Micah - മീഖാ 1 | View All

1. യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മോരസ്ത്യനായ മീഖെക്കു ഉണ്ടായതും അവന് ശമര്യ്യയെയും യെരൂശലേമിനെയും കുറിച്ചു ദര്ശിച്ചതുമായ യഹോവയുടെ അരുളപ്പാടു.

1. This is the word of ADONAI that came to Mikhah the Morashti during the days of Yotam, Achaz and Y'chizkiyah, kings of Y'hudah, which he saw concerning Shomron and Yerushalayim:

2. സകലജാതികളുമായുള്ളോരേ, കേള്പ്പിന് ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊള്വിന് ; യഹോവയായ കര്ത്താവു, തന്റെ വിശുദ്ധമന്ദിരത്തില്നിന്നു കര്ത്താവു തന്നേ, നിങ്ങള്ക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.

2. Listen, peoples, all of you! Pay attention, earth, and everything in it! [Adonai ELOHIM] will witness against you, [Adonai], from his holy temple.

3. യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേല് നടകൊള്ളുന്നു.

3. For- look!- ADONAI is coming out of his place, coming down to tread on the high places of the land.

4. തീയുടെ മുമ്പില് മെഴുകുപോലെയും കിഴുക്കാന്തൂക്കത്തില് ചാടുന്ന വെള്ളംപോലെയും പര്വ്വതങ്ങള് അവന്റെ കീഴില് ഉരുകുകയും താഴ്വരകള് പിളര്ന്നുപോകയും ചെയ്യുന്നു.

4. Beneath him the mountains will melt, the valleys split open like wax before fire, like water poured down a steep slope.

5. ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേല്ഗൃഹത്തിന്റെ പാപങ്ങള് നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്യ്യയല്ലയോ? യെഹൂദയുടെ പൂജാഗിരികള് ഏവ?

5. All this is because of the crime of Ya'akov and the sins of the house of Isra'el. What is the crime of Ya'akov? Isn't it Shomron? And what are the high places of Y'hudah? Aren't they Yerushalayim?

6. യെരൂശലേം അല്ലയോ? അതുകൊണ്ടു ഞാന് ശമര്യ്യയെ വയലിലെ കലക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാന് അതിന്റെ കല്ലു താഴ്വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും.

6. 'So I will make Shomron a heap in the countryside, a place for planting vineyards; I will pour her stones down into the valley, laying bare her foundations.

7. അതിലെ സകല വിഗ്രഹങ്ങളും തകര്ന്നു പോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാന് ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവള് അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാ സമ്മാനമായിത്തീരും.

7. All her carved images will be smashed to pieces, all she earned consumed by fire; and I will reduce her idols to rubble. She amassed them from a whore's wages, and as a whore's wages they will be spent again.'

8. അതുകൊണ്ടു ഞാന് വിലപിച്ചു മുറയിടും; ഞാന് ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാന് കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.

8. This is why I howl and wail, why I go barefoot and stripped, why I howl like the jackals and mourn like the ostriches.

9. അവളുടെ മുറിവു പൊറുക്കാത്തതല്ലോ; അതു യെഹൂദയോളം പരന്നു, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.

9. For her wound cannot be healed, and now it is coming to Y'hudah as well; it reaches even to the gate of my people, to Yerushalayim itself.

10. അതു ഗത്തില് പ്രസ്താവിക്കരുതു; ഒട്ടും കരയരുതു; ബേത്ത്-അഫ്രയില് (പൊടിവീടു) ഞാന് പൊടിയില് ഉരുണ്ടിരിക്കുന്നു.

10. Don't tell about it in Gat, don't shed any tears. At Beit-L'afrah [[house of dust]] roll yourself in the dust.

11. ശാഫീര് (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിന് ; സയനാന് (പുറപ്പാടു) നിവാസികള് പുറപ്പെടുവാന് തുനിയുന്നില്ല; ബേത്ത്--ഏസെലിന്റെ വിലാപം നിങ്ങള്ക്കു അവിടെ താമസിപ്പാന് മുടക്കമാകും.

11. Inhabitants of Shafir, pass on your way in nakedness and shame. The inhabitants of Tza'anan have not left yet. The wailing of Beit-Ha'etzel will remove from you their support.

12. യഹോവയുടെ പക്കല്നിന്നു യെരൂശലേംഗോപുരത്തിങ്കല് തിന്മ ഇറങ്ങിയിരിക്കയാല് മാരോത്ത് (കൈപ്പു) നിവാസികള് നന്മെക്കായി കാത്തു പിടെക്കുന്നു.

12. The inhabitants of Marot have no hope of anything good; for ADONAI has sent down disaster to the very gate of Yerushalayim.

13. ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിന്നു കെട്ടുവിന് ; അവര് സീയോന് പുത്രിക്കു പാപകാരണമായ്തീര്ന്നു; യിസ്രായേലിന്റെ അതിക്രമങ്ങള് നിന്നില് കണ്ടിരിക്കുന്നു.

13. Harness the chariots to the fastest horses, inhabitants of Lakhish; she was the beginning of sin for the daughter of Tziyon; for the crimes of Isra'el are traceable to you.

14. അതുകൊണ്ടു നീ മോരേശെത്ത്-ഗത്തിന്നു ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകള് യിസ്രായേല്രാജാക്കന്മാര്ക്കും ആശാഭംഗമായി ഭവിക്കും.

14. Therefore you must bestow parting gifts upon Moreshet-Gat. The houses of Akhziv will disappoint the kings of Isra'el.

15. മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാന് നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കള് അദുല്ലാമോളം ചെല്ലേണ്ടിവരും.

15. Inhabitants of Mareshah, I have yet to bring you the one who will [[invade and]] possess you. The glory of Isra'el will come to 'Adulam.

16. നിന്റെ ഔമനക്കുഞ്ഞുകള്നിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവര് നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.

16. Shave the hair from your head as you mourn for the children who were your delight; make yourselves as bald as vultures, for they have gone from you into exile.



Shortcut Links
മീഖാ - Micah : 1 | 2 | 3 | 4 | 5 | 6 | 7 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |