Amos - ആമോസ് 5 | View All

1. യിസ്രായേല്ഗൃഹമേ, ഞാന് നിങ്ങളെക്കുറിച്ചു വിലാപംചൊല്ലുന്ന ഈ വചനം കേള്പ്പിന് !

1. Listen to this message that I am singing for you, a lament, house of Israel:

2. യിസ്രായേല്കന്യക വീണിരിക്കുന്നു; ഇനി എഴുന്നേല്ക്കയും ഇല്ല; അവള് നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിര്ക്കുംവാന് ആരുമില്ല.

2. She has fallen; Virgin Israel will never rise again. She lies abandoned on her land, with no one to raise her up.

3. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്ഗൃഹത്തില് ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തില് നൂറുപേര് മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിന്നു പത്തുപേര് മാത്രം ശേഷിക്കും.

3. For the Lord God says: The city that marches out a thousand [strong] will have [only] a hundred left, and the one that marches out a hundred [strong] will have [only] ten left in the house of Israel.

4. യഹോവ യിസ്രായേല്ഗൃഹത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിന് .

4. For the LORD says to the house of Israel: Seek Me and live!

5. ബേഥേലിനെ അന്വേഷിക്കരുതു; ഗില്ഗാലിലേക്കു ചെല്ലരുതു; ബേര്-ശേബയിലേക്കു കടക്കയുമരുതു; ഗില്ഗാല് പ്രവാസത്തിലേക്കു പോകേണ്ടിവരും; ബേഥേല് നാസ്തിയായി ഭവിക്കും.

5. Do not seek Bethel or go to Gilgal or journey to Beer-sheba, for Gilgal will certainly go into exile, and Bethel will come to nothing.

6. നിങ്ങള് ജീവിച്ചിരിക്കേണ്ടതിന്നു യഹോവയെ അന്വേഷിപ്പിന് ; അല്ലെങ്കില് അവന് ബേഥേലില് ആര്ക്കും കെടുത്തുവാന് കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിന്മേല് ചാടി അതിനെ ദഹിപ്പിച്ചുകളയും.

6. Seek Yahweh and live, or He will spread like fire [throughout] the house of Joseph; it will consume [everything,] with no one at Bethel to extinguish it.

7. ന്യായത്തെ കാഞ്ഞിരം ആക്കിത്തീര്ക്കുംകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,

7. Those who turn justice into wormwood throw righteousness to the ground.

8. കാര്ത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തില് പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിന് ; യഹോവ എന്നാകുന്നു അവന്റെ നാമം.

8. The One who made the Pleiades and Orion, who turns darkness into dawn and darkens day into night, who summons the waters of the sea and pours them out over the face of the earth-- Yahweh is His name.

9. അവന് കോട്ടെക്കു നാശം വരുവാന് തക്കവണ്ണം ബലവാന്റെ മേല് നാശം മിന്നിക്കുന്നു.

9. He brings destruction on the strong, and it falls on the stronghold.

10. ഗോപുരത്തിങ്കല് ന്യായം വിധിക്കുന്നവനെ അവര് ദ്വേഷിക്കയും പരമാര്ത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.
ഗലാത്യർ ഗലാത്തിയാ 4:16

10. They hate the one who convicts [the guilty] at the city gate and despise the one who speaks with integrity.

11. അങ്ങിനെ നിങ്ങള് എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാല് നിങ്ങള് വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതില് പാര്ക്കയില്ലതാനും; നിങ്ങള് മനോഹരമായ മുന്തിരിത്തോട്ടങ്ങള് ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും;

11. Therefore, because you trample on the poor and exact a grain tax from him, you will never live in the houses of cut stone you have built; you will never drink the wine from the lush vineyards you have planted.

12. നീതിമാനെ ക്ളേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കല് ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങള് അനവധിയും നിങ്ങളുടെ പാപങ്ങള് കഠിനവും എന്നു ഞാന് അറിയുന്നു.

12. For I know your crimes are many and your sins innumerable. They oppress the righteous, take a bribe, and deprive the poor of justice at the gates.

13. അതുകൊണ്ടു ബുദ്ധിമാന് ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;
എഫെസ്യർ എഫേസോസ് 5:16

13. Therefore, the wise person will keep silent at such a time, for the days are evil.

14. നിങ്ങള് ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിന് ; അപ്പോള് നിങ്ങള് പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.

14. Seek good and not evil so that you may live, and the LORD, the God of Hosts, will be with you, as you have claimed.

15. നിങ്ങള് തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കല് ന്യായം നിലനിര്ത്തുവിന് ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫില് ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.
റോമർ 12:9

15. Hate evil and love good; establish justice in the gate. Perhaps the LORD, the God of Hosts, will be gracious to the remnant of Joseph.

16. അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവര്അയ്യോ, അയ്യോ എന്നു പറയും; അവര് കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.

16. Therefore Yahweh, the God of Hosts, the Lord, says: There will be wailing in all the public squares; they will cry out in anguish in all the streets. The farmer will be called on to mourn, and professional mournersto wail.

17. ഞാന് നിന്റെ നടുവില് കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.

17. There will be wailing in all the vineyards, for I will pass among you. The LORD has spoken.

18. യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങള്ക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങള്ക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.

18. Woe to you who long for the Day of the LORD! What will the Day of the LORD be for you? It will be darkness and not light.

19. അതു ഒരുത്തന് സിംഹത്തിന്റെ മുമ്പില്നിന്നു ഔടിപ്പോയിട്ടു കരടി അവന്നു എതിര്പ്പെടുകയോ വീട്ടില് ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സര്പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.

19. It will be like a man who flees from a lion only to have a bear confront him. He goes home and rests his hand against the wall only to have a snake bite him.

20. യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുള് തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.

20. Won't the Day of the LORD be darkness rather than light, even gloom without any brightness in it?

21. നിങ്ങളുടെ മത്സരങ്ങളെ ഞാന് ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളില് എനിക്കു പ്രസാദമില്ല.

21. I hate, I despise your feasts! I can't stand the stench of your solemn assemblies.

22. നിങ്ങള് എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അര്പ്പിച്ചാലും ഞാന് പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങള്കൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാന് കടാക്ഷിക്കയില്ല.

22. Even if you offer Me your burnt offerings and grain offerings, I will not accept [them]; I will have no regard for your fellowship offerings of fattened cattle.

23. നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പില്നിന്നു നീക്കുക; നിന്റെ വീണാനാദം ഞാന് കേള്ക്കയില്ല.

23. Take away from Me the noise of your songs! I will not listen to the music of your harps.

24. എന്നാല് ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.

24. But let justice flow like water, and righteousness, like an unfailing stream.

25. യിസ്രായേല്ഗൃഹമേ, നിങ്ങള് മരുഭൂമിയില് എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്പ്പിച്ചുവോ?
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:42-43

25. 'House of Israel, was it sacrifices and grain offerings that you presented to Me during the 40 years in the wilderness?

26. നിങ്ങള്ക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങള് ചുമന്നുകൊണ്ടു പോകേണ്ടിവരും.

26. But you have taken up Sakkuthyour king and Kaiwanyour star god, images you have made for yourselves.

27. ഞാന് നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.

27. So I will send you into exile beyond Damascus.' Yahweh, the God of Hosts, is His name. He has spoken.



Shortcut Links
ആമോസ് - Amos : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |