Numbers - സംഖ്യാപുസ്തകം 24 | View All

1. യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവേക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോള് അവന് മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാന് പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.

2. ബിലെയാം തല ഉയര്ത്തി യിസ്രായേല് ഗോത്രംഗോത്രമായി പാര്ക്കുംന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേല് വന്നു;

3. അവന് സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബെയോരിന്റെ മകനായ ബിലെയാം പറയുന്നു.

4. കണ്ണടച്ചിരിക്കുന്ന പുരുഷന് പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേള്ക്കുന്നവന് , സര്വ്വശക്തന്റെ ദര്ശനം ദര്ശിക്കുന്നവന് , വീഴുമ്പോള് കണ്ണു തുറന്നിരിക്കുന്നവന് പറയുന്നതു

5. യാക്കോബേ, നിന്റെ കൂടാരങ്ങള് യിസ്രായേലേ, നിന്റെ നിവാസങ്ങള് എത്ര മനോഹരം!

6. താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങള്പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങള് പോലെ, ജലാന്തികേയുള്ള ദേവദാരുക്കള്പോലെ തന്നേ.
എബ്രായർ 8:2

7. അവന്റെ തൊട്ടികളില്നിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചന് ആഗാഗിലും ശ്രേഷ്ഠന് ; അവന്റെ രാജത്വം ഉന്നതം തന്നേ.

8. ദൈവം അവനെ മിസ്രയീമില്നിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവന് തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവന് തകര്ക്കുംന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.

9. അവന് സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആര് അവനെ ഉണര്ത്തും? നിന്നെ അനുഗ്രഹിക്കുന്നവന് അനുഗ്രഹിക്കപ്പെട്ടവന് ; നിന്നെ ശപിക്കുന്നവന് ശപീക്കപ്പെട്ടവന് .

10. അപ്പോള് ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവന് കൈ ഞെരിച്ചു ബിലെയാമിനോടുഎന്റെ ശത്രുക്കളെ ശപിപ്പാന് ഞാന് നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീര്വ്വദിക്കയത്രേ ചെയ്തിരിക്കുന്നു.

11. ഇപ്പോള് നിന്റെ സ്ഥലത്തേക്കു ഔടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാന് ഞാന് വിചാരിച്ചിരുന്നു; എന്നാല് യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.

12. അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതുബാലാക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്വാന് എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ

13. ഞാന് പറകയുള്ളു എന്നു എന്റെ അടുക്കല് നീ അയച്ച ദൂതന്മാരോടു ഞാന് പറഞ്ഞില്ലയോ?

14. ഇപ്പോള് ഇതാ ഞാന് എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാന് നിന്നെ അറിയിക്കാം.

15. പിന്നെ അവന് സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാല്ബെയോരിന്റെ മകന് ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷന് പറയുന്നു;

16. ദൈവത്തിന്റെ അരുളപ്പാടു കേള്ക്കുന്നവന് അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവന് , സര്വ്വശക്തന്റെ ദര്ശനം ദര്ശിക്കുന്നവന് , വീഴുമ്പോള് കണ്ണു തുറന്നിരിക്കുന്നവന് പറയുന്നതു

17. ഞാന് അവനെ കാണും, ഇപ്പോള് അല്ലതാനും; ഞാന് അവനെ ദര്ശിക്കും, അടുത്തല്ലതാനും. യാക്കോബില്നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലില്നിന്നു ഒരു ചെങ്കോല് ഉയരും. അതു മോവാബിന്റെ പാര്ശ്വങ്ങളെയെല്ലാം തകര്ക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
മത്തായി 2:2, വെളിപ്പാടു വെളിപാട് 22:16

18. എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവര്ത്തിക്കും.

19. യാക്കോബില്നിന്നു ഒരുത്തന് ഭരിക്കും; ഒഴിഞ്ഞുപോയവരെ അവന് നഗരത്തില്നിന്നു നശിപ്പിക്കും.

20. അവന് അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതുഅമാലേക് ജാതികളില് മുമ്പന് ; അവന്റെ അവസാനമോ നാശം അത്രേ.

21. അവന് കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതുനിന്റെ നിവാസം ഉറപ്പുള്ളതുനിന്റെ കൂടു പാറയില് വെച്ചിരിക്കുന്നു.

22. എങ്കിലും കേന്യന്നു നിര്മ്മൂലനാശം ഭവിക്കും; അശ്ശൂര് നിന്നെ പിടിച്ചുകൊണ്ടുപോവാന് ഇനിയെത്ര?

23. പിന്നെ അവന് ഈ സുഭാഷിതം ചൊല്ലിയതുഹാ, ദൈവം ഇതു നിവര്ത്തിക്കുമ്പോള് ആര് ജീവിച്ചിരിക്കും?

24. കിത്തീംതീരത്തുനിന്നു കപ്പലുകള് വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിര്മ്മൂലനാശം ഭവിക്കും

25. അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |