Hosea - ഹോശേയ 2 | View All

1. നിങ്ങളുടെ സഹോദരന്മാര്ക്കും അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരി മാര്ക്കും രൂഹമാ (കരുണ ലഭിച്ചവള്) എന്നും പേര് വിളിപ്പിന് .
1 പത്രൊസ് 2:10

1. Tell youre brethren, that they are my people: and youre sisteren, that they haue optayned mercy.

2. വ്യവഹരിപ്പിന് ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിന് ; അവള് എന്റെ ഭാര്യയല്ല, ഞാന് അവളുടെ ഭര്ത്താവുമല്ല; അവള് പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവില്നിന്നും നീക്കിക്കളയട്ടെ.

2. As for youre mother, ye shal chyde with her, and reproue her: for she is not my wife, nether am I hir hu?bode: vnlesse she put awaye hir whordome out of my sight, and hir aduoutry from hir brestes.

3. അല്ലെങ്കില് ഞാന് അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിര്ത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.

3. Yf no, I shal strype her naked, & set her, euen as she came in to ye worlde: Yee I shal laye hir waist, and make her like a wildernesse, and slaye her for thyrste.

4. ഞാന് അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവര് പരസംഗത്തില് ജനിച്ച മക്കളല്ലോ.

4. I shal haue no pite also vpon hir children, for they be the children of fornicacion.

5. അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവള് ലജ്ജ പ്രവര്ത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാന് പോകുമെന്നു പറഞ്ഞുവല്ലോ.

5. Their mother hath broken hir wedlocke, and she that bare them, is come to cofucion. For she sayde: I wil go after my louers, that geue me my water and my bred, my woll & my flax, my oyle and my drynke.

6. അതുകൊണ്ടു ഞാന് നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവള് തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാന് ഒരു മതില് ഉണ്ടാക്കും.

6. But I will hedge hir waye with thornes, and stoppe it, that she shal not fynde hir fotestoppes:

7. അവള് ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടു ഒപ്പം എത്തുകയില്ല; അവള് അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോള് അവള്ഞാന് എന്റെ ആദ്യത്തെ ഭര്ത്താവിന്റെ അടുക്കല് മടങ്ങിപ്പോകും; ഇന്നത്തേക്കാള് അന്നു എനിക്കു ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.

7. and though she runne after hir louers, yet shall she not get them: she shal seke them, but not fynde them. Then shal she saye: well, I will go turne agayne to my first hu?bonde, for at yt tyme was I better at ease, then now:

8. അവള്ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വര്ദ്ധിപ്പിച്ചതിനും ഞാന് എന്നു അവള് അറിഞ്ഞില്ല.

8. But this wolde she not knowe, where as I yet gaue her corne, wyne, oyle, syluer and golde, which she hath hanged vpon Baal.

9. അതുകൊണ്ടു താല്ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാന് മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിന് രോമവും ശണയവും ഞാന് എടുത്തുകളകയും ചെയ്യും.

9. Wherfore now will I go take my corne & wyne agayne in their season, and fet agayne my woll and my flax, which I gaue her, to couer hir shame.

10. ഇപ്പോള് ഞാന് അവളുടെ ജാരന്മാര് കാണ്കെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യില്നിന്നു വിടുവിക്കയില്ല.

10. And now will I dyscouer hir foolishnesse, euen in the sight of hir louers, and no man shal delyuer her out of my hondes.

11. ഞാന് അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.

11. Morouer, I wil take awaye all hir myrth, hir holy dayes, hir newmoones, hir Sabbathes and all hir solempne feastes:

12. ഇതു എന്റെ ജാരന്മാര് എനിക്കു തന്ന സമ്മാനങ്ങള് എന്നു അവള് പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാന് നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങള് അവയെ തിന്നുകളയും

12. I will destroye hir vynyardes and fyge trees, though she saieth: lo, here are my rewardes, that my louers haue geuen me. I wil make it a wodde, and the wylde beestes shall eate it vp:

13. അവള് ബാല്വിഗ്രഹങ്ങള്ക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടര്ന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാന് അവളോടു സന്ദര്ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.

13. I will punysh her also for the dayes of Baal, wherin she censed him, deckynge him with hir earynges and cheynes: when she folowed hir louers, and forgat me, saieth the LORDE.

14. അതുകൊണ്ടു ഞാന് അവളെ വശീകരിച്ചു മരുഭൂമിയില് കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.

14. Wherfore beholde, I wil call her againe, bringe her in to a wildernes, and speake frendly vnto her:

15. അവിടെ നിന്നു ഞാന് അവള്ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്താഴ്വരയെയും കൊടുക്കും അവള് അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവള് മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.

15. there wil I geue her hir vynyardes agayne, yee and the valley of Achor also, to shewe hir hope & comforte. Then shal she synge there as in the tyme of hir youth, & like as in the daye when she came out of the londe of Egipte.

16. അന്നാളില് നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭര്ത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.

16. Then (saieth the LORDE) she shal saye vnto me: O my hou?bande, & shal call me nomore Baal:

17. ഞാന് ബാല്വിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായില്നിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേര്ചൊല്ലി സ്മരിക്കയുമില്ല.

17. for I wil take awaye those names of Baal from hir mouth, yee she shal neuer remembre their names eny more.

18. അന്നാളില് ഞാന് അവര്ക്കും വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാന് വില്ലും വാളും യുദ്ധവും ഭൂമിയില്നിന്നു നീക്കി, അവരെ നിര്ഭയം വസിക്കുമാറാക്കും.

18. Then will I make a couenaunt with them, with the wylde beastes, with the foules of the ayre, & with euerythinge that crepeth vpon the earth. As for bowe, swerde and batel, I will destroye soch out of the londe, & wil make them to slepe safely.

19. ഞാന് നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.

19. Thus wil I mary the vnto myne owne self for euermore: yee euen to my self wil I mary the, in rightuousnesse, in equyte, in louynge kyndnesse and mercy.

20. ഞാന് വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.

20. In faith also will I mary the vnto my self, & thou shalt knowe the LORDE.

21. ആ കാലത്തു ഞാന് ഉത്തരം നലകും എന്നു യഹോവ അരുളിച്ചെയ്യുന്നുഞാന് ആകാശത്തിന്നു ഉത്തരം നലകും; അതു ഭൂമിക്കു ഉത്തരം നലകും;

21. At the same tyme wil I shewe my self frendly and gracious vnto ye heauens, saieth the LORDE: & the heauens shal helpe the earth,

22. ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നലകും; അവ യിസ്രെയേലിന്നും ഉത്തരം നലകും.

22. and the earth shal helpe the corne, wyne and oyle, and they shal helpe Iesrael.

23. ഞാന് അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാന് കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടുനീ എന്റെ ജനം എന്നു ഞാന് പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.
റോമർ 9:25, 1 പത്രൊസ് 2:10

23. I wil sowe them vpo earth, for a sede to myne owne self, & wil haue mercy vpon her, yt was without mercy. And to the which were not my people, I wil saye: thou art my people. And he shal saye: thou art my God.



Shortcut Links
ഹോശേയ - Hosea : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |