Daniel - ദാനീയേൽ 2 | View All

1. നെബൂഖദ് നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടില് നെബൂഖദ് നേസര് സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.

1. In the second year that Nebuchadnezzar was king, he had a dream. It worried him so much that he couldn't sleep,

2. രാജാവിനോടു സ്വപ്നം അറിയിപ്പാന് മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാന് രാജാവു കല്പിച്ചു; അവര് വന്നു രാജസന്നിധിയില് നിന്നു.

2. so he sent for his fortunetellers, magicians, sorcerers, and wizards to come and explain the dream to him. When they came and stood before the king,

3. രാജാവു അവരോടുഞാന് ഒരു സ്വപ്നംകണ്ടു; സ്വപ്നം ഔര്ക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.

3. he said to them, 'I'm worried about a dream I've had. I want to know what it means.'

4. അതിന്നു കല്ദയര് അരാമ്യഭാഷയില് രാജാവിനോടുരാജാവു ദീര്ഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്ത്ഥം ബോധിപ്പിക്കാം എന്നുണര്ത്തിച്ചു.

4. They answered the king in Aramaic, 'May Your Majesty live forever! Tell us your dream, and we will explain it to you.'

5. രാജാവു കല്ദയരോടു ഉത്തരം അരുളിയതുവിധി കല്പിച്ചു പോയി; സ്വപ്നവും അര്ത്ഥവും അറിയിക്കാഞ്ഞാല് നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,

5. The king said to them, 'I have made up my mind that you must tell me the dream and then tell me what it means. If you can't, I'll have you torn limb from limb and make your houses a pile of ruins.

6. സ്വപ്നവും അര്ത്ഥവും അറിയിച്ചാലോ നിങ്ങള്ക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അര്ത്ഥവും അറിയിപ്പിന് .

6. But if you can tell me both the dream and its meaning, I will reward you with gifts and great honor. Now then, tell me what the dream was and what it means.'

7. അവര് പിന്നെയുംരാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്ത്ഥം ബോധിപ്പിക്കാം എന്നു ഉണര്ത്തിച്ചു.

7. They answered the king again, 'If Your Majesty will only tell us what the dream was, we will explain it.'

8. അതിന്നു രാജാവു മറുപടി കല്പിച്ചതുവിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങള് കാലതാമസം വരുത്തുവാന് നോക്കുന്നു എന്നു എനിക്കു മനസ്സിലായി.

8. At that, the king exclaimed, 'Just as I thought! You are trying to gain time, because you see that I have made up my mind

9. നിങ്ങള് സ്വപ്നം അറിയിക്കാഞ്ഞാല് നിങ്ങള്ക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പില് വ്യാജവും പൊളിവാക്കും പറവാന് നിങ്ങള് യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന് ; എന്നാല് അര്ത്ഥവും അറിയിപ്പാന് നിങ്ങള്ക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.

9. to give all of you the same punishment if you don't tell me the dream. You have agreed among yourselves to go on telling me lies because you hope that in time things will change. Tell me what the dream was, and then I will know that you can also tell me what it means.'

10. കല്ദയര് രാജസന്നിധിയില് ഉത്തരം ബോധിപ്പിച്ചതുരാജാവിന്റെ കാര്യം അറിയിപ്പാന് കഴിയുന്ന ഒരു മനുഷ്യനും ഭൂമിയില് ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.

10. The advisers replied, 'There is no one on the face of the earth who can tell Your Majesty what you want to know. No king, not even the greatest and most powerful, has ever made such a demand of his fortunetellers, magicians, and wizards.

11. രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പില് അതു അറിയിപ്പാന് ജഡവാസമില്ലാത്ത ദേവന്മാര്ക്കല്ലാതെ മറ്റാര്ക്കും കഴികയില്ല.

11. What Your Majesty is asking for is so difficult that no one can do it for you except the gods, and they do not live among human beings.'

12. ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാന് കല്പന കൊടുത്തു .

12. At that, the king flew into a rage and ordered the execution of all the royal advisers in Babylon.

13. അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീര്പ്പു പുറപ്പെട്ടു; അവര് ദാനീയേലിനെയും കൂട്ടുകാരനെയും കൂടെ കൊല്ലുവാന് അന്വേഷിച്ചു.

13. So the order was issued for all of them to be killed, including Daniel and his friends.

14. എന്നാല് രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാന് പുറപ്പെട്ടു അര്യ്യോക്കിനോടു ദാനീയേല് ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.

14. Then Daniel went to Arioch, commander of the king's bodyguard, who had been ordered to carry out the execution. Choosing his words carefully,

15. രാജ സന്നിധിയില്നിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാന് സംഗതി എന്തു എന്നു അവന് രാജാവിന്റെ സേനാപതിയായ അര്യ്യോക്കിനോടു ചോദിച്ചു; അര്യ്യോക് ദാനീയേലിനോടു കാര്യം അറിയിച്ചു;

15. he asked Arioch why the king had issued such a harsh order. So Arioch told Daniel what had happened.

16. ദാനീയേല് അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താന് രാജാവിനോടു അര്ത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.

16. Daniel went at once and obtained royal permission for more time, so that he could tell the king what the dream meant.

17. പിന്നെ ദാനീയേല് വീട്ടില് ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു

17. Then Daniel went home and told his friends Hananiah, Mishael, and Azariah what had happened.

18. ഈ രഹസ്യത്തെക്കുറിച്ചു സ്വര്ഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാന് തക്കവണ്ണം കൂട്ടുകാരനായ ഹനന്യാവോടും മീശായേലിനോടും അസര്യ്യാവോടും കാര്യം അറിയിച്ചു.

18. He told them to pray to the God of heaven for mercy and to ask him to explain the mystery to them so that they would not be killed along with the other advisers in Babylon.

19. അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദര്ശനത്തില് വെളിപ്പെട്ടു; ദാനീയേല് സ്വര്ഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു
വെളിപ്പാടു വെളിപാട് 11:13, വെളിപ്പാടു വെളിപാട് 16:11

19. Then that same night the mystery was revealed to Daniel in a vision, and he praised the God of heaven:

20. ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.

20. God is wise and powerful! Praise him forever and ever.

22. അവന് അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവന് ഇരുട്ടില് ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.

22. He reveals things that are deep and secret; he knows what is hidden in darkness, and he himself is surrounded by light.

23. എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങള് നിന്നോടു അപേക്ഷിച്ചതു ഇപ്പോള് എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങള്ക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാന് നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.

23. I praise you and honor you, God of my ancestors. You have given me wisdom and strength; you have answered my prayer and shown us what to tell the king.'

24. അതുകൊണ്ടു ദാനീയേല്, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാന് രാജാവു നിയോഗിച്ചിരുന്ന അര്യ്യോക്കിന്റെ അടുക്കല് ചെന്നു അവനോടുബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയില് കൊണ്ടുപോകേണം; ഞാന് രാജാവിനെ അര്ത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.

24. So Daniel went to Arioch, whom the king had commanded to execute the royal advisers. He said to him, 'Don't put them to death. Take me to the king, and I will tell him what his dream means.'

25. അര്യ്യോക് ദാനീയേലിനെ വേഗം രാജസന്നിധിയില് കൊണ്ടുചെന്നുരാജാവിനെ അര്ത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളില് ഒരുത്തനെ ഞാന് കണ്ടെത്തിയിരിക്കുന്നു എന്നു ഉണര്ത്തിച്ചു.

25. At once Arioch took Daniel into King Nebuchadnezzar's presence and told the king, 'I have found one of the Jewish exiles who can tell Your Majesty the meaning of your dream.'

26. ബേല്ത്ത് ശസ്സര് എന്നും പേരുള്ള ദാനീയേലിനോടു രാജാവുഞാന് കണ്ട സ്വപ്നവും അര്ത്ഥവും അറിയിപ്പാന് നിനക്കു കഴിയുമോ എന്നു ചോദിച്ചു.

26. The king said to Daniel (who was also called Belteshazzar), 'Can you tell me what I dreamed and what it means?'

27. ദാനീയേല് രാജസാന്നിധിയില് ഉത്തരം ബോധിപ്പിച്ചതുരാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാര്ക്കും ആഭിചാരകന്മാര്ക്കും മന്ത്രവാദികള്ക്കും ശകുനവാദികള്ക്കും രാജാവിനെ അറിയിപ്പാന് കഴിയുന്നതല്ല.

27. Daniel replied, 'Your Majesty, there is no wizard, magician, fortuneteller, or astrologer who can tell you that.

28. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്ഗ്ഗത്തില് ഉണ്ടു; അവന് ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസര് രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയില്വെച്ചു തിരുമനസ്സില് ഉണ്ടായ ദര്ശനങ്ങളും ആവിതു
മത്തായി 24:6, മർക്കൊസ് 13:7, ലൂക്കോസ് 21:9, വെളിപ്പാടു വെളിപാട് 1:1, വെളിപ്പാടു വെളിപാട് 22:6

28. But there is a God in heaven, who reveals mysteries. He has informed Your Majesty what will happen in the future. Now I will tell you the dream, the vision you had while you were asleep.

29. രാജാവേ, ഇനിമേല് സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയില്വെച്ചു തിരുമനസ്സില് ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവന് സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.
വെളിപ്പാടു വെളിപാട് 1:19, വെളിപ്പാടു വെളിപാട് 4:1

29. 'While Your Majesty was sleeping, you dreamed about the future; and God, who reveals mysteries, showed you what is going to happen.

30. എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അര്ത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.

30. Now, this mystery was revealed to me, not because I am wiser than anyone else, but so that Your Majesty may learn the meaning of your dream and understand the thoughts that have come to you.

31. രാജാവു കണ്ട ദര്ശനമോവലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പില് നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.

31. 'Your Majesty, in your vision you saw standing before you a giant statue, bright and shining, and terrifying to look at.

32. ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു

32. Its head was made of the finest gold; its chest and arms were made of silver; its waist and hips of bronze,

33. കാല് പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയയിരുന്നു.

33. its legs of iron, and its feet partly of iron and partly of clay.

34. തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോള് കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലില് അടിച്ചു തകര്ത്തുകളഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:11, 1 പത്രൊസ് 2:4-7, മത്തായി 21:44, ലൂക്കോസ് 20:18

34. While you were looking at it, a great stone broke loose from a cliff without anyone touching it, struck the iron and clay feet of the statue, and shattered them.

35. ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്ന്നു വേനല്ക്കാലത്തു കളത്തിലെ പതിര്പോലെ ആയിത്തീര്ന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപര്വ്വതമായിത്തീര്ന്നു ഭൂമിയില് ഒക്കെയും നിറഞ്ഞു.
വെളിപ്പാടു വെളിപാട് 20:11, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:11, 1 പത്രൊസ് 2:4-7, മത്തായി 21:44, ലൂക്കോസ് 20:18

35. At once the iron, clay, bronze, silver, and gold crumbled and became like the dust on a threshing place in summer. The wind carried it all away, leaving not a trace. But the stone grew to be a mountain that covered the whole earth.

36. ഇതത്രേ സ്വപ്നം; അര്ത്ഥവും അടിയങ്ങള് തിരുമനസ്സു അറിയിക്കാം.

36. 'This was the dream. Now I will tell Your Majesty what it means.

37. രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.

37. Your Majesty, you are the greatest of all kings. The God of heaven has made you emperor and given you power, might, and honor.

38. മനുഷ്യര് പാര്ക്കുംന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവന് തൃക്കയ്യില് തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.

38. He has made you ruler of all the inhabited earth and ruler over all the animals and birds. You are the head of gold.

39. തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാള് താണതായ മറ്റൊരു രാജത്വവും സര്വ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.

39. After you there will be another empire, not as great as yours, and after that a third, an empire of bronze, which will rule the whole earth.

40. നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകര്ത്തു കീഴടക്കുന്നുവല്ലോ. തകര്ക്കുംന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകര്ത്തുകളയും.

40. And then there will be a fourth empire, as strong as iron, which shatters and breaks everything. And just as iron shatters everything, it will shatter and crush all the earlier empires.

41. കാലും കാല് വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോഅതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലര്ന്നതായി കണ്ടതുപോലെ അതില് ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.

41. You also saw that the feet and the toes were partly clay and partly iron. This means that it will be a divided empire. It will have something of the strength of iron, because there was iron mixed with the clay.

42. കാല്വിരല് പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.

42. The toes---partly iron and partly clay---mean that part of the empire will be strong and part of it weak.

43. ഇരിമ്പും കളിമണ്ണും ഇടകലര്ന്നതായി കണ്ടതിന്റെ താല്പര്യമോഅവര് മനുഷ്യബീജത്താല് തമ്മില് ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മില് ചേരാതിരിക്കുന്നതുപോലെ അവര് തമ്മില് ചേരുകയില്ല.

43. You also saw that the iron was mixed with the clay. This means that the rulers of that empire will try to unite their families by intermarriage, but they will not be able to, any more than iron can mix with clay.

44. ഈ രാജാക്കന്മാരുടെ കാലത്തു സ്വര്ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകര്ത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.
1 കൊരിന്ത്യർ 15:24, വെളിപ്പാടു വെളിപാട് 11:15, മത്തായി 21:44

44. At the time of those rulers the God of heaven will establish a kingdom that will never end. It will never be conquered, but will completely destroy all those empires and then last forever.

45. കൈ തൊടാതെ ഒരു കല്ലു പര്വ്വതത്തില്നിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകര്ത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോമഹാദൈവം മേലാല് സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അര്ത്ഥം സത്യവും ആകുന്നു.
മത്തായി 24:6, വെളിപ്പാടു വെളിപാട് 1:1, വെളിപ്പാടു വെളിപാട് 1:19, വെളിപ്പാടു വെളിപാട് 4:1, വെളിപ്പാടു വെളിപാട് 22:6, മത്തായി 21:44

45. You saw how a stone broke loose from a cliff without anyone touching it and how it struck the statue made of iron, bronze, clay, silver, and gold. The great God is telling Your Majesty what will happen in the future. I have told you exactly what you dreamed, and have given you its true meaning.'

46. അപ്പോള് നെബൂഖദ്നേസര്രാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അര്പ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു

46. Then King Nebuchadnezzar bowed to the ground and gave orders for sacrifices and offerings to be made to Daniel.

47. നീ ഈ രഹസ്യം വെളിപ്പെടുത്തുവാന് പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികര്ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
1 കൊരിന്ത്യർ 14:25, വെളിപ്പാടു വെളിപാട് 17:14, വെളിപ്പാടു വെളിപാട് 19:16

47. The king said, 'Your God is the greatest of all gods, the Lord over kings, and the one who reveals mysteries. I know this because you have been able to explain this mystery.'

48. രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേല്സംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാര്ക്കും പ്രധാനവിചാരകനും ആക്കിവെച്ചു.

48. Then he gave Daniel a high position, presented him with many splendid gifts, put him in charge of the province of Babylon, and made him the head of all the royal advisers.

49. ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേല് സംസ്ഥാനത്തിലെ കാര്യാദികള്ക്കു മേല്വിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാര്ത്തു.

49. At Daniel's request the king put Shadrach, Meshach, and Abednego in charge of the affairs of the province of Babylon; Daniel, however, remained at the royal court.



Shortcut Links
ദാനീയേൽ - Daniel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |