Leviticus - ലേവ്യപുസ്തകം 14 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. And the LORDE spake vnto Moses, and sayde:

2. കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തില് അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതുഅവനെ പുരോഹിതന്റെ അടുക്കല് കൊണ്ടുവരേണം.
മത്തായി 8:4, ലൂക്കോസ് 17:14, മർക്കൊസ് 1:44, ലൂക്കോസ് 5:14

2. This is the lawe ouer ye leper, whan he shalbe clensed. He shall come vnto ye prest,

3. പുരോഹിതന് പാളയത്തിന്നു പുറത്തുചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതന് കണ്ടാല് ശുദ്ധീകരണം കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്, ഈ സോപ്പു എന്നിവയെ കൊണ്ടുവരുവാന് കല്പിക്കേണം.

3. and the prest shal go out of the hoost, and loke how the plage of leprosye is healed vpon the leper.

4. പുരോഹിതന് ഒരു പക്ഷിയെ ഒരു മണ്പാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാന് കല്പിക്കേണം.
എബ്രായർ 9:19, മത്തായി 8:4

4. And he shal commaunde him that is to be clensed, to take two lyuinge byrdes, which are cleane, and Ceder wodd, and purple woll, and ysope:

5. ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂല്, ഈസോപ്പു എന്നിവയെ അവന് എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തില് മുക്കി

5. and shall commaunde the one byrde to be kylled in an earthen vessell ouer sprynginge water.

6. കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേല് ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയില് വിടുകയും വേണം.

6. And he shall take the lyuynge byrde with the Ceder wodd, the purple woll, and ysope, and dyppe them in the bloude of the slaine byrde vpon the springynge water,

7. ശുദ്ധീകരണം കഴിയുന്നവന് വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തില് കുളിക്കേണം; എന്നാല് അവന് ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവന് പാളയത്തില് ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാര്ക്കേണം.

7. and sprenkle it seuen tymes vpon him that must be clensed from ye leprosy. And so clense him, and let the lyuynge byrde flye at libertye in to the felde.

8. ഏഴാം ദിവസം അവന് തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവന് സകല രോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തില് കഴുകുകയും വേണം; എന്നാല് അവന് ശുദ്ധിയുള്ളവനാകും.

8. But he that is clensed, shal wash his clothes, and shaue of all his hayre, and bathe him self with water, so is he cleane. Afterwarde let him go in to the hoost, yet shall he tarye without his tent seuen dayes.

9. എട്ടാം ദിവസം അവന് ഊനമില്ലാത്ത രണ്ടു ആണ്കുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെണ്കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്ത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.

9. And vpon the seuenth daye shal he shaue of all ye hayre vpon his heade, vpo his beerde, vpon his browes, so that all the hayre be shauen of, and he shall wash his clothes and bathe his flesh in water, then is he cleane.

10. ശുദ്ധീകരണം കഴിക്കുന്ന പുരോഹിതന് ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയില് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് നിര്ത്തേണം.

10. And vpo the eight daye shal he take two lambes without blemysh, and a shepe of a yeare olde without blemysh, and thre tenth deales of fyne floure for a meatofferynge, myngled with oyle, & a Logg of oyle.

11. പുരോഹിതന് ആണ്കുഞ്ഞാടുകളില് ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അര്പ്പിച്ചു യഹോവയുടെ സന്നിധിയില് നീരാജനം ചെയ്യേണം.

11. The shall the prest presente him that is clensed and these thinges before the LORDE, before the dore of the Tabernacle of wytnesse,

12. അവന് വിശുദ്ധമന്ദിരത്തില് പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗം പോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.

12. and shal take ye one lambe, and offre it for trespace offerynge, with the Logg of oyle, & shall waue them, before ye LORDE,

13. പുരോഹിതന് അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തു കയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.

13. and afterwarde slaye the lambe, where the synofferynge and burntofferynge are slayne, namely, in the holy place. For as the synofferynge, so is the trespace offerynge the prestes also, for it is most holy.

14. പിന്നെ പുരോഹിതന് ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില് ഒഴിക്കേണം.

14. And the prest shall take of the bloude of the trespace offerynge, and put it vpon the typpe of ye right eare of him that is clesed, and vpon the thombe of his right hande, and vpon the greate too of his right fote.

15. പുരോഹിതന് ഇടങ്കയ്യില് ഉള്ള എണ്ണയില് വലങ്കയ്യുടെ വിരല് മുക്കി വിരല്കൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയില് എണ്ണ തളിക്കേണം.

15. Afterwarde shall he take of the oyle out of the Logg, and poure it in to his awne left hande,

16. ഉള്ളങ്കയ്യില് ശേഷിച്ച എണ്ണ കുറെ പുരോഹിതന് ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം.

16. and dyppe his right fynger in the oyle that is in his left hande, and sprenkle the oyle with his fynger seuen tymes before the LORDE.

17. പുരോഹിതന്റെ ഉള്ളങ്കയ്യില് ശേഷിപ്പുള്ള എണ്ണ അവന് ശുദ്ധീകരണം കഴിയുന്നവന്റെ തലയില് ഒഴിച്ചു യഹോവയുടെ സന്നിധിയില് അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

17. As for the remnaunt of the oyle in his hande, he shall put it vpon the typpe of the right eare of him that is clensed, and vpon the thombe of his right hande, & vpon the greate too of his right fote, euen aboue vpon the bloude of the trespace offerynge.

18. പുരോഹിതന് പാപയാഗം അര്പ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.

18. But the remnaunt of the oyle in his hande, shall he poure vpon the heade of him that is clensed, and make an attonement for him before the LORDE.

19. പുരോഹിതന് ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേല് അര്പ്പിക്കേണം; അങ്ങനെ പുരോഹിതന് അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അവന് ശുദ്ധിയുള്ളവന് ആകും.

19. And he shall make the synofferynge, and reconcyle him that is clesed, because of his vnclennesse. And afterwarde shall he sleye the burntofferynge,

20. അവന് ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കില് തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്ത്ത ഒരിടങ്ങഴി നേരിയ മാവും

20. and shal offre it vpon the altare with the meatofferynge, and make an attonement for him, & than is he cleane.

21. ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന് കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായി

21. But yf he be poore, and getteth not so moch with his hande, then let him take one lambe for a trespaceofferynge to waue it, to make an attonement for him, and a tenth deale of fyne floure myngled with oyle for a meatofferynge, and a Logg of oyle,

22. എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് യഹോവയുടെ സന്നിധിയില് പുരോഹിതന്റെ അടുക്കല് കൊണ്ടുവരേണം.

22. & two turtyll doues, or two yonge pigeons which he is able to get with his hande, let the one be a synofferynge, the other a burntofferynge:

23. പുരോഹിതന് അകൃത്യയാഗത്തിന്നുള്ള ആട്ടിന് കുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയില് നീരാജനം ചെയ്യേണം;

23. and let him brynge them vpon the eight daye of his clensynge vnto the prest before the dore of the Tabernacle of wytnesse before the LORDE.

24. അവന് അകൃത്യയാഗത്തിന്നുള്ള ആട്ടിന് കുട്ടിയെ അറുക്കേണം; പുരോഹിതന് അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.

24. Then shall the prest take the lambe for the synofferynge, and the Logg of oyle, and shall waue them all before the LORDE,

25. പുരോഹിതന് എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില് ഒഴിക്കേണം.

25. and sley the lambe of the trespace offerynge: and take of ye bloude of the same trespaceofferynge, and put it vpon the typpe of the righte eare of him that is clensed, and vpon the thombe of his right hande, and vpon the greate too of his righte fote,

26. പുരോഹിതന് ഇടത്തുകയ്യില് ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരല്കൊണ്ടു യഹോവയുടെ സന്നിധിയില് ഏഴു പ്രാവശ്യം തളിക്കേണം.

26. and poure of the oyle in to his awne lefte hande,

27. പുരോഹിതന് ഉള്ളങ്കയ്യിലുള്ള എണ്ണ കുറെശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം.

27. and with his right fynger sprenkle the oyle that is in his left hande, seuen tymes before the LORDE.

28. പുരോഹിതന് ഉള്ളങ്കയ്യില് ശേഷിപ്പുള്ള എണ്ണ അവന് ശുദ്ധീകരണം കഴിയുന്നവന്റെ തലയില് ഒഴിച്ചു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില് പ്രായശ്ചിത്തം കഴിക്കേണം.

28. As for the remnaunt of the oyle in his hande, he shal put it vpon the typpe of the right eare of him that is clensed, and vpon the thombe of his right hande, & vpon the greate too of his right fote, euen aboue vpo ye bloude of ye trespaceofferynge.

29. അവന് പ്രാപ്തിപോലെ കുറുപ്രാവുകളിലോ

29. The other oyle in his hade shal he poure vpo ye heade of him yt is clensed, to make an attonement for him before the LORDE.

30. പ്രാവിന് കുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അര്പ്പിക്കേണം; ഇങ്ങനെ പുരോഹിതന് ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയില് പ്രായശ്ചിത്തം കഴിക്കേണം.

30. And afterwarde of the one of the turtill doues or yonge pigeons (acordinge as his handes are able to get)

31. ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.

31. he shal make a synofferynge, of ye other a burntofferynge, with the meatofferynge: and so shal the prest make an attonemet for him that is clensed before the LORDE.

32. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്

32. Let this be the lawe for the leper, which is not able with his hande to get, that belongeth vnto his clensynge.

33. ഞാന് നിങ്ങള്ക്കു അവകാശമായി തരുന്ന കനാന് ദേശത്തു നിങ്ങള് എത്തിയശേഷം ഞാന് നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടില് കുഷ്ഠബാധ വരുത്തുമ്പോള്

33. And the LORDE spake vnto Moses and Aaron, and sayde:

34. വീട്ടുടമസ്ഥന് വന്നു വീട്ടില് കുഷ്ഠലക്ഷണമുള്ള പ്രകാരം എനിക്കു തോന്നു എന്നു പുരോഹിതനെ അറിയിക്കേണം.

34. Whan ye are come in to the lande of Canaan, which I geue you to possesse: and yf there happen a plage of leprosy in any house of youre possession,

35. അപ്പോള് വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാന് പുരോഹിതന് വടു നോക്കേണ്ടതിന്നു ചെല്ലുംമുമ്പെ വീടു ഒഴിച്ചിടുവാന് കല്പിക്കേണം; പിന്നെ പുരോഹിതന് വീടു നോക്കുവാന് അകത്തു ചെല്ലേണം.

35. then shal he that oweth the house, come and tell the prest, and saye: Me thynke there is as it were a plage of leprosy in my house.

36. അവന് വടു നോക്കേണം; വീട്ടിന്റെ ചുവരില് ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകള് ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാള് കുഴിഞ്ഞതായി കണ്ടാല് പുരോഹിതന് വീടു വിട്ടു

36. Then shal the prest commaunde to rydde all thynge out of the house or euer the prest go in to se ye plage, lest all that is in the house be made vncleane. Afterwarde shall ye prest go in, to se the plage.

37. വാതില്ക്കല് വന്നു വീടു ഏഴു ദിവസത്തേക്കു അടെച്ചിടേണം.

37. Now whan he loketh, and fyndeth, yt there be holowe strakes yalowe or reedish in the walles of the house, & they seme to be lower then the wall besyde,

38. ഏഴാം ദിവസം പുരോഹിതന് വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരില് പരന്നിട്ടുണ്ടെങ്കില്

38. then shall he go out at the dore of the house, and shut vp the house for seuen dayes.

39. വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാന് പുരോഹിതന് കല്പിക്കേണം.

39. And vpon the seuenth daye whan he commeth, and seyth that the plage hath fretten farther in the walles of the house,

40. പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.

40. the shall he commaunde to breake out the stones wherin the plage is, & to cast the in a foule place without the cite,

41. പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.

41. & the house to be scraped within rounde aboute, and the dust yt is scraped of, to be poured without ye cite in an vncleane place,

42. അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടില് ഉണ്ടായി വന്നാല് പുരോഹിതന് ചെന്നു നോക്കേണം;

42. & to take other stones, and put them in the place of the other, and to take other playster, and playster the house.

43. വടു വീട്ടില് പരന്നിരുന്നാല് അതു വീട്ടില് തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു.

43. Whan the plage then commeth agayne, and breaketh forth in the house, after yt the stones are broke out, the playster scraped of, and the house playsterd of the new,

44. വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചു പൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.

44. the shal the prest go in: and whan he seyth that the plage hath fretten farther in the house, then is there surely a fretinge leprosy in the house, and it is vncleane:

45. വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവന് സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.

45. therfore shal the house be broken downe, both the stones, and ye tymber and all the dust of the house, and shal be caried out of the cite in to an vncleane place.

46. വീട്ടില് കിടക്കുന്നവന് വസ്ത്രം അലക്കേണം ആ വീട്ടില് വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.

46. And who so goeth into the house, whyle it is shut vp, is vncleane vntyll ye euen.

47. വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതന് അകത്തു ചെന്നു നോക്കി വീട്ടില് വടു പരന്നിട്ടില്ല എന്നു കണ്ടാല് വടു മാറിപ്പോയതുകൊണ്ടു പുരോഹിതന് ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.

47. And he yt lyeth therin, or eateth therin, shal wash his clothes.

48. അപ്പോള് അവന് വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്, ഈസോപ്പു എന്നിവയെ എടുത്തു

48. But yf the prest se (wha he goeth in) that this plage hath frett no farther in the house, after that the house is new playsterd, the shal he iudge it to be cleane, for the plage is healed.

49. ഒരു പക്ഷിയെ മണ്പാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.

49. And to a synofferinge for the house, he shal take two byrdes, Ceder wodd, & purple woll, and ysope,

50. പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പു നൂല്, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേല് ഏഴു പ്രാവശ്യം തളിക്കേണം.

50. and slaye the one byrde in an erthen vessell vpon sprynginge water,

51. പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂല് എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.

51. and shall take the Ceder wodd, the purple woll, the ysope, and the lyuinge byrde, & dyppe them in the bloude of the slayne byrde vpon the sprynginge water, and sprenkle the house with all seue tymes:

52. ജീവനുള്ള പക്ഷിയെ പട്ടണത്തിന്നു പുറത്തു വെളിയില് വിടേണം; അങ്ങനെ വീട്ടിന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു ശുദ്ധമാകും.

52. and so shal he purifie the house with the bloude of the byrde, with the springinge water, with the lyuinge byrde, with the Ceder wodd, with the ysope, and with the purple woll.

53. ഇതു സകലകുഷ്ഠത്തിന്നും വടുവിന്നും

53. And the lyuynge byrde shall he let flye at libertye out of the towne in to the felde, & make an attonement for the house, and then is it cleane.

54. പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും

54. This is the lawe ouer all maner plage of leprosye & skyrfe,

55. കുഷ്ഠത്തിന്നും തിണര്പ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.

55. ouer ye leprosye of clothes and of houses,

56. എപ്പോള് അശുദ്ധമെന്നും എപ്പോള് ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.

56. ouer sores, scabbes, and glisterynge whyte,



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |