. You answered me and told me not to be afraid.

58. കര്ത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.

58. You came to my rescue, Lord, and saved my life.

59. യഹോവേ, ഞാന് അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീര്ത്തുതരേണമേ.

59. Judge in my favor; you know the wrongs done against me.

60. അവര് ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.

60. You know how my enemies hate me and how they plot against me.

61. യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും

61. 'You have heard them insult me, O LORD; you know all their plots.

62. എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.

62. All day long they talk about me and make their plans.

63. അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാന് അവരുടെ പാട്ടായിരിക്കുന്നു.

63. From morning till night they make fun of me.

64. യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവര്ക്കും പകരം ചെയ്യേണമേ;

64. 'Punish them for what they have done, O LORD;

65. നീ അവര്ക്കും ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവര്ക്കും വരട്ടെ.

65. Curse them and fill them with despair!

66. നീ അവരെ കോപത്തോടെ പിന്തുടര്ന്നു, യഹോവയുടെ ആകാശത്തിന് കീഴില്നിന്നു നശിപ്പിച്ചുകളയും.

66. Hunt them down and wipe them off the earth!'



Shortcut Links
വിലാപങ്ങൾ - Lamentations : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |