James - യാക്കോബ് 1 | View All

1. ദൈവത്തിന്റെയും കര്ത്താവായ യേശു ക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതുചിതറിപ്പാര്ക്കുംന്ന പന്ത്രണ്ടു ഗോത്രങ്ങള്ക്കും വന്ദനം.

1. James, a slave of God and of the Lord Jesus Christ, to the twelve tribes in the Dispersion, greeting:

2. എന്റെ സഹോദരന്മാരേ, നിങ്ങള് വിവിധപരീക്ഷകളില് അകപ്പെടുമ്പോള്

2. My brothers count it all joy when you fall into various trials,

3. നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിന് .

3. knowing that the proving of your faith works patience.

4. എന്നാല് നിങ്ങള് ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്ണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.

4. But let patience have its perfective work, that you may be perfect and complete, lacking nothing.

5. നിങ്ങളില് ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില് ഭര്ത്സിക്കാതെ എല്ലാവര്ക്കും ഔദാര്യ്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള് അവന്നു ലഭിക്കും.
സദൃശ്യവാക്യങ്ങൾ 2:3-6

5. But if any of you lacks wisdom, let him ask from God, who gives to all freely and with no reproach, and it will be given to him.

6. എന്നാല് അവന് ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണംസംശയിക്കുന്നവന് കാറ്റടിച്ചു അലയുന്ന കടല്ത്തിരെക്കു സമന് .

6. But let him ask in faith, doubting nothing. For the one who doubts is like a wave of the sea, being driven by wind and being tossed;

7. ഇങ്ങനെയുള്ള മനുഷ്യന് കര്ത്താവിങ്കല്നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.

7. for do not let that man suppose that he will receive anything from the Lord;

8. ഇരുമനസ്സുള്ള മനുഷ്യന് തന്റെ വഴികളില് ഒക്കെയും അസ്ഥിരന് ആകുന്നു.

8. he is a double-souled man, not dependable in all his ways.

9. എന്നാല് എളിയ സഹോദരന് തന്റെ ഉയര്ച്ചയിലും

9. But let the lowly brother rejoice in his lifting up;

10. ധനവനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല് തന്റെ എളിമയിലും പ്രശംസിക്കട്ടെ.
സങ്കീർത്തനങ്ങൾ 102:4, സങ്കീർത്തനങ്ങൾ 102:11, യെശയ്യാ 40:6-7

10. and the rich one rejoice in his humiliation, because he will pass away like the flower of the grass.

11. സൂര്യ്യന് ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവു തീര്ന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളില് വാടിപോകും.
സങ്കീർത്തനങ്ങൾ 102:4, സങ്കീർത്തനങ്ങൾ 102:11, യെശയ്യാ 40:6-7

11. For the sun rose with the hot wind and dried up the grass, and its flower fell out, and the beauty of its appearance perished; so also the rich one will fade away in his ways. Isa. 40:6, 7

12. പരീക്ഷ സഹിക്കുന്ന മനുഷ്യന് ഭാഗ്യവാന് ; അവന് കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കര്ത്താവു തന്നെ സ്നേഹിക്കുന്നവര്ക്കും വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.

12. Blessed is the man who endures temptation, because having been approved he will receive the crown of life which the Lord promised to the ones loving Him.

13. പരീക്ഷിക്കപ്പെടുമ്പോള് ഞാന് ദൈവത്താല് പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാല് പരീക്ഷിക്കപ്പെടാത്തവന് ആകുന്നു; താന് ആരെയും പരീക്ഷിക്കുന്നതുമില്ല.

13. Let no one being tempted say, I am tempted from God. For God is not tempted by evil, and He tempts no one.

14. ഔരോരുത്തന് പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല് ആകര്ഷിച്ചു വശീകരിക്കപ്പെടുകയാല് ആകുന്നു.

14. But each one is tempted by his own lusts, being drawn out and being seduced by them.

15. മോഹം ഗര്ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

15. Then having conceived lust brings forth sin. And sin being fully formed brings forth death.

16. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.

16. Do not go astray, my beloved brothers,

17. എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല് നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.

17. every act of good giving and every perfect gift is from above, coming down from the Father of lights, with whom is no change or shadow of turning.

18. നാം അവന്റെ സൃഷ്ടികളില് ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവന് തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താല് നമ്മെ ജനിപ്പിച്ചിരിക്കുന്നു.

18. Having purposed, He brought us forth by the Word of truth, for us to be a certain firstfruit of His creatures.

19. പ്രിയസഹോദരന്മാരേ, നിങ്ങള് അതു അറിയുന്നുവല്ലോ. എന്നാല് ഏതു മനുഷ്യനും കേള്പ്പാന് വേഗതയും പറവാന് താമസവും കോപത്തിന്നു താമസവുമുള്ളവന് ആയിരിക്കട്ടെ.
സഭാപ്രസംഗി 7:9

19. So that, my beloved brothers, let every man be swift to hear, slow to speak, slow to wrath.

20. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവര്ത്തിക്കുന്നില്ല.

20. For the wrath of man does not work out the righteousness of God.

21. ആകയാല് എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന് ശക്തിയുള്ളതും ഉള്നട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊള്വിന് .

21. On account of this, putting away all filthiness and overflowing of evil, in meekness receive the implanted Word being able to save your souls.

22. എങ്കിലും വചനം കേള്ക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിന് .

22. But become doers of the Word, and not hearers only, deceiving yourselves.

23. ഒരുത്തന് വചനം കേള്ക്കുന്നവന് എങ്കിലും ചെയ്യാത്തവനായിരുന്നാല് അവന് തന്റെ സ്വാഭാവിക മുഖം കണ്ണാടിയില് നോക്കുന്ന ആളോടു ഒക്കുന്നു.

23. Because if anyone is a hearer of the Word, and not a doer, this one is like a man studying his natural face in a mirror;

24. അവന് തന്നെത്താന് കണ്ടു പുറപ്പെട്ടു താന് ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.

24. for he studied himself, and has gone away, and immediately he forgot of what kind he was.

25. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതില് നിലനിലക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താന് ചെയ്യുന്നതില് ഭാഗ്യവാന് ആകും.

25. But the one looking into the perfect Law of liberty, and continuing in it, this one not having become a forgetful hearer, but a doer of the work, this one will be blessed in his doing.

26. നിങ്ങളില് ഒരുവന് തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന് ഭക്തന് എന്നു നിരൂപിച്ചാല് അവന്റെ ഭക്തി വ്യര്ത്ഥം അത്രേ.
സങ്കീർത്തനങ്ങൾ 34:13, സങ്കീർത്തനങ്ങൾ 39:1, സങ്കീർത്തനങ്ങൾ 141:3

26. If anyone thinks to be religious among you, yet not bridling his tongue, but deceiving his heart, this one's religion is vain.

27. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്മ്മലവുമായുള്ള ഭക്തിയോഅനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില് ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന് കാത്തുകൊള്ളുന്നതും ആകുന്നു.

27. Pure and undefiled religion before God and the Father is this: to visit orphans and widows in their afflictions, and to keep oneself unspotted from the world.



Shortcut Links
യാക്കോബ് - James : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |