James - യാക്കോബ് 3 | View All

1. സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളില് അനേകര് ഉപദേഷ്ടാക്കന്മാര് ആകരുതു.

1. My brethren be not every ma a master remembringe how that we shall receave the more damnacion:

2. നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തന് വാക്കില് തെറ്റാതിരുന്നാല് അവന് ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാന് ശക്തനായി സല്ഗുണപൂര്ത്തിയുള്ള പുരുഷന് ആകുന്നു.

2. for in many thinges we synne all. Yf a man synne not in worde the same is a parfecte ma and able to tame all the body.

3. കുതിരയെ അധീനമാക്കുവാന് വായില് കടിഞ്ഞാണ് ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.

3. Beholde we put bittes into ye horses mouthes that they shuld obeye vs and we turne aboute all the body.

4. കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഔടുന്നതായാലും അമരക്കാരന് ഏറ്റവും ചെറിയ ചുക്കാന് കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.

4. Beholde also the shyppes which though they be so gret and are dryven of fearce windes yet are they turned about with a very smale helme whither soever the violence of the governer wyll.

5. അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;

5. Even so the tonge is a lyttell member and bosteth great thinges. Beholde how gret a thinge a lyttell fyre kyndleth

6. നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില് അനീതിലോകമായി ദേഹത്തെ മുഴുവന് മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താല് അതിന്നു തീ പിടിക്കയും ചെയ്യുന്നു.

6. and the tonge is fyre and a worlde of wyckednes. So is the tonge set amonge oure members that it defileth the whole body and setteth a fyre all that we have of nature and is it selfe set a fyre even of hell.

7. മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.

7. All the natures of beastes and of byrdes and of serpentes and thinges of ye see are meked and tamed of the nature of man.

8. നാവിനെയോ മനുഷ്യക്കാര്ക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
സങ്കീർത്തനങ്ങൾ 140:3

8. But the tonge can no man tame. Yt is an vntuely evyll full of deedly poyson.

9. അതിനാല് നാം കര്ത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തില് ഉണ്ടായ മനുഷ്യരെ അതിനാല് ശപിക്കുന്നു.
ഉല്പത്തി 1:26

9. Therwith blesse we God the father and therwith cursse we me which are made after the similitude of God.

10. ഒരു വായില്നിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.

10. Out of one mouth proceadeth blessynge and cursynge. My brethren these thinges ought not so to be.

11. ഉറവിന്റെ ഒരേ ദ്വാരത്തില്നിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?

11. Doth a fountayne sende forth at one place swete water and bytter also?

12. സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവില്നിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.

12. Can the fygge tree my Brethren beare olive beries: other a vyne beare fygges?

13. നിങ്ങളില് ജ്ഞാനിയും വിവേകിയുമായവന് ആര്? അവന് ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പില് തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.

13. So can no fountayne geve bothe salt water and fresshe also. If eny man be wyse and endued with learnynge amonge you let him shewe the workes of his good conversacio in meknes that ys coupled with wisdome.

14. എന്നാല് നിങ്ങള്ക്കു ഹൃദയത്തില് കൈപ്പുള്ള ഈര്ഷ്യയും ശാഠ്യവും ഉണ്ടെങ്കില് സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷകു പറകയുമരുതു.

14. But Yf ye have bitter envyinge and stryfe in youre hertes reioyce not: nether be lyars agaynst the trueth.

15. ഇതു ഉയരത്തില്നിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.

15. This wisdome descedeth not from a boue: but is erthy and naturall and divelisshe.

16. ഈര്ഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു.

16. For where envyinge and stryfe is there is stablenes and all maner of evyll workes.

17. ഉയരത്തില്നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.

17. But the wisdom that is from above is fyrst pure then peasable gentle and easy to be entreated full of mercy and good frutes without iudgynge and without simulacio:

18. എന്നാല് സമാധാനം ഉണ്ടാക്കുന്നവര് സമാധാനത്തില് വിതെച്ചു നീതി എന്ന ഫലം കൊയ്യും.
യെശയ്യാ 32:17

18. yee and the frute of rightewesnes is sowen in peace of them that mayntene peace.



Shortcut Links
യാക്കോബ് - James : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |