Matthew - മത്തായി 18 | View All

1. ആ നാഴികയില് ശിഷ്യന്മാര് യേശുവിന്റെ അടുക്കെ വന്നു. സ്വര്ഗ്ഗരാജ്യത്തില് ഏറ്റവും വലിയവന് ആര് എന്നു ചോദിച്ചു.

1. At that time the disciples came to Jesus and said, 'Who is greatest in the kingdom of heaven?'

2. അവന് ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവില് നിറുത്തി;

2. Then He called a child to Him and had him stand among them.

3. “നിങ്ങള് തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കില് സ്വര്ഗ്ഗരാജ്യത്തില് കടക്കയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

3. I assure you,' He said, 'unless you are converted and become like children, you will never enter the kingdom of heaven.

4. ആകയാല് ഈ ശിശുവിനെപ്പോലെ തന്നെത്താന് താഴ്ത്തുന്നവന് സ്വര്ഗ്ഗരാജ്യത്തില് ഏറ്റവും വലിയവന് ആകുന്നു.

4. Therefore, whoever humbles himself like this child-- this one is the greatest in the kingdom of heaven.

5. ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തില് കൈകൊള്ളുന്നവന് എന്നെ കൈക്കൊള്ളുന്നു.

5. And whoever welcomes one child like this in My name welcomes Me.

6. എന്നില് വിശ്വസിക്കുന്ന ഈ ചെറിയവരില് ഒരുത്തന്നു ആരെങ്കിലും ഇടര്ച്ച വരുത്തിയാലോ അവന്റെ കഴുത്തില് വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തില് താഴ്ത്തിക്കളയുന്നതു അവന്നു നന്നു.

6. 'But whoever causes the downfall of one of these little ones who believe in Me-- it would be better for him if a heavy millstone were hung around his neck and he were drowned in the depths of the sea!

7. ഇടര്ച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടര്ച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടര്ച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം.

7. Woe to the world because of offenses. For offenses must come, but woe to that man by whom the offense comes.

8. നിന്റെ കയ്യോ കാലോ നിനക്കു ഇടര്ച്ച ആയാല് അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയില് വീഴുന്നതിനെക്കാള് അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില് കടക്കുന്നതു നിനക്കു നന്നു.

8. If your hand or your foot causes your downfall, cut it off and throw it away. It is better for you to enter life maimed or lame, than to have two hands or two feet and be thrown into the eternal fire.

9. നിന്റെ കണ്ണു നിനക്കു ഇടര്ച്ച ആയാല് അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില് വീഴുന്നതിനെക്കാള് ഒറ്റക്കണ്ണനായി ജീവനില് കടക്കുന്നതു നിനക്കു നന്നു.

9. And if your eye causes your downfall, gouge it out and throw it away. It is better for you to enter life with one eye, rather than to have two eyes and be thrown into hellfire!

10. ഈ ചെറിയവരില് ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .

10. 'See that you don't look down on one of these little ones, because I tell you that in heaven their angels continually view the face of My Father in heaven.

11. സ്വര്ഗ്ഗത്തില് അവരുടെ ദൂതന്മാര് സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന് നിങ്ങളോടു പറയുന്നു.

11. [[For the Son of Man has come to save the lost.]]

12. നിങ്ങള്ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയില് ഒന്നു തെറ്റി ഉഴന്നുപോയാല് തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളില് ചെന്നു തിരയുന്നില്ലയോ?

12. What do you think? If a man has 100 sheep, and one of them goes astray, won't he leave the 99 on the hillside and go and search for the stray?

13. അതിനെ കണ്ടെത്തിയാല് തെറ്റിപ്പോകാത്ത തൊണ്ണൂറ്റമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

13. And if he finds it, I assure you: He rejoices over that sheep more than over the 99 that did not go astray.

14. അങ്ങനെതന്നേ ഈ ചെറിയവരില് ഒരുത്തന് നശിച്ചുപോകുന്നതു സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.

14. In the same way, it is not the will of your Father in heaven that one of these little ones perish.

15. നിന്റെ സഹോദരന് നിന്നോടു പിഴെച്ചാല് നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള് കുറ്റം അവന്നു ബോധം വരുത്തുക; അവന് നിന്റെ വാക്കു കേട്ടാല് നീ സഹോദരനെ നേടി.
ലേവ്യപുസ്തകം 19:17

15. 'If your brother sins against you, go and rebuke him in private. If he listens to you, you have won your brother.

16. കേള്ക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാല് സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.
ആവർത്തനം 19:15

16. But if he won't listen, take one or two more with you, so that by the testimony of two or three witnesses every fact may be established.

17. അവരെ കൂട്ടാക്കാഞ്ഞാല് സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാല് അവന് നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.

17. If he pays no attention to them, tell the church. But if he doesn't pay attention even to the church, let him be like an unbeliever and a tax collector to you.

18. നിങ്ങള് ഭൂമിയില് കെട്ടുന്നതെല്ലാം സ്വര്ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള് ഭൂമിയില് അഴിക്കുന്നതെല്ലാം സ്വര്ഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

18. I assure you: Whatever you bind on earth is already bound in heaven, and whatever you loose on earth is already loosed in heaven.

19. ഭൂമിയില്വെച്ചു നിങ്ങളില് രണ്ടുപേര് യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാല് അതു സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവിങ്കല് നിന്നു അവര്ക്കും ലഭിക്കും;

19. Again, I assure you: If two of you on earth agree about any matter that you pray for, it will be done for you by My Father in heaven.

20. രണ്ടോ മൂന്നോ പേര് എന്റെ നാമത്തില് കൂടിവരുന്നേടത്തൊക്കയും ഞാന് അവരുടെ നടുവില് ഉണ്ടു എന്നും ഞാന് നിങ്ങളോടു പറയുന്നു.”

20. For where two or three are gathered together in My name, I am there among them.'

21. അപ്പോള് പത്രൊസ് അവന്റെ അടുക്കല് വന്നുകര്ത്താവേ, സഹോദരന് എത്രവട്ടം എന്നോടു പിഴെച്ചാല് ഞാന് ക്ഷമിക്കേണം?

21. Then Peter came to Him and said, 'Lord, how many times could my brother sin against me and I forgive him? As many as seven times?'

22. ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു“ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാന് നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

22. I tell you, not as many as seven,' Jesus said to him, 'but 70 times seven.

23. “സ്വര്ഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണകൂ തീര്പ്പാന് ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.

23. For this reason, the kingdom of heaven can be compared to a king who wanted to settle accounts with his slaves.

24. അവന് കണകൂ നോക്കിത്തുടങ്ങിയപ്പോള് പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കല് കൊണ്ടു വന്നു.

24. When he began to settle accounts, one who owed 10,000 talents was brought before him.

25. അവന്നു വീട്ടുവാന് വകയില്ലായ്കയാല് അവന്റെ യജമാനന് അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീര്പ്പാന് കല്പിച്ചു.

25. Since he had no way to pay it back, his master commanded that he, his wife, his children, and everything he had be sold to pay the debt.

26. അതു കൊണ്ടു ആ ദാസന് വീണു അവനെ നമസ്കരിച്ചുയജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാന് സകലവും തന്നു തീര്ക്കാം എന്നു പറഞ്ഞു.

26. At this, the slave fell facedown before him and said, 'Be patient with me, and I will pay you everything!'

27. അപ്പോള് ആ ദാസന്റെ യജമാനന് മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.

27. Then the master of that slave had compassion, released him, and forgave him the loan.

28. ആ ദാസന് പോകുമ്പോള് തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കിനിന്റെ കടം തീര്ക്കുംക എന്നു പറഞ്ഞു.

28. 'But that slave went out and found one of his fellow slaves who owed him 100 denarii. He grabbed him, started choking him, and said, 'Pay what you owe!'

29. അവന്റെ കൂട്ടുദാസന് എന്നോടു ക്ഷമ തോന്നേണമേ; ഞാന് തന്നു തീര്ക്കാം എന്നു അവനോടു അപേക്ഷിച്ച.

29. 'At this, his fellow slave fell down and began begging him, 'Be patient with me, and I will pay you back.'

30. എന്നാല് അവന് മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവില് ആക്കിച്ചു.

30. But he wasn't willing. On the contrary, he went and threw him into prison until he could pay what was owed.

31. ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാര് കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു.

31. When the other slaves saw what had taken place, they were deeply distressed and went and reported to their master everything that had happened.

32. യജമാനന് അവനെ വിളിച്ചുദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാല് ഞാന് ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ.

32. Then, after he had summoned him, his master said to him, 'You wicked slave! I forgave you all that debt because you begged me.

33. എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു

33. Shouldn't you also have had mercy on your fellow slave, as I had mercy on you?'

34. അങ്ങനെ യജമാനന് കോപിച്ചു, അവന് കടമൊക്കെയും തീര്ക്കുംവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യില് ഏല്പിച്ചു

34. And his master got angry and handed him over to the jailers until he could pay everything that was owed.

35. നിങ്ങള് ഔരോരുത്തന് സഹോദരനോടു ഹൃദയപൂര്വം ക്ഷമിക്കാഞ്ഞാല് സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”

35. So My heavenly Father will also do to you if each of you does not forgive his brother from his heart.'



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |