Numbers - സംഖ്യാപുസ്തകം 30 | View All

1. മോശെ യിസ്രായേല്മക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതുയഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാല്

1. And Moses spake vnto the heedes of the trybes of ye childern of Israel sayege: this is the thynge which the Lorde commaundeth.

2. ആരെങ്കിലും യഹോവേക്കു ഒരു നേര്ച്ച നേരുകയോ ഒരു പരിവര്ജ്ജനവ്രതം ദീക്ഷിപ്പാന് ശപഥംചെയ്കയോ ചെയ്താല് അവന് വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായില്നിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവര്ത്തിക്കേണം.
മത്തായി 5:33

2. Yf a man vowe a vowe vnto the Lorde or swere an othe ad bynde his soule he shall not goo backe with his worde: but shal fulfyll all ye proceadeth out of his mouth

3. ഒരു സ്ത്രീ ബാല്യപ്രായത്തില് അപ്പന്റെ വീട്ടില് ഇരിക്കുമ്പോള് യഹോവേക്കു ഒരു നേര്ച്ചനേര്ന്നു ഒരു പരിവര്ജ്ജനവ്രതം നിശ്ചയിക്കയും

3. Yf a damsell vowe a vowe vnto ye Lorde and binde herselfe beynge in hir fathers housse and vnmaried:

4. അവളുടെ അപ്പന് അവളുടെ നേര്ച്ചയെയും അവള് നിശ്ചയിച്ച പരിവര്ജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താല് അവളുടെ എല്ലാനേര്ച്ചകളും അവള് നിശ്ചയിച്ച പരിവര്ജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.

4. Yf hir father heare hir vowe and bonde which she hath made vppon hir soule and holde his pease thereto: then all hir vowes and bodes which she hath made vppo hir soule shall stonde in effecte.

5. എന്നാല് അവളുടെ അപ്പന് അവളുടെ എല്ലാനേര്ച്ചയെയും അവള് നിശ്ചയിച്ച പരിവര്ജ്ജനവ്രതത്തെയും കുറിച്ചു കേള്ക്കുന്ന നാളില് അവളോടു വിലക്കിയാല് അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പന് അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.

5. But and yf hir father forbyd her the same daye that he heareth it none of hir vowes nor bondes which she hath made vppon hir soule shalbe of value ad the Lorde shall forgeue her because hir father forbade her.

6. അവള്ക്കു ഒരു നേര്ച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്ജ്ജനവ്രതമോ ഉള്ളപ്പോള്

6. Yf she had an husbonde when she vowed or pronounsed oughte out of hir lippes wherewith she bonde hir soule

7. അവള് ഒരുത്തന്നു ഭാര്യയാകയും ഭര്ത്താവു അതിനെക്കുറിച്ചു കേള്ക്കുന്ന നാളില് മിണ്ടാതിരിക്കയും ചെയ്താല് അവളുടെ നേര്ച്ചകളും അവള് നിശ്ചയിച്ച പരിവര്ജ്ജനവ്രതവും സ്ഥിരമായിരിക്കും.

7. and hir husbonde herde it and helde his peace thereat the same daye he herde it: Then hir vowes and hir bondes wherewith she bounde hir soule shal stonde in effecte.

8. എന്നാല് ഭര്ത്താവു അതു കേട്ട നാളില് അവളോടു വിലക്കിയാല് അവളുടെ നേര്ച്ചയും അവള് വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്ജ്ജനവ്രതവും അവന് ദുര്ബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.

8. But ad yf hir husbonde forbade her the same daye that he herde it than hath he made hir vowe which she had vppo her of none effecte and that also whiche she pronounsed with hir lippes wherewith she bounde hir soule and the Lorde shall forgeue her.

9. വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേര്ച്ചയും പരിവര്ജ്ജനവ്രതവും എല്ലാം അവളുടെ മേല് സ്ഥിരമായിരിക്കും.

9. The vowe of a wedowe and of her that is deuorsed and all that they haue bound their soules with all shall stonde in effecte with them.

10. അവള് ഭര്ത്താവിന്റെ വീട്ടില്വെച്ചു നേരുകയോ ഒരു പരിവര്ജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു

10. Yf she vowed in her husbandes housse or bounde her soule with an oth

11. ഭര്ത്താവു അതിനെക്കുറിച്ചു കേള്ക്കുമ്പോള് മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാല് അവളുടെ നേര്ച്ചകള് ഒക്കെയും അവള് നിശ്ചയിച്ച പരിവര്ജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.

11. and her husbande herde it and helde his peace and forbade her not: then all her vowes and bondes wherewith she bound her soule shall stode.

12. എന്നാല് ഭര്ത്താവു കേട്ട നാളില് അവയെ ദുര്ബ്ബലപ്പെടുത്തി എങ്കില് നേര്ച്ചകളോ പരിവര്ജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേല് നിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭര്ത്താവു അതിനെ ദുര്ബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.

12. But yf her husbande disanulled them ye same daye that he herde them then nothing that proceded out of her lippes in vowes ad boundes wherewith she bounde her soule shall stonde in effecte: for her husbande hath lowsed them and the Lorde shall forgeue her.

13. ആത്മതപനം ചെയ്വാനുള്ള ഏതു നേര്ച്ചയും പരിവര്ജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുര്ബ്ബലപ്പെടുത്തുവാനോ ഭര്ത്താവിന്നു അധികാരം ഉണ്ടു.

13. All vowes and othes that binde to humble the soule maye her husbande stablish or breake.

14. എന്നാല് ഭര്ത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കില് അവന് അവളുടെ എല്ലാനേര്ച്ചയും അവള് നിശ്ചയിച്ച സകലപരിവര്ജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളില് മിണ്ടാതിരിക്കകൊണ്ടു അവന് അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.

14. But yf her husbande hold his peace from one daye vnto another then he stablisheth all her vowes and boundes whiche she had vppon her because he helde his peace the same daye that he herde them.

15. എന്നാല് കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുര്ബ്ബലപ്പെടുത്തിയാല് അവന് അവളുടെ കുറ്റം വഹിക്കും.

15. And yf he afterwarde breake them he shall beare her synne him self.

16. ഭാര്യാഭര്ത്താക്കന്മാര് തമ്മിലും അപ്പന്റെ വീട്ടില് കന്യകയായി പാര്ക്കുംന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന്നു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങള് ഇവ തന്നേ.

16. These are the ordinaunces which ye Lorde commaunded Moses betwene a man and his wife and betwene the father and his doughter beyenge a damsell in hir fathers housse.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |