Ezekiel - യേഹേസ്കേൽ 3 | View All

1. അവന് എന്നോടുമനുഷ്യപുത്രാ, നീ കാണുന്നതു തിന്നുകഈ ചുരുള് തിന്നിട്ടു ചെന്നു യിസ്രായേല്ഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.
വെളിപ്പാടു വെളിപാട് 10:9

1. And he said to me, Son of Man, eat that which you find; eat this roll, and go, speak to the house of Israel.

2. ഞാന് വായ്തുറന്നു, അവന് ആ ചുരുള് എനിക്കു തിന്മാന് തന്നു എന്നോടു

2. So I opened my mouth, and he caused me to eat the roll.

3. മനുഷ്യപുത്രാ, ഞാന് നിനക്കു തരുന്ന ഈ ചുരുള് നീ വയറ്റില് ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാന് അതു തിന്നു; അതു വായില് തേന് പോലെ മധുരമായിരുന്നു.

3. And he said to me, Son of Man, cause your belly to eat, and fill your insides with this roll that I give you. Then I ate it; and it was in my mouth as honey for sweetness.

4. പിന്നെ അവന് എന്നോടു കല്പിച്ചതുമനുഷ്യപുത്രാ, നീ യിസ്രായേല്ഗൃഹത്തിന്റെ അടുക്കല് ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.

4. And he said to me, Son of Man, go, get to the house of Israel, and speak with my words to them.

5. അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കല് അല്ല, യിസ്രായേല്ഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;

5. For you are not sent to a people of a strange speech and of a hard language, but to the house of Israel;

6. അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കല് ഞാന് നിന്നെ അയച്ചെങ്കില് അവര് നിന്റെ വാക്കു കേള്ക്കുമായിരുന്നു.

6. not to many peoples of a strange speech and of a hard language, whose words you can't understand. Surely, if I sent you to them, they would listen to you.

7. യിസ്രായേല്ഗൃഹമോ നിന്റെ വാക്കു കേള്ക്കയില്ല; എന്റെ വാക്കു കേള്പ്പാന് അവര്ക്കും മനസ്സില്ലല്ലോ; യിസ്രായേല്ഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.

7. But the house of Israel will not listen to you; for they will not listen to me: for all the house of Israel are of a hard forehead and of a stiff heart.

8. എന്നാല് ഞാന് നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.

8. Look, I have made your face hard against their faces, and your forehead hard against their foreheads.

9. ഞാന് നിന്റെ നെറ്റി തീക്കല്ലിനെക്കാള് കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവര് മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.

9. As an adamant harder than flint I have made your forehead: don't fear them, neither be dismayed at their looks, though they are a rebellious house.

10. അവന് പിന്നെയും എന്നോടു കല്പിച്ചതുമനുഷ്യപുത്രാ, ഞാന് നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തില് കൈക്കൊള്ക.

10. Moreover he said to me, Son of Man, all my words that I will speak to you receive in your heart, and hear with your ears.

11. നീ നിന്റെ ജനത്തിന് പുത്രന്മാരായ പ്രവാസികളുടെ അടുക്കല് ചെന്നു, അവര് കേട്ടാലും കേള്ക്കാഞ്ഞാലും അവരോടു സംസാരിച്ചുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക.

11. And go, get to them of the captivity, to the sons of your people, and speak to them, and tell them, Thus says the Sovereign Yahweh; whether they will hear, or whether they will forbear.

12. അപ്പോള് ആത്മാവു എന്നെ എടുത്തുയഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാന് വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകില് കേട്ടു.

12. Then the Spirit lifted me up, and I heard behind me the voice of a great rushing, [saying,] Blessed be the glory of Yahweh from his place.

13. ജീവികളുടെ ചിറകു തമ്മില് തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാന് കേട്ടു.

13. And [I heard] the noise of the wings of the living creatures as they touched one another, and the noise of the wheels beside them, even the noise of a great rushing.

14. ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാന് വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേല് ഉണ്ടായിരുന്നു.

14. So the Spirit lifted me up, and took me away; and I went in bitterness, in the heat of my spirit; and the hand of Yahweh was strong on me.

15. അങ്ങനെ ഞാന് കെബാര്നദീതീരത്തു പാര്ത്ത തേല്-ആബീബിലെ പ്രവാസികളുടെ അടുക്കല്, അവര് പാര്ത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാര്ത്തു.

15. Then I came to them of the captivity at Tel-abib, that dwelt by the river Chebar, and there where they were dwelling; and I sat there dismayed among them seven days.

16. ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാല്

16. And it came to pass at the end of seven days, that the word of Yahweh came to me, saying,

17. മനുഷ്യപുത്രാ, ഞാന് നിന്നെ യിസ്രായേല്ഗൃഹത്തിന്നു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായില്നിന്നു വചനം കേട്ടു എന്റെ നാമത്തില് അവരെ പ്രബോധിപ്പിക്കേണം.
എബ്രായർ 13:17

17. Son of Man, I have made you a watchman to the house of Israel: therefore hear the word at my mouth, and give them warning from me.

18. ഞാന് ദുഷ്ടനോടുനീ മരിക്കും എന്നു കല്പിക്കുമ്പോള് നീ അവനെ ഔര്പ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവന് തന്റെ ദുര്മ്മാര്ഗ്ഗം വിടുവാന് അവനെ ഔര്പ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാല്, ദുഷ്ടന് തന്റെ അകൃത്യത്തില് മരിക്കും; അവന്റെ രക്തമോ ഞാന് നിന്നോടു ചോദിക്കും.

18. When I say to the wicked, You will surely die; and you do not give him warning, nor speak to warn the wicked from his wicked way, to save his life; the same wicked man will die in his iniquity; but his blood I will require at your hand.

19. എന്നാല് നീ ദുഷ്ടനെ ഔര്പ്പിച്ചിട്ടും അവന് തന്റെ ദുഷ്ടതയും ദുര്മ്മാര്ഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കില് അവന് തന്റെ അകൃത്യത്തില് മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

19. Yet if you warn the wicked, and he does not turn from his wickedness, nor from his wicked way, he will die in his iniquity; but you have delivered your soul.

20. അഥവാ, നീതിമാന് തന്റെ നീതി വിട്ടുമാറി നീതികേടു പ്രവര്ത്തിച്ചിട്ടു ഞാന് അവന്റെ മുമ്പില് ഇടര്ച്ച വെക്കുന്നുവെങ്കില് അവന് മരിക്കും; നീ അവനെ ഔര്പ്പിക്കായ്കകൊണ്ടു അവന് തന്റെ പാപത്തില് മരിക്കും; അവന് ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാന് നിന്നോടു ചോദിക്കും.

20. Again, when a righteous man turns from his righteousness, and commits iniquity, and I lay a stumbling block before him, he will die: because you have not given him warning, he will die in his sin, and his righteous deeds which he has done will not be remembered; but his blood I will require at your hand.

21. എന്നാല് നീതിമാന് പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഔര്പ്പിച്ചിട്ടു അവന് പാപം ചെയ്യാതെ ഇരുന്നാല്, അവന് പ്രബോധനം കൈക്കൊണ്ടിരിക്കയാല് അവന് ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

21. Nevertheless if you warn the righteous man, that the righteous not sin, and he does not sin, he will surely live, because he took warning; and you have delivered your soul.

22. യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേല് വന്നു; അവന് എന്നോടുനീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാന് നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.

22. And the hand of Yahweh was there on me; and he said to me, Arise, go forth into the plain, and I will there talk with you.

23. അങ്ങനെ ഞാന് എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന് കെബാര് നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നിലക്കുന്നതു കണ്ടു ഞാന് കവിണ്ണുവീണു.

23. Then I arose, and went forth into the plain: and, look, the glory of Yahweh stood there, as the glory which I saw by the river Chebar; and I fell on my face.

24. അപ്പോള് ആത്മാവു എന്നില് വന്നു എന്നെ നിവര്ന്നുനിലക്കുമാറാക്കി, എന്നോടു സംസാരിച്ചുനീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാര്ക്ക.

24. Then the Spirit entered into me, and set me on my feet; and he spoke with me, and said to me, Go, shut yourself inside your house.

25. എന്നാല് മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയില് പെരുമാറുവാന് കഴിയാതവണ്ണം അവര് നിന്നെ കയറുകൊണ്ടു കെട്ടും.

25. But you, Son of Man, look, they will lay bands on you, and will bind you with them, and you will not go out among them:

26. നീ ഊമനായി അവര്ക്കും ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാന് നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവര് മത്സരഗൃഹമല്ലോ.

26. and I will make your tongue stick to the roof of your mouth, that you will be mute, and will not be to them a reprover; for they are a rebellious house.

27. ഞാന് നിന്നോടു സംസാരിക്കുമ്പോള് ഞാന് നിന്റെ വായി തുറക്കും; നീ അവരോടുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേള്ക്കുന്നവന് കേള്ക്കട്ടെ; കേള്ക്കാത്തവന് കേള്ക്കാതെ ഇരിക്കട്ടെ; അവര് മത്സരഗൃഹമല്ലോ.

27. But when I speak with you, I will open your mouth, and you will say to them, Thus says the Sovereign Yahweh: He who hears, let him hear; and he who forbears, let him forbear: for they are a rebellious house.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |