Ezekiel - യേഹേസ്കേൽ 5 | View All

1. മനുഷ്യപുത്രാ, നീ മൂര്ച്ചയുള്ളോരു വാള് എടുത്തു ക്ഷൌരക്കത്തിയായി പ്രയോഗിച്ചു നിന്റെ തലയും താടിയും ക്ഷൌരംചെയ്ക; പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക.

1. And you, son of man, take a sword sharper than a barber's razor; you shall procure it for yourself, and shall bring it upon your head, and upon your beard; and you shall take a pair of scales, and shall separate the hair.

2. നിരോധകാലം തികയുമ്പോള് മൂന്നില് ഒന്നു നീ നഗരത്തിന്റെ നടുവില് തീയില് ഇട്ടു ചുട്ടുകളയേണം; മൂന്നില് ഒന്നു എടുത്തു അതിന്റെ ചുറ്റും വാള്കൊണ്ടു അടിക്കേണം; മൂന്നില് ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാന് വാളൂരും.

2. A fourth part you shall burn in the fire in the midst of the city, at the fulfillment of the days of the siege. And you shall take a fourth part, and burn it up in the midst of it. And a fourth part you shall cut with a sword round about it. And a fourth part you shall scatter to the wind; and I will draw out a sword after them.

3. അതില്നിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കല് കെട്ടേണം.

3. And you shall take a few of them, and wrap them in the fold of your garment.

4. ഇതില്നിന്നു പിന്നെയും നീ അല്പം എടുത്തു തീയില് ഇട്ടു ചുട്ടുകളയേണം; അതില്നിന്നു യിസ്രായേല് ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.

4. And you shall take of these again, and cast them into the midst of the fire, and burn them up with fire. From there shall come forth fire, and you shall say to the whole house of Israel,

5. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതു യെരൂശലേം ആകുന്നു; ഞാന് അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങള് ഉണ്ടു

5. Thus says the Lord: This is Jerusalem: I have set her and the countries round about her in the midst of the nations.

6. അതു ദുഷ്പ്രവൃത്തിയില് ജാതികളെക്കാള് എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാള് എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവര് തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവര് അനുസരിച്ചുനടന്നിട്ടുമില്ല.

6. And you shall declare My ordinances to the lawless one from out of the nations; and My statutes [to the sinful one] of the countries round about her, because they have rejected My ordinances, and have not walked in My statutes.

7. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാള് അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു

7. Therefore thus says the Lord: Because your occasion [for sin has been taken] from the nations round about you, and you have not walked in My statutes, nor kept My ordinances, no, you have not even done according to the ordinances of the nations round about you; therefore thus says the Lord:

8. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന് തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികള് കാണ്കെ ഞാന് നിന്റെ നടുവില് ന്യായവിധികളെ നടത്തും.

8. Behold, I am against you, and I will execute judgment in the midst of you in the sight of the nations.

9. ഞാന് ചെയ്തിട്ടില്ലാത്തതും മേലാല് ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ളേച്ഛതകളും നിമിത്തം ഞാന് നിന്നില് പ്രവര്ത്തിക്കും.

9. And I will do in you things which I have not done, and the like of which I will not do again, for all your abominations.

10. ആകയാല് നിന്റെ മദ്ധ്യേ അപ്പന്മാര് മക്കളെ തിന്നും; മക്കള് അപ്പന്മാരെയും തിന്നും; ഞാന് നിന്നില് ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാന് എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.

10. Therefore the fathers shall eat [their] children in the midst of you, and children shall eat [their] fathers; and I will execute judgments in you, and I will scatter all that are left of you to the four winds.

11. അതുകൊണ്ടു യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നതുനിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കല്നിന്നു മാറ്റിക്കളയും; ഞാന് കരുണ കാണിക്കയുമില്ല.

11. Therefore, [as] I live, says the Lord; surely, because you have defiled My holy things with all your abominations, I also will reject you; My eye shall not spare, and I will have no mercy.

12. നിന്നില് മൂന്നില് ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവര് നിന്റെ നടുവില് മുടിഞ്ഞുപോകും; മൂന്നില് ഒന്നു നിന്റെ ചുറ്റും വാള് കൊണ്ടു വീഴും; മൂന്നില് ഒന്നു ഞാന് എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
വെളിപ്പാടു വെളിപാട് 6:8

12. A fourth part of you shall be cut off by pestilence, and a fourth part of you shall be consumed in the midst of you with famine; and [as for another] fourth part of you, I will scatter them to all the winds; and a fourth part of you shall fall by the sword round about you, and I will draw out a sword after them.

13. അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാന് അവരോടു എന്റെ ക്രോധം തീര്ത്തു തൃപ്തനാകും; എന്റെ ക്രോധം അവരില് നിവര്ത്തിക്കുമ്പോള് യഹോവയായ ഞാന് എന്റെ തീക്ഷണതയില് അതിനെ അരുളിച്ചെയ്തു എന്നു അവര് അറിയും.

13. And My wrath and My anger shall be accomplished upon them: and you shall know that I, the Lord, have spoken in My jealousy, when I have accomplished My anger upon them.

14. വഴിപോകുന്നവരൊക്കെയും കാണ്കെ ഞാന് നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയില് ശൂന്യവും നിന്ദയുമാക്കും.

14. And I will make you desolate, and your daughters round about you, in the sight of everyone that passes through.

15. ഞാന് കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നില് ന്യായവിധി നടത്തുമ്പോള് നീ നിന്റെ ചുറ്റുമുള്ള ജാതികള്ക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാന് അരുളിച്ചെയ്തിരിക്കുന്നു.

15. And you shall be mourned over and miserable among the nations round about you, when I have executed judgments in you in the vengeance of My wrath. I, the Lord, have spoken.

16. നിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങള് ഞാന് എയ്യുമ്പോള്, നിങ്ങള്ക്കു ക്ഷാമം വര്ദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോല് ഒടിച്ചുകളയും. നിന്നെ മക്കളില്ലാതെയാക്കേണ്ടതിന്നു ഞാന് ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയില് അയക്കും; മഹാമാരിയും കുലയും നിന്നില് കടക്കും; ഞാന് വാളും നിന്റെ നേരെ വരുത്തും; യഹോവയായ ഞാന് അരുളിച്ചെയ്തിരിക്കുന്നു.

16. And when I have sent against them shafts of famine, then they shall be consumed, and I will break the strength of your bread.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |