2 Corinthians - 2 കൊരിന്ത്യർ 8 | View All

1. സഹോദരന്മാരേ, മക്കെദോന്യസഭകള്ക്കു ലഭിച്ച ദൈവകൃപ ഞങ്ങള് നിങ്ങളോടു അറിയിക്കുന്നു.

1. Now, friends, I want to report on the surprising and generous ways in which God is working in the churches in Macedonia province.

2. കഷ്ടത എന്ന കഠിന ശോധനയില് ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യ്യം കാണിപ്പാന് കാരണമായിത്തീര്ന്നു.

2. Fierce troubles came down on the people of those churches, pushing them to the very limit. The trial exposed their true colors: They were incredibly happy, though desperately poor. The pressure triggered something totally unexpected: an outpouring of pure and generous gifts.

3. വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധര്മ്മവും കൂട്ടായ്മയും സംബന്ധിച്ചു അവര് വളരെ താല്പര്യ്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു

3. I was there and saw it for myself. They gave offerings of whatever they could--far more than they could afford!--

4. പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാന് സാക്ഷി.

4. pleading for the privilege of helping out in the relief of poor Christians.

5. അതും ഞങ്ങള് വിചാരിച്ചിരുന്നതുപോലെയല്ല; അവര് മുമ്പെ തങ്ങളെത്തന്നേ കര്ത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങള്ക്കും ഏല്പിച്ചു.

5. This was totally spontaneous, entirely their own idea, and caught us completely off guard. What explains it was that they had first given themselves unreservedly to God and to us. The other giving simply flowed out of the purposes of God working in their lives.

6. അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയില് ഈ ധര്മ്മശേഖരം നിവര്ത്തിക്കേണം എന്നു ഞങ്ങള് അവനോടു അപേക്ഷിച്ചു.

6. That's what prompted us to ask Titus to bring the relief offering to your attention, so that what was so well begun could be finished up.

7. എന്നാല് വിശ്വാസം, വചനം, പരിജ്ഞാനം, പൂര്ണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങള് മുന്തിയിരിക്കുന്നതുപോലെ ഈ ധര്മ്മകാര്യത്തിലും മുന്തിവരുവിന് .

7. You do so well in so many things--you trust God, you're articulate, you're insightful, you're passionate, you love us--now, do your best in this, too.

8. ഞാന് കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാര്ത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു.

8. I'm not trying to order you around against your will. But by bringing in the Macedonians' enthusiasm as a stimulus to your love, I am hoping to bring the best out of you.

9. നമ്മുടെ കര്ത്താവായ യേശുക്രിസ്തു സമ്പന്നന് ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താല് നിങ്ങള് സമ്പന്നര് ആകേണ്ടതിന്നു നിങ്ങള് നിമിത്തം ദരിദ്രനായിത്തീര്ന്ന കൃപ നിങ്ങള് അറിയുന്നുവല്ലോ.

9. You are familiar with the generosity of our Master, Jesus Christ. Rich as he was, he gave it all away for us--in one stroke he became poor and we became rich.

10. ഞാന് ഇതില് എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്വാന് മാത്രമല്ല, താല്പര്യ്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങള്ക്കു ഇതു യോഗ്യം.

10. So here's what I think: The best thing you can do right now is to finish what you started last year and not let those good intentions grow stale.

11. എന്നാല് താല്പര്യ്യപ്പെടുവാന് മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോള് പ്രവൃത്തിയും അനുഷ്ഠിപ്പിന് .

11. Your heart's been in the right place all along. You've got what it takes to finish it up, so go to it.

12. ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കില് പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതു പോലെ കൊടുത്താല് അവന്നു ദൈവപ്രസാദം ലഭിക്കും.
സദൃശ്യവാക്യങ്ങൾ 3:27-28

12. Once the commitment is clear, you do what you can, not what you can't. The heart regulates the hands.

13. മറ്റുള്ളവര്ക്കും സുഭിക്ഷവും നിങ്ങള്ക്കു ദുര്ഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.

13. This isn't so others can take it easy while you sweat it out. No, you're shoulder to shoulder with them all the way,

14. സമത്വം ഉണ്ടാവാന് തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്ഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങള്ക്കുള്ള സുഭിക്ഷം അവരുടെ ദുര്ഭിക്ഷത്തിന്നു ഉതകട്ടെ.

14. your surplus matching their deficit, their surplus matching your deficit. In the end you come out even.

15. “ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
പുറപ്പാടു് 16:18

15. As it is written, Nothing left over to the one with the most, Nothing lacking to the one with the least.

16. നിങ്ങള്ക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.

16. I thank God for giving Titus the same devoted concern for you that I have.

17. അവന് അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാല് സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.

17. He was most considerate of how we felt, but his eagerness to go to you and help out with this relief offering is his own idea.

18. ഞങ്ങള് അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.

18. We're sending a companion along with him, someone very popular in the churches for his preaching of the Message.

19. അത്രയുമല്ല, കര്ത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാല് നടക്കുന്ന ഈ ധര്മ്മകാര്യ്യത്തില് അവന് ഞങ്ങള്ക്കു കൂട്ടുയാത്രക്കാരനായി സഭകളാല് തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.

19. But there's far more to him than popularity. He's rock-solid trustworthy. The churches handpicked him to go with us as we travel about doing this work of sharing God's gifts to honor God as well as we can,

20. ഞങ്ങള് നടത്തിവരുന്ന ഈ ധര്മ്മശേഖരകാര്യ്യത്തില് ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാന് സൂക്ഷിച്ചുകൊണ്ടു ഞങ്ങള് കര്ത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുന് കരുതുന്നു.

20. taking every precaution against scandal. We don't want anyone suspecting us of taking one penny of this money for ourselves.

21. ഞങ്ങള് പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യ്യം പെരുകുകയാല് അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 3:4

21. We're being as careful in our reputation with the public as in our reputation with God.

22. തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങള്ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര് സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.

22. That's why we're sending another trusted friend along. He's proved his dependability many times over, and carries on as energetically as the day he started. He's heard much about you, and liked what he's heard--so much so that he can't wait to get there.

23. ആകയാല് നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങള് പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകള് കാണ്കെ അവര്ക്കും കാണിച്ചുകൊടുപ്പിന് .

23. I don't need to say anything further about Titus. We've been close associates in this work of serving you for a long time. The brothers who travel with him are delegates from churches, a real credit to Christ.



Shortcut Links
2 കൊരിന്ത്യർ - 2 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |