Ezekiel - യേഹേസ്കേൽ 26 | View All

1. പതിനൊന്നാം ആണ്ടു ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. On February 3, during the twelfth year of King Jehoiachin's captivity, this message came to me from the LORD:

2. മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചുനന്നായി, ജാതികളുടെ വാതിലായിരുന്നവള് തകര്ന്നുപോയി; അവര് എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവള് ശൂന്യമായ്തീര്ന്നിരിക്കയാല് ഞാന് നിറയും എന്നു സോര് പറയുന്നതുകൊണ്ടു

2. 'Son of man, Tyre has rejoiced over the fall of Jerusalem, saying, 'Ha! She who was the gateway to the rich trade routes to the east has been broken, and I am the heir! Because she has been made desolate, I will become wealthy!'

3. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസോരേ, ഞാന് നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാന് അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.

3. 'Therefore, this is what the Sovereign LORD says: I am your enemy, O Tyre, and I will bring many nations against you, like the waves of the sea crashing against your shoreline.

4. അവര് സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാന് അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.

4. They will destroy the walls of Tyre and tear down its towers. I will scrape away its soil and make it a bare rock!

5. അതു സമുദ്രത്തിന്റെ നടുവില് വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാന് അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു; അതു ജാതികള്ക്കു കവര്ച്ചയായ്തീരും.

5. It will be just a rock in the sea, a place for fishermen to spread their nets, for I have spoken, says the Sovereign LORD. Tyre will become the prey of many nations,

6. നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാള്കൊണ്ടു കൊല്ലും; ഞാന് യഹോവ എന്നു അവര് അറിയും.

6. and its mainland villages will be destroyed by the sword. Then they will know that I am the LORD.

7. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസര് എന്ന ബാബേല്രാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.

7. 'This is what the Sovereign LORD says: From the north I will bring King Nebuchadnezzar of Babylon against Tyre. He is king of kings and brings his horses, chariots, charioteers, and great army.

8. അവന് നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാള്കൊണ്ടു കൊല്ലും; അവന് നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിര്ത്തും.

8. First he will destroy your mainland villages. Then he will attack you by building a siege wall, constructing a ramp, and raising a roof of shields against you.

9. അവന് നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകര്ത്തുകളയും.

9. He will pound your walls with battering rams and demolish your towers with sledgehammers.

10. അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതില് ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന് നിന്റെ ഗോപുരങ്ങളില്കൂടി കടക്കുമ്പോള് കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകള് കുലുങ്ങിപ്പോകും.

10. The hooves of his horses will choke the city with dust, and the noise of the charioteers and chariot wheels will shake your walls as they storm through your broken gates.

11. തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവന് നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവന് വാള്കൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകള് നിലത്തു വീണുകിടക്കും.

11. His horsemen will trample through every street in the city. They will butcher your people, and your strong pillars will topple.

12. അവര് നിന്റെ സമ്പത്തു കവര്ന്നു നിന്റെ ചരകൂ കൊള്ളയിട്ടു നിന്റെ മതിലുകള് ഇടിച്ചു നിന്റെ മനോഹരഭവനങ്ങള് നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവര് വെള്ളത്തില് ഇട്ടുകളയും.

12. 'They will plunder all your riches and merchandise and break down your walls. They will destroy your lovely homes and dump your stones and timbers and even your dust into the sea.

13. നിന്റെ പാട്ടുകളുടെ ഘോഷം ഞാന് ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേള്ക്കയുമില്ല.
വെളിപ്പാടു വെളിപാട് 18:22

13. I will stop the music of your songs. No more will the sound of harps be heard among your people.

14. ഞാന് നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാന് അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

14. I will make your island a bare rock, a place for fishermen to spread their nets. You will never be rebuilt, for I, the LORD, have spoken. Yes, the Sovereign LORD has spoken!

15. യഹോവയായ കര്ത്താവു സോരിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിഹതന്മാര് ഞരങ്ങുമ്പോഴും നിന്റെ നടുവില് സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാല് ദ്വീപുകള് നടുങ്ങിപ്പോകയില്ലയോ?

15. 'This is what the Sovereign LORD says to Tyre: The whole coastline will tremble at the sound of your fall, as the screams of the wounded echo in the continuing slaughter.

16. അപ്പോള് സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവേക്കും; അവര് വിറയല് പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.
വെളിപ്പാടു വെളിപാട് 18:9

16. All the seaport rulers will step down from their thrones and take off their royal robes and beautiful clothing. They will sit on the ground trembling with horror at your destruction.

17. അവര് നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയുംസമുദ്രസഞ്ചാരികള് പാര്ത്തതും കീര്ത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തില് പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികള്ക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!
വെളിപ്പാടു വെളിപാട് 18:10, വെളിപ്പാടു വെളിപാട് 18:9

17. Then they will wail for you, singing this funeral song: 'O famous island city, once ruler of the sea, how you have been destroyed! Your people, with their naval power, once spread fear around the world.

18. ഇപ്പോള് നിന്റെ വീഴ്ചയുടെ നാളില് ദ്വീപുകള് വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകള് നിന്റെ നിര്യാണത്തിങ്കല് ഭ്രമിച്ചുപോകും.

18. Now the coastlands tremble at your fall. The islands are dismayed as you disappear.

19. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന് നിന്നെ നിവാസികള് ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാന് നിന്റെമേല് ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,
വെളിപ്പാടു വെളിപാട് 18:19

19. 'This is what the Sovereign LORD says: I will make Tyre an uninhabited ruin, like many others. I will bury you beneath the terrible waves of enemy attack. Great seas will swallow you.

20. ഞാന് നിന്നെ കുഴിയില് ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കല് ഇറക്കുകയും നിനക്കു നിവാസികള് ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്ക്കാതെയിരിക്കേണ്ടതിന്നും ഞാന് നിന്നെ ഭൂമിയുടെ അധോഭാഗങ്ങളില് പുരാതനശൂന്യങ്ങളില് തന്നേ, കുഴിയില് ഇറങ്ങുന്നവരോടുകൂടെ പാര്പ്പിക്കയും ചെയ്യും.

20. I will send you to the pit to join those who descended there long ago. Your city will lie in ruins, buried beneath the earth, like those in the pit who have entered the world of the dead. You will have no place of respect here in the land of the living.

21. ഞാന് നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.
വെളിപ്പാടു വെളിപാട് 18:21

21. I will bring you to a terrible end, and you will exist no more. You will be looked for, but you will never again be found. I, the Sovereign LORD, have spoken!'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |