Ezekiel - യേഹേസ്കേൽ 18 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. The word of the LORD came unto me again, saying,

2. അപ്പന്മാര് പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങള് യിസ്രായേല്ദേശത്തു ഒരു പഴഞ്ചൊല്ലു പറയുന്നതു എന്തു?

2. What mean ye, that ye use this saying concerning the land of Israel, saying, The fathers have eaten sour grapes and the children's teeth are set on edge?

3. എന്നാണ, നിങ്ങള് ഇനി യിസ്രായേലില് ഈ പഴഞ്ചൊല്ലു പറവാന് ഇടവരികയില്ല എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

3. [As] I live, said the Lord GOD, ye shall never again have [reason] to use this saying in Israel.

4. സകല ദേഹികളും എനിക്കുള്ളവര്; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.

4. Behold, all souls are mine; as the soul of the father, so also the soul of the son is mine; the soul that sins, it shall die.

5. എന്നാല് ഒരു മനുഷ്യന് നീതിമാനായിരുന്നു നീതിയും ന്യായവും പ്രവര്ത്തിക്കുന്നു എങ്കില്--

5. But if a man is just and does judgment and righteousness,

6. പൂജാഗിരികളില്വെച്ചു ഭക്ഷണം കഴിക്കയോ യിസ്രായേല്ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കല് ചെല്ലുകയോ ആരോടും അന്യായം പ്രവര്ത്തിക്കയോ ചെയ്യാതെ

6. that he does not eat upon the mountains, neither lift up his eyes to the idols of the house of Israel, neither defile his neighbour's wife, neither come near to the menstruous woman,

7. കടം വാങ്ങിയവന്നു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവന്നു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും

7. neither oppress any, [but] restores to the debtor his pledge, does not commit robbery, gives his bread to the hungry, and covers the naked with a garment,

8. പലിശെക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്കയും മനുഷ്യര്ക്കും തമ്മിലുള്ള വ്യവഹാരത്തില് നേരോടെ വിധിക്കയും

8. neither lends at interest, neither takes any increase, withdraws his hand from iniquity, executes true judgment between man and man,

9. എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ടു നേരോടേ നടക്കുന്നവന് നീതിമാന് - അവന് നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

9. walks in my statutes, and keeps my rights, to do according to the truth: he [is] just; he shall surely live, said the Lord GOD.

10. എന്നാല് അവന്നു ഒരു മകന് ജനിച്ചിട്ടു അവന് നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയില് ഏതെങ്കിലും ചെയ്ക,

10. If he begets a son [that is] a robber, a shedder of blood, and [that] does the like of [any] one of these [things],

11. ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളില് വെച്ചു ഭക്ഷണം കഴിക്ക,

11. and that does not do any of those [duties], but, on the other hand, he does eat upon the mountains, or defiles his neighbour's wife,

12. കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,

12. oppresses the poor and needy, commits robbery, does not restore the pledge, or lifts up his eyes to the idols, or makes an abomination,

13. മ്ളേച്ഛത പ്രവര്ത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാല് അവന് ജീവിച്ചിരിക്കുമോ? അവന് ജീവിച്ചിരിക്കയില്ല; അവന് ഈ മ്ളേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവന് മരിക്കും; അവന്റെ രക്തം അവന്റെ മേല് വരും.

13. gives forth upon usury and takes increase, shall he then live? He shall not live; he has done all these abominations; he shall surely die; his blood shall be upon him.

14. എന്നാല് അവന്നു ഒരു മകന് ജനിച്ചിട്ടു അവന് തന്റെ അപ്പന് ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ചു അങ്ങനെയുള്ളതിനെ ചെയ്യാതെ പര്വ്വതങ്ങളില്വെച്ചു ഭക്ഷണം കഴിക്ക,

14. But if he begets a son that sees all his father's sins which he has done and seeing them, does not do according to them,

15. യിസ്രായേല്ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,

15. [that] he does not eat upon the mountains, neither lifts up his eyes to the idols of the house of Israel, nor defiles his neighbour's wife,

16. ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വെച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന്നു അപ്പം കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും

16. neither oppresses any, nor withholds the pledge, neither commits robbery, [but] gives his bread to the hungry, and covers the naked with a garment,

17. നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്കയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്റെ വിധികളെ നടത്തി എന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കില് അവന് അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.

17. takes off his hand from [oppressing] the poor, does not receive usury nor increase, acts [according to] my rights, and walks in my statutes; he shall not die for the iniquity of his father; he shall surely live.

18. അവന്റെ അപ്പനോ ക്രൂരപീഡനംചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയില് കൊള്ളരുതാത്തതു പ്രവര്ത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താല് മരിക്കും.

18. [As for] his father, because he cruelly oppressed, spoiled his brother by violence, and did [that] which [is] not good among his people, behold, even he shall die for his iniquity.

19. എന്നാല് മകന് അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങള് ചോദിക്കുന്നു; മകന് നീതിയും ന്യായവും പ്രവര്ത്തിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കില്, അവന് ജീവിച്ചിരിക്കും.

19. Yet if ye say, Why does not the son bear the iniquity of the father? Because the son has lived according to judgment and righteousness [and] has kept all my statutes and has done them, he shall surely live.

20. പാപം ചെയ്യുന്ന ദേഹി മരിക്കും; മകന് അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പന് മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.
യോഹന്നാൻ 9:2

20. The soul that sins, it shall die. The son shall not bear the iniquity of the father, neither shall the father bear the iniquity of the son; the righteousness of the righteous shall be upon him [who is righteous], and the wickedness of the wicked shall be upon him [who is wicked].

21. എന്നാല് ദുഷ്ടന് താന് ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവര്ത്തിക്കുന്നു എങ്കില്, അവന് മരിക്കാതെ ജീവിച്ചിരിക്കും.

21. But if the wicked will turn from all his sins that he has committed and keep all my statutes and live according to judgment and righteousness, he shall surely live, he shall not die.

22. അവന് ചെയ്ത അതിക്രമങ്ങളില് ഔന്നിനെയും അവന്നു കണക്കിടുകയില്ല; അവന് ചെയ്ത നീതിയാല് അവന് ജീവിക്കും.

22. All his rebellions that he has committed, they shall not be mentioned unto him; by his righteousness that he has done he shall live.

23. ദുഷ്ടന്റെ മരണത്തില് എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവന് തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.
1 തിമൊഥെയൊസ് 2:4

23. Do I desire perchance the death of the wicked? said the Lord GOD, Shall he not live if he should leave his ways?

24. എന്നാല് നീതിമാന് തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്ത്തിച്ചു, ദുഷ്ടന് ചെയ്യുന്ന സകലമ്ളേച്ഛതകളെയുംപോലെ ചെയ്യുന്നു എങ്കില്, അവന് ജീവിച്ചിരിക്കുമോ? അവന് ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവന് ചെയ്ത ദ്രോഹത്താലും അവന് ചെയ്ത പാപത്താലും അവന് മരിക്കും.

24. But if the righteous should leave his righteousness and commit iniquity, [and] do according to all the abominations that the wicked [man] does, shall he live? All his righteousness that he has done shall not be mentioned; by his rebellion in which he has trespassed and by his sin which he has committed, because of them he shall die.

25. എന്നാല് നിങ്ങള്കര്ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേല്ഗൃഹമേ, കേള്പ്പിന് ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികള് ചൊവ്വില്ലാത്തവയല്ലയോ?

25. And if ye say, The way of the Lord is not straight. Hear now, O house of Israel: Is my way not straight? Are not your ways crooked?

26. നീതിമാന് തന്റെ നിതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്ത്തിക്കുന്നുവെങ്കില് അവന് അതുനിമിത്തം മരിക്കും; അവന് ചെയ്ത നീതികേടു നിമിത്തം തന്നേ അവന് മരിക്കും.

26. When a righteous [man] leaves his righteousness, and commits iniquity, he shall die in it; for his iniquity that he has done he shall die.

27. ദുഷ്ടന് താന് ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്ത്തിക്കുന്നു എങ്കില്, അവന് തന്നെത്താന് ജീവനോടെ രക്ഷിക്കും.

27. Again, when the wicked [man] leaves his wickedness that he has committed and lives according to judgment and righteousness, he shall cause his soul to live.

28. അവന് ഔര്ത്തു താന് ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവന് മരിക്കാതെ ജീവിച്ചിരിക്കും

28. Because he saw and left all his rebellions that he has committed, he shall surely live; he shall not die.

29. എന്നാല് യിസ്രായേല്ഗൃഹംകര്ത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേല്ഗൃഹമേ, എന്റെ വഴികള് ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികള് ചൊവ്വില്ലാത്തവയല്ലയോ?

29. If even [now] the house of Israel should say, The way of the Lord is not straight. O house of Israel, are not my ways straight? Certainly your ways are not straight.

30. അതുകൊണ്ടു യിസ്രായേല്ഗൃഹമേ, ഞാന് നിങ്ങളില് ഔരോരുത്തന്നും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടുഅകൃത്യം നിങ്ങള്ക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങള് മനന്തിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിന് .

30. Therefore I will judge you, O house of Israel, each one according to his ways, said the Lord GOD. Repent and turn [yourselves] from all your iniquities, so iniquity shall not be your ruin.

31. നിങ്ങള് ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളില്നിന്നു എറിഞ്ഞുകളവിന് ; നിങ്ങള്ക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊള്വിന് ; യിസ്രായേല്ഗൃഹമേ നിങ്ങള് എന്തിനു മരിക്കുന്നു?

31. Cast away from you all your iniquities by which ye have rebelled, and make yourselves a new heart and a new spirit; for why will ye die, O house of Israel?

32. മരിക്കുന്നവന്റെ മരണത്തില് എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു; ആകയാല് നിങ്ങള് മനന്തിരിഞ്ഞു ജീവിച്ചുകൊള്വിന് .

32. For I do not desire the death of him that dies, said the Lord GOD; therefore turn [yourselves], and ye shall live.:



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |