Romans - റോമർ 5 | View All

1. വിശ്വാസത്താല് നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കര്ത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.

1. By faith we have been made acceptable to God. And now, because of our Lord Jesus Christ, we live at peace with God.

2. നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താല് പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയില് പ്രശംസിക്കുന്നു.

2. Christ has also introduced us to God's undeserved kindness on which we take our stand. So we are happy, as we look forward to sharing in the glory of God.

3. അതു തന്നേ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു

3. But that's not all! We gladly suffer, because we know that suffering helps us to endure.

4. നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.

4. And endurance builds character, which gives us a hope

5. പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാല് നമ്മുടെ ഹൃദയങ്ങളില് പകര്ന്നിരിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 22:5, സങ്കീർത്തനങ്ങൾ 25:20

5. that will never disappoint us. All of this happens because God has given us the Holy Spirit, who fills our hearts with his love.

6. നാം ബലഹീനര് ആയിരിക്കുമ്പോള് തന്നേ ക്രിസ്തു തക്ക സമയത്തു അഭക്തര്ക്കും വേണ്ടി മരിച്ചു.

6. Christ died for us at a time when we were helpless and sinful.

7. നീതിമാന്നു വേണ്ടി ആരെങ്കിലും മരിക്കുന്നതു ദുര്ല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാന് തുനിയുമായിരിക്കും.

7. No one is really willing to die for an honest person, though someone might be willing to die for a truly good person.

8. ക്രിസ്തുവോ നാം പാപികള് ആയിരിക്കുമ്പോള് തന്നേ നമുക്കു വേണ്ടി മരിക്കയാല് ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്ശിപ്പിക്കുന്നു.

8. But God showed how much he loved us by having Christ die for us, even though we were sinful.

9. അവന്റെ രക്തത്താല് നീതീകരിക്കപ്പെട്ടശേഷമോ നാം അവനാല് എത്ര അധികമായി കോപത്തില് നിന്നു രക്ഷിക്കപ്പെടും.

9. But there is more! Now that God has accepted us because Christ sacrificed his life's blood, we will also be kept safe from God's anger.

10. ശത്രുക്കളായിരിക്കുമ്പോള് തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താല് ദൈവത്തോടു നിരപ്പു വന്നു എങ്കില് നിരന്നശേഷം നാം അവന്റെ ജീവനാല് എത്ര അധികമായി രക്ഷിക്കപ്പെടും.

10. Even when we were God's enemies, he made peace with us, because his Son died for us. Yet something even greater than friendship is ours. Now that we are at peace with God, we will be saved by his Son's life.

11. അത്രയുമല്ല, നമുക്കു ഇപ്പോള് നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കര്ത്താവായ യേശു ക്രിസ്തുമുഖാന്തരം നാം ദൈവത്തില് പ്രശംസിക്കയും ചെയ്യുന്നു.

11. And in addition to everything else, we are happy because God sent our Lord Jesus Christ to make peace with us.

12. അതുകൊണ്ടു ഏകമനുഷ്യനാല് പാപവും പാപത്താല് മരണവും ലോകത്തില് കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല് മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
ഉല്പത്തി 2:17, ഉല്പത്തി 3:6, ഉല്പത്തി 3:19

12. Adam sinned, and that sin brought death into the world. Now everyone has sinned, and so everyone must die.

13. പാപമോ ന്യായപ്രമാണംവരെ ലോകത്തില് ഉണ്ടായിരുന്നു; എന്നാല് ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള് പാപത്തെ കണക്കിടുന്നില്ല.

13. Sin was in the world before the Law came. But no record of sin was kept, because there was no Law.

14. എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല് മോശെവരെ വാണിരുന്നു.

14. Yet death still had power over all who lived from the time of Adam to the time of Moses. This happened, though not everyone disobeyed a direct command from God, as Adam did. In some ways Adam is like Christ who came later.

15. എന്നാല് ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താല് അനേകര് മരിച്ചു എങ്കില് ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകര്ക്കും വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.

15. But the gift that God was kind enough to give was very different from Adam's sin. That one sin brought death to many others. Yet in an even greater way, Jesus Christ alone brought God's gift of kindness to many people.

16. ഏകന് പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാന് ഹേതുവായിത്തീര്ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിര്ന്നു.

16. There is a lot of difference between Adam's sin and God's gift. That one sin led to punishment. But God's gift made it possible for us to be acceptable to him, even though we have sinned many times.

17. ഏകന്റെ ലംഘനത്താല് മരണം ആ ഏകന് നിമിത്തം വാണു എങ്കില് കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവര് യേശുക്രിസ്തു എന്ന ഏകന് നിമിത്തം ഏറ്റവും അധികമായി ജീവനില് വാഴും.

17. Death ruled like a king because Adam had sinned. But that cannot compare with what Jesus Christ has done. God has been so kind to us, and he has accepted us because of Jesus. And so we will live and rule like kings.

18. അങ്ങനെ ഏകലംഘനത്താല് സകലമനുഷ്യര്ക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാല് സകലമനുഷ്യര്ക്കും ജീവകാരണമായ നീതീകരണവും വന്നു.

18. Everyone was going to be punished because Adam sinned. But because of the good thing that Christ has done, God accepts us and gives us the gift of life.

19. ഏകമനുഷ്യന്റെ അനുസരണക്കേടിനാല് അനേകര് പാപികളായിത്തീര്ന്നതുപോലെ ഏകന്റെ അനുസരണത്താല് അനേകര് നീതിമാന്മാരായിത്തീരും.
യെശയ്യാ 53:11

19. Adam disobeyed God and caused many others to be sinners. But Jesus obeyed him and will make many people acceptable to God.

20. എന്നാല് ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയില് ചേര്ന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്ദ്ധിച്ചു.

20. The Law came, so that the full power of sin could be seen. Yet where sin was powerful, God's kindness was even more powerful.

21. പാപം മരണത്താല് വാണതുപോല കൃപയും നമ്മുടെ കര്ത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാല് നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ.

21. Sin ruled by means of death. But God's kindness now rules, and God has accepted us because of Jesus Christ our Lord. This means that we will have eternal life.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |