7. വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള് ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാന് ചെറിയവരുടെ നേരെ കൈ തിരിക്കും.மத்தேயு 26:31-56 എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലെക്കു പോകും.”അതിന്നു പത്രൊസ്; എല്ലാവരും നിങ്കല്‍ ഇടറിയാലും ഞാന്‍ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.യേശു അവനോടു“ഈ രാത്രിയില്‍ കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു.നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാര്‍ എല്ലാവരും പറഞ്ഞു.അനന്തരം യേശു അവരുമായി ഗെത്ത് ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു“ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍” എന്നു പറഞ്ഞു,പത്രൊസിനെയും സെബെദി പുത്രന്മാര്‍ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി“എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍” എന്നു അവരോടു പറഞ്ഞു.പിന്നെ അവന്‍ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു“പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു.പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു“എന്നോടു കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ?പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.രണ്ടാമതും പോയി“പിതാവേ, ഞാന്‍ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്‍, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു.അനന്തരം അവന്‍ വന്നു, അവര്‍ കണ്ണിന്നു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതുകണ്ടു.അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാര്‍ത്ഥിച്ചു.പിന്നെ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു“ഇനി ഉറങ്ങി ആശ്വസിച്ചു കൊള്‍വിന്‍ ; നാഴിക അടുത്തു; മനുഷ്യപുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു;എഴുന്നേല്പിന്‍ , നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.അവനെ കാണിച്ചുകൊടുക്കുന്നവന്‍ ; ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചുകൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു.ഉടനെ അവന്‍ യേശുവിന്റെ അടുക്കല്‍ വന്നുറബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു.അപ്പോള്‍ യേശുവിനോടുകൂടെയുള്ളവരില്‍ ഒരുവന്‍ കൈ നീട്ടി വാള്‍ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.യേശു അവനോടു“വാള്‍ ഉറയില്‍ ഇടുക; വാള്‍ എടുക്കുന്നവര്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും.എന്റെ പിതാവിനോടു ഇപ്പോള്‍ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്‍ക്കു എങ്ങനെ നിവൃത്തിവരും” എന്നു പറഞ്ഞു.എന്നാല്‍ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു” എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കല്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.ആ നാഴികയില്‍ യേശു പുരുഷാരത്തോടു“ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി വന്നിരിക്കുന്നു; ഞാന്‍ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല.
மாற்கு 14:27-50 യേശു അവരോടുനിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.പത്രൊസ് അവനോടുഎല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല എന്നു പറഞ്ഞു.യേശു അവനോടുഇന്നു, ഈ രാത്രിയില്‍ തന്നേ, കോഴി രണ്ടു വട്ടം ക്കുകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.അവനോനീന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.അവര്‍ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ ശിഷ്യന്മാരോടുഞാന്‍ പ്രാര്‍ത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു.പിന്നെ അവന്‍ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങിഎന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്തു ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടു പറഞ്ഞു.പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ത്ഥിച്ചുഅബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.പിന്നെ അവന്‍ വന്നു അവര്‍ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടുശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണര്‍ന്നിരിപ്പാന്‍ നിനക്കു കഴിഞ്ഞില്ലയോ?പരീക്ഷയില്‍ അകപ്പെടായ്‍വാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.അവന്‍ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാര്‍ത്ഥിച്ചു.മടങ്ങിവന്നാറെ അവരുടെ കണ്ണുകള്‍ക്കു ഭാരമേറിയിരുന്നതുകൊണ്ടു അവര്‍ ഉറങ്ങുന്നതു കണ്ടു; അവര്‍ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല;അവന്‍ മൂന്നാമതു വന്നു അവരോടുഇനി ഉറങ്ങി ആശ്വസിച്ചുകൊള്‍വിന്‍ ; മതി, നാഴിക വന്നു; ഇതാ, മനുഷ്യ പുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു.എഴുന്നേല്പിന്‍ ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.ഉടനെ, അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ എന്നവര്‍ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.അവനെ കാണിച്ചുകൊടുക്കുന്നവന്‍ ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിന്‍ എന്നു അവര്‍ക്കും ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.അവന്‍ വന്നു ഉടനെ അടുത്തു ചെന്നുറബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.അവര്‍ അവന്റെമേല്‍ കൈവച്ചു അവനെ പിടിച്ചു.അരികെ നിലക്കുന്നവരില്‍ ഒരുവന്‍ വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.യേശു അവരോടുഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?ഞാന്‍ ദിവസേന ദൈവലായലയത്തില്‍ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുതത്തുകള്‍ക്കു നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.
யோவான் 16:32 നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാന്‍ ഏകനല്ല താനും.