Romans - റോമർ 16 | View All

1. നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ

1. I commend to you our sister Phoebe, who is a deacon in the church in Cenchrea.

2. നിങ്ങള് വിശുദ്ധന്മാര്ക്കും യോഗ്യമാംവണ്ണം കര്ത്താവിന്റെ നാമത്തില് കൈക്കൊണ്ടു, അവള്ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാന് നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലര്ക്കും വിശേഷാല് എനിക്കും സഹായം ചെയ്തിരിക്കുന്നു.
പുറപ്പാടു് 9:9-10

2. Welcome her in the Lord as one who is worthy of honor among God's people. Help her in whatever she needs, for she has been helpful to many, and especially to me.

3. ക്രിസ്തുയേശുവില് എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്വിന് .

3. Give my greetings to Priscilla and Aquila, my co-workers in the ministry of Christ Jesus.

4. അവര് എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവര്ക്കും ഞാന് മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.

4. In fact, they once risked their lives for me. I am thankful to them, and so are all the Gentile churches.

5. അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിന് ; ആസ്യയില് ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിന് .

5. Also give my greetings to the church that meets in their home.Greet my dear friend Epenetus. He was the first person from the province of Asia to become a follower of Christ.

6. നിങ്ങള്ക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിന് .

6. Give my greetings to Mary, who has worked so hard for your benefit.

7. എന്റെ ചാര്ച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിന് ; അവര് അപ്പൊസ്തലന്മാരുടെ ഇടയില് പേര്കൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവില് വിശ്വസിച്ചവരും ആകുന്നു.

7. Greet Andronicus and Junia, my fellow Jews, who were in prison with me. They are highly respected among the apostles and became followers of Christ before I did.

8. കര്ത്താവില് എനിക്കു പ്രിയനായ അംപ്ളിയാത്തൊസിന്നു വന്ദനം ചൊല്ലുവിന് .

8. Greet Ampliatus, my dear friend in the Lord.

9. ക്രിസ്തുവില് ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉര്ബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിന് .

9. Greet Urbanus, our co-worker in Christ, and my dear friend Stachys.

10. ക്രിസ്തുവില് സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിന് . അരിസ്തൊബൂലൊസിന്റെ ഭവനക്കാര്ക്കും വന്ദനം ചൊല്ലുവിന് .

10. Greet Apelles, a good man whom Christ approves. And give my greetings to the believers from the household of Aristobulus.

11. എന്റെ ചാര്ച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിന് ; നര്ക്കിസ്സൊസിന്റെ ഭവനക്കാരില് കര്ത്താവില് വിശ്വസിച്ചവര്ക്കും വന്ദനം ചൊല്ലുവിന് .

11. Greet Herodion, my fellow Jew. Greet the Lord's people from the household of Narcissus.

12. കര്ത്താവില് അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിന് . കര്ത്താവില് വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെര്സിസിന്നു വന്ദനം ചൊല്ലുവിന് .

12. Give my greetings to Tryphena and Tryphosa, the Lord's workers, and to dear Persis, who has worked so hard for the Lord.

13. കര്ത്താവില് പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്വിന് .

13. Greet Rufus, whom the Lord picked out to be his very own; and also his dear mother, who has been a mother to me.

14. അസുംക്രിതൊസിന്നും പ്ളെഗോന്നും ഹെര്മ്മോസിന്നും പത്രൊബാസിന്നും ഹെര്മ്മാസിന്നും കൂടെയുള്ള സഹോദരന്മാര്ക്കും വന്ദനം ചൊല്ലുവിന് .

14. Give my greetings to Asyncritus, Phlegon, Hermes, Patrobas, Hermas, and the brothers and sisters who meet with them.

15. ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാര്ക്കും വന്ദനം ചൊല്ലുവിന് .

15. Give my greetings to Philologus, Julia, Nereus and his sister, and to Olympas and all the believers who meet with them.

16. വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്വിന് . ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

16. Greet each other in Christian love. All the churches of Christ send you their greetings.

17. സഹോദരന്മാരേ, നിങ്ങള് പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടര്ച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാന് നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിന് .

17. And now I make one more appeal, my dear brothers and sisters. Watch out for people who cause divisions and upset people's faith by teaching things contrary to what you have been taught. Stay away from them.

18. അങ്ങനെയുള്ളവര് നമ്മുടെ കര്ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.

18. Such people are not serving Christ our Lord; they are serving their own personal interests. By smooth talk and glowing words they deceive innocent people.

19. നിങ്ങളുടെ അനുസരണം പരക്കെ എല്ലാവര്ക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാന് നിങ്ങള് നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങള് നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാന് ഇച്ഛിക്കുന്നു.

19. But everyone knows that you are obedient to the Lord. This makes me very happy. I want you to be wise in doing right and to stay innocent of any wrong.

20. സമാധാനത്തിന്റെ ദൈവമോ വേഗത്തില് സാത്താനെ നിങ്ങളുടെ കാല്ക്കീഴെ ചതെച്ചുകളയും. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
ഉല്പത്തി 3:15

20. The God of peace will soon crush Satan under your feet. May the grace of our Lord Jesus be with you.

21. എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാര്ച്ചക്കാരയ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

21. Timothy, my fellow worker, sends you his greetings, as do Lucius, Jason, and Sosipater, my fellow Jews.

22. ഈ ലേഖനം എഴുതിയ തെര്തൊസ് എന്ന ഞാന് നിങ്ങളെ കര്ത്താവില് വന്ദനം ചെയ്യുന്നു.

22. I, Tertius, the one writing this letter for Paul, send my greetings, too, as one of the Lord's followers.

23. എനിക്കും സര്വ്വസഭെക്കും അതിഥിസല്ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വര്ത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

23. Gaius says hello to you. He is my host and also serves as host to the whole church. Erastus, the city treasurer, sends you his greetings, and so does our brother Quartus.

24. പൂര്വ്വകാലങ്ങളില് മറഞ്ഞിരുന്നിട്ടു ഇപ്പോള് വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികള്ക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാല്

24.

25. അറിയിച്ചിരിക്കുന്നതുമായ മര്മ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാന് കഴിയുന്ന

25. Now all glory to God, who is able to make you strong, just as my Good News says. This message about Jesus Christ has revealed his plan for you Gentiles, a plan kept secret from the beginning of time.

26. ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേന് .

26. But now as the prophets foretold and as the eternal God has commanded, this message is made known to all Gentiles everywhere, so that they too might believe and obey him.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |