Malachi - മലാഖി 1 | View All

1. പ്രവാചകം; മലാഖി മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു.

1. An oracle: the word of the LORD to Yisra'el by Mal'akhi.

2. ഞാന് നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാല് നിങ്ങള്നീ ഞങ്ങളെ ഏതിനാല് സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാന് യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
റോമർ 9:13

2. 'I have loved you,' says the LORD. Yet you say, 'How have you loved us?' 'Wasn't Esav Ya`akov's brother?' says the LORD, 'Yet I loved Ya`akov;

3. എന്നാല് ഏശാവിനെ ഞാന് ദ്വേഷിച്ചു അവന്റെ പര്വ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്ക്കു കൊടുത്തിരിക്കുന്നു.

3. but Esav I hated, and made his mountains a desolation, and gave his heritage to the jackals of the wilderness.'

4. ഞങ്ങള് ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങള് ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കില് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര് പണിയട്ടെ ഞാന് ഇടിച്ചുകളയും; അവര്ക്കും ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേര് പറയും.

4. Whereas Edom says, 'We are beaten down, but we will return and build the waste places;' thus says the LORD of Hosts, 'They shall build, but I will throw down; and men will call them 'The Wicked Land,' even the people against whom the LORD shows wrath forever.'

5. നിങ്ങള് സ്വന്ത കണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവന് എന്നു പറകയും ചെയ്യും.

5. Your eyes will see, and you will say, 'The LORD is great�even beyond the border of Yisra'el!'

6. മകന് അപ്പനെയും ദാസന് യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാന് അപ്പന് എങ്കില് എന്നോടുള്ള ബഹുമാനം എവിടെ? ഞാന് യജമാനന് എങ്കില് എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങള്ഏതിനാല് ഞങ്ങള് നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.
ലൂക്കോസ് 6:46

6. 'A son honors his father, and a servant his master. If I am a father, then where is my honor? And if I am a master, where is the respect due me? Says the LORD of Hosts to you, Kohanim, who despise my name. You say, 'How have we despised your name?'

7. നിങ്ങള് എന്റെ യാഗപീഠത്തിന്മേല് മലിന ഭോജനം അര്പ്പിക്കുന്നു. എന്നാല് നിങ്ങള്ഏതിനാല് ഞങ്ങള് നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള് പറയുന്നതിനാല് തന്നേ.
1 കൊരിന്ത്യർ 10:21

7. You offer polluted bread on my altar. You say, 'How have we polluted you?' In that you say, 'The LORD's table contemptible.'

8. നിങ്ങള് കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാന് കൊണ്ടുവന്നാല് അതു ദോഷമല്ല; നിങ്ങള് മുടന്തും ദീനവുമുള്ളതിനെ അര്പ്പിച്ചാല് അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവന് പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

8. When you offer the blind for sacrifice, isn't that evil? And when you offer the lame and sick, isn't that evil? Present it now to your governor! Will he be pleased with you? Or will he accept your person?' says the LORD of Hosts.

9. ആകയാല് ദൈവം നമ്മോടു കൃപകാണിപ്പാന് തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊള്വിന് . നിങ്ങള് ഇതൊക്കെയും ചെയ്തിരിക്കുന്നു; അവന്നു നിങ്ങളോടു കൃപ തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

9. 'Now, please entreat the favor of God, that he may be gracious to us. With this, will he accept any of you?' says the LORD of Hosts.

10. നിങ്ങള് എന്റെ യാഗപീഠത്തിന്മേല് വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളില് ആരെങ്കിലും വാതില് അടെച്ചുകളഞ്ഞാല് കൊള്ളായിരുന്നു; എനിക്കു നിങ്ങളില് പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യില് നിന്നു ഞാന് വഴിപാടു കൈക്കൊള്കയുമില്ല.

10. Oh that there were one among you who would shut the doors, that you might not kindle fire on my altar in vain! I have no pleasure in you,' says the LORD of hosts, 'neither will I accept an offering at your hand.

11. സൂര്യന്റെ ഉദയംമുതല് അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയില് വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിര്മ്മലമായ വഴിപാടും അര്പ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയില് വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
മത്തായി 8:11, ലൂക്കോസ് 13:29, 2 തെസ്സലൊനീക്യർ 1:12, വെളിപ്പാടു വെളിപാട് 15:4

11. For from the rising of the sun even to the going down of the same, my name is great among the nations, and in every place incense will be offered to my name, and a pure offering: for my name is great among the nations,' says the LORD of Hosts.

12. നിങ്ങളോയഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാല് നിങ്ങള് എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
1 കൊരിന്ത്യർ 10:21

12. 'But you profane it, in that you say, 'The LORD's table is polluted, and its fruit, even its food, is contemptible.'

13. എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള് അതിനോടു ചീറുന്നു; എന്നാല് കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള് കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന് നിങ്ങളുടെ കയ്യില്നിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.

13. You say also, 'Behold, what a weariness it is!' and you have sniffed at it,' says the LORD of Hosts; 'and you have brought that which was taken by violence, the lame, and the sick; thus you bring the offering. Should I accept this at your hand?' says the LORD.

14. എന്നാല് തന്റെ ആട്ടിന് കൂട്ടത്തില് ഒരു ആണ് ഉണ്ടായിരിക്കെ, കര്ത്താവിന്നു നേര്ന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകന് ശപിക്കപ്പെട്ടവന് . ഞാന് മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയില് ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

14. But the deceiver is cursed, who has in his flock a male, and vows, and sacrifices to the Lord a blemished thing; for I am a great King,' says the LORD of hosts, 'and my name is awesome among the nations.'



Shortcut Links
മലാഖി - Malachi : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |