Matthew - മത്തായി 4 | View All

1. അനന്തരം പിശാചിനാല് പരീക്ഷിക്കപ്പെടുവാന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.

1. Then was Yahushua led up of the Spirit into the wilderness to be tempted of the devil.

2. അവന് നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
പുറപ്പാടു് 34:28

2. And when he had fasted forty days and forty nights, he was afterward an hungred.

3. അപ്പോള് പരീക്ഷകന് അടുത്തു വന്നുനീ ദൈവപുത്രന് എങ്കില് ഈ കല്ലു അപ്പമായ്തീരുവാന് കല്പിക്ക എന്നു പറഞ്ഞു.

3. And when the tempter came to him, he said, If thou be the Son of Elohim, command that these stones be made bread.

4. അതിന്നു അവന് “മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ആവർത്തനം 8:3

4. But he answered and said, It is written, Man shall not live by bread alone, but by every word that proceedeth out of the mouth of YHWH.

5. പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില് കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല് നിറുത്തി അവനോടു
Neh-h 11 1, യെശയ്യാ 52:1

5. Then the devil taketh him up into the holy city, and setteth him on a pinnacle of the temple,

6. നീ ദൈവപുത്രന് എങ്കില് താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവന് തന്റെ ദൂതന്മാരോടു കല്പിക്കും; അവന് നിന്റെ കാല് കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില് താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 91:11-12

6. And saith unto him, If thou be the Son of Elohim, cast thyself down: for it is written, He shall give his angels charge concerning thee: and in their hands they shall bear thee up, lest at any time thou dash thy foot against a stone.

7. യേശു അവനോടു“നിന്റെ ദൈവമായ കര്ത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
ആവർത്തനം 6:16

7. Yahushua said unto him, It is written again, Thou shalt not tempt YHWH thy Elohim.

8. പിന്നെ പിശാചു അവനെ ഏറ്റവും ഉയര്ന്നോരു മലമേല് കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു

8. Again, the devil taketh him up into an exceeding high mountain, and sheweth him all the kingdoms of the world, and the glory of them;

9. വീണു എന്നെ നമസ്കരിച്ചാല് ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
ദാനീയേൽ 3:5, ദാനീയേൽ 3:10, ദാനീയേൽ 3:15

9. And saith unto him, All these things will I give thee, if thou wilt fall down and worship me.

10. യേശു അവനോടുസാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കര്ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
ആവർത്തനം 6:13

10. Then saith Yahushua unto him, Get thee hence, Satan: for it is written, Thou shalt worship YHWH thy Elohim, and him only shalt thou serve.

11. അപ്പോള് പിശാചു അവനെ വിട്ടുപോയി; ദൂതന്മാര് അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.

11. Then the devil leaveth him, and, behold, angels came and ministered unto him.

12. യോഹന്നാന് തടവില് ആയി എന്നു കേട്ടാറെ അവന് ഗലീലെക്കു വാങ്ങിപ്പോയി,

12. Now when Yahushua had heard that John was cast into prison, he departed into Galilee;

13. നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളില് കടല്ക്കരെയുള്ള കഫര്ന്നഹൂമില് ചെന്നു പാര്ത്തു;

13. And leaving Nazareth, he came and dwelt in Capernaum, which is upon the sea coast, in the borders of Zabulon and Nephthalim:

14. “സെബൂലൂന് ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോര്ദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും .”

14. That it might be fulfilled which was spoken by Isaiah the prophet, saying,

15. ഇങ്ങനെ ഇരുട്ടില് ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര്ക്കും പ്രകാശം ഉദിച്ചു”
യെശയ്യാ 9:1-2

15. The land of Zabulon, and the land of Nephthalim, by the way of the sea, beyond Jordan, Galilee of the Gentiles;

16. എന്നു യെശയ്യാപ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ഇടവന്നു.
യെശയ്യാ 9:1-2

16. The people which sat in darkness saw great light; and to them which sat in the region and shadow of death light is sprung up.

17. അന്നുമുതല് യേശു“സ്വര്ഗ്ഗരാജ്യം സമീപിച്ചിരിക്കയാല് മാനസാന്തരപ്പെടുവിന് ” എന്നു പ്രസംഗിച്ചു തുടങ്ങി.

17. From that time Yahushua began to preach, and to say, Repent: for the kingdom of heaven is at hand.

18. അവന് ഗലീലക്കടല്പുറത്തു നടക്കുമ്പോള് പത്രൊസ് എന്നു പേരുള്ള ശിമോന് , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന് പിടിക്കാരായ രണ്ടു സഹോദരന്മാര് കടലില് വല വീശുന്നതു കണ്ടു

18. And Yahushua, walking by the sea of Galilee, saw two brethren, Simon called Peter, and Andrew his brother, casting a net into the sea: for they were fishers.

19. “എന്റെ പിന്നാലെ വരുവിന് ; ഞാന് നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.

19. And he saith unto them, Follow me, and I will make you fishers of men.

20. ഉടനെ അവര് വല വിട്ടേച്ചു അവനെ അനുഗമിച്ചു.

20. And they straightway left their nets, and followed him.

21. അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന് യാക്കോബും അവന്റെ സഹോദരന് യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര് പടകില് ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.

21. And going on from thence, he saw other two brethren, James the son of Zebedee, and John his brother, in a ship with Zebedee their father, mending their nets; and he called them.

22. അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.

22. And they immediately left the ship and their father, and followed him.

23. പിന്നെ യേശു ഗലീലയില് ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില് ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.

23. And Yahushua went about all Galilee, teaching in their synagogues, and preaching the gospel of the kingdom, and healing all manner of sickness and all manner of disease among the people.

24. അവന്റെ ശ്രുതി സുറിയയില് ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര്, ഭൂതഗ്രസ്തര്, ചന്ദ്രരോഗികള്, പക്ഷവാതക്കാര് ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല് കൊണ്ടു വന്നു.

24. And his fame went throughout all Syria: and they brought unto him all sick people that were taken with divers diseases and torments, and those which were possessed with devils, and those which were lunatick, and those that had the palsy; and he healed them.

25. അവന് അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോര്ദ്ദന്നക്കരെ എന്നീ ഇടങ്ങളില് നിന്നു വളരെ പുരുഷാരം അവനെ പിന് തുടര്ന്നു.

25. And there followed him great multitudes of people from Galilee, and from Decapolis, and from Jerusalem, and from Judaea, and from beyond Jordan.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |