Numbers - സംഖ്യാപുസ്തകം 10 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്

1. The LORD said to Moses:

2. വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പു പണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം.

2. 'Make two trumpets of hammered silver, and use them for calling the community together and for having the camps set out.

3. അവ ഊതുമ്പോള് സഭ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് നിന്റെ അടുക്കല് കൂടേണം.

3. When both are sounded, the whole community is to assemble before you at the entrance to the tent of meeting.

4. ഒരു കാഹളം മാത്രം ഊതിയാല് യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാര് നിന്റെ അടുക്കല് കൂടേണം.

4. If only one is sounded, the leadersthe heads of the clans of Israelare to assemble before you.

5. ഗംഭീരധ്വനി ഊതുമ്പോള് കിഴക്കെ പാളയങ്ങള് യാത്ര പുറപ്പെടേണം.

5. When a trumpet blast is sounded, the tribes camping on the east are to set out.

6. രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോള് തെക്കെ പാളയങ്ങള് യാത്രപുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകള്ക്കായി ഗംഭീരധ്വനി ഊതേണം

6. At the sounding of a second blast, the camps on the south are to set out. The blast will be the signal for setting out.

7. സഭയെ കൂട്ടേണ്ടതിന്നു ഊതുമ്പോള് ഗംഭീരധ്വനി ഊതരുതു.

7. To gather the assembly, blow the trumpets, but not with the signal for setting out.

8. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര് ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങള്ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

8. 'The sons of Aaron, the priests, are to blow the trumpets. This is to be a lasting ordinance for you and the generations to come.

9. നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങള് യുദ്ധത്തിന്നു പോകുമ്പോള് ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാല് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഔര്ത്തു ശത്രുക്കളുടെ കയ്യില്നിന്നു രക്ഷിക്കും.

9. When you go into battle in your own land against an enemy who is oppressing you, sound a blast on the trumpets. Then you will be remembered by the LORD your God and rescued from your enemies.

10. നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങള് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോള് കാഹളം ഊതേണം; അവ നിങ്ങള്ക്കു ദൈവത്തിന്റെ സന്നിധിയില് ജ്ഞാപകമായിരിക്കും; യഹോവയായ ഞാന് നിങ്ങളുടെ ദൈവം ആകുന്നു.

10. Also at your times of rejoicingyour appointed festivals and New Moon feastsyou are to sound the trumpets over your burnt offerings and fellowship offerings, and they will be a memorial for you before your God. I am the LORD your God.'

11. അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേല്നിന്നു പൊങ്ങി.

11. On the twentieth day of the second month of the second year, the cloud lifted from above the tabernacle of the covenant law.

12. അപ്പോള് യിസ്രായേല്മക്കള് സീനായിമരുഭൂമിയില്നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന് മരുഭൂമിയില് വന്നുനിന്നു.

12. Then the Israelites set out from the Desert of Sinai and traveled from place to place until the cloud came to rest in the Desert of Paran.

13. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവര് ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു.

13. They set out, this first time, at the LORD's command through Moses.

14. യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകന് നഹശോന് .

14. The divisions of the camp of Judah went first, under their standard. Nahshon son of Amminadab was in command.

15. യിസ്സാഖാര്മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകന് നെഥനയേല്.

15. Nethanel son of Zuar was over the division of the tribe of Issachar,

16. സെബൂലൂന് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകന് എലീയാബ്.

16. and Eliab son of Helon was over the division of the tribe of Zebulun.

17. അപ്പോള് തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേര്ശോന്യരും മെരാര്യ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.

17. Then the tabernacle was taken down, and the Gershonites and Merarites, who carried it, set out.

18. പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകന് എലീസൂര്.

18. The divisions of the camp of Reuben went next, under their standard. Elizur son of Shedeur was in command.

19. ശിമെയോന് മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകന് ശെലൂമിയേല്.

19. Shelumiel son of Zurishaddai was over the division of the tribe of Simeon,

20. ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകന് എലീയാസാഫ്.

20. and Eliasaph son of Deuel was over the division of the tribe of Gad.

21. അപ്പോള് കെഹാത്യര് വിശുദ്ധസാധനങ്ങള് ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവര് എത്തുമ്പോഴേക്കു തിരുനിവാസം നിവിര്ത്തുകഴിയും.

21. Then the Kohathites set out, carrying the holy things. The tabernacle was to be set up before they arrived.

22. പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകന് എലീശാമാ.

22. The divisions of the camp of Ephraim went next, under their standard. Elishama son of Ammihud was in command.

23. മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകന് ഗമലീയേല്.

23. Gamaliel son of Pedahzur was over the division of the tribe of Manasseh,

24. ബെന്യാമീന് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകന് അബീദാന് .

24. and Abidan son of Gideoni was over the division of the tribe of Benjamin.

25. പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാന് മക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേര്.

25. Finally, as the rear guard for all the units, the divisions of the camp of Dan set out under their standard. Ahiezer son of Ammishaddai was in command.

26. ആശേര്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകന് പഗീയേല്.

26. Pagiel son of Okran was over the division of the tribe of Asher,

27. നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകന് അഹീര.

27. and Ahira son of Enan was over the division of the tribe of Naphtali.

28. യിസ്രായേല്മക്കള് യാത്ര പുറപ്പെട്ടപ്പോള് ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.

28. This was the order of march for the Israelite divisions as they set out.

29. പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേല് എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടുനിങ്ങള്ക്കു ഞാന് തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങള് യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങള് നിനക്കു നന്മചെയ്യും എന്നു പറഞ്ഞു.

29. Now Moses said to Hobab son of Reuel the Midianite, Moses' father-in-law, 'We are setting out for the place about which the LORD said, 'I will give it to you.' Come with us and we will treat you well, for the LORD has promised good things to Israel.'

30. അവന് അവനോടുഞാന് വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാര്ച്ചക്കാരുടെ അടുക്കലേക്കും ഞാന് പോകുന്നു എന്നു പറഞ്ഞു.

30. He answered, 'No, I will not go; I am going back to my own land and my own people.'

31. അതിന്നു അവന് ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയില് ഞങ്ങള് പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങള്ക്കു കണ്ണായിരിക്കും.

31. But Moses said, 'Please do not leave us. You know where we should camp in the wilderness, and you can be our eyes.

32. ഞങ്ങളോടുകൂടെ പോന്നാല് യഹോവ ഞങ്ങള്ക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങള് നിനക്കും ചെയ്യും എന്നു പറഞ്ഞു.

32. If you come with us, we will share with you whatever good things the LORD gives us.'

33. അനന്തരം അവര് യഹോവയുടെ പര്വ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്ക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.

33. So they set out from the mountain of the LORD and traveled for three days. The ark of the covenant of the LORD went before them during those three days to find them a place to rest.

34. പാളയം പുറപ്പെട്ടപ്പോള് യഹോവയുടെ മേഘം പകല് സമയം അവര്ക്കും മീതെ ഉണ്ടായിരുന്നു.

34. The cloud of the LORD was over them by day when they set out from the camp.

35. പെട്ടകം പുറപ്പെടുമ്പോള് മോശെയഹോവേ, എഴുന്നേല്ക്കേണമേ; നിന്റെ ശത്രുക്കള് ചിതറുകയും നിന്നെ പകെക്കുന്നവര് നിന്റെ മുമ്പില് നിന്നു ഔടിപ്പോകയും ചെയ്യട്ടെ എന്നു പറയും.

35. Whenever the ark set out, Moses said, 'Rise up, LORD! May your enemies be scattered; may your foes flee before you.'

36. അതു വിശ്രമിക്കുമ്പോള് അവന് യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കല് മടങ്ങിവരേണമേ എന്നു പറയും.

36. Whenever it came to rest, he said, 'Return, LORD, to the countless thousands of Israel.'



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |