Jude - യൂദാ യുദാസ് 1 | View All

1. യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തില് സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവര്ക്കും എഴുതുന്നതു

1. Jude, a bondman of Jesus Christ, and brother of James, to the called, sanctified in God the Father, and kept for Jesus Christ:

2. നിങ്ങള്ക്കു കരുണയും സമാധാനവും സ്നേഹവും വര്ദ്ധിക്കുമാറാകട്ടെ.

2. Mercy to you and peace and love be multiplied.

3. പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങള്ക്കു എഴുതുവാന് സകലപ്രയത്നവും ചെയ്കയില് വിശുദ്ധന്മാര്ക്കും ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാന് ആവശ്യം എന്നു എനിക്കു തോന്നി.

3. Beloved, making all diligence to write to you about the common salvation, I had need to write to you exhorting you to earnestly contend for the faith that was once for all delivered to the sanctified.

4. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കര്ത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യര് നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.

4. For certain men have sneaked in, those written about formerly for this condemnation, irreverent men, perverting the grace of our God into licentiousness, and denying our only Master God, and our Lord Jesus Christ.

5. നിങ്ങളോ സകലവും ഒരിക്കല് അറിഞ്ഞുവെങ്കിലും നിങ്ങളെ ഔര്പ്പിപ്പാന് ഞാന് ഇച്ഛിക്കുന്നതെന്തെന്നാല്കര്ത്താവു ജനത്തെ മിസ്രയീമില്നിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതില് നശിപ്പിച്ചു.
പുറപ്പാടു് 12:51, സംഖ്യാപുസ്തകം 14:29-30, സംഖ്യാപുസ്തകം 14:35

5. Now I want to remind you, ye having known this once, that the Lord, having saved a people out of the land of Egypt, afterward destroyed those who did not believe.

6. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന് കീഴില് സൂക്ഷിച്ചിരിക്കുന്നു.

6. And the heavenly agents who did not keep their own principality, but left their own habitation, he has kept reserved in eternal bonds under darkness for the judgment of the great day.

7. അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവര്ക്കും സമമായി ദുര്ന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാല് നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.
ഉല്പത്തി 19:4-25

7. As Sodom and Gomorrah, and the cities around them, the same kind of way with these who indulged in fornication, and who went rear of queer flesh, are set forth an example, undergoing the punishment of eternal fire.

8. അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കര്ത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.

8. Nevertheless in the same way also these men who dream, indeed defile flesh, and reject lordship, and speak evil of dignities.

9. എന്നാല് പ്രധാനദൂതനായ മിഖായേല് മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്ക്കിച്ചു വാദിക്കുമ്പോള് ഒരു ദൂഷണവിധി ഉച്ചരിപ്പാന് തുനിയാതെകര്ത്താവു നിന്നെ ഭര്ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
ദാനീയേൽ 10:13, ദാനീയേൽ 10:21, ദാനീയേൽ 12:1, സെഖർയ്യാവു 3:2-3

9. But Michael the arch-agent, when he disputed with the devil, contending about the body of Moses, dared not bring a railing judgment, but said, May Lord rebuke thee.

10. ഇവരോ തങ്ങള് അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാല് ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.

10. But these men indeed revile whatever they have not seen. But whatever they understand naturally, as the irrational beasts, in these things they are corrupted.

11. അവര്ക്കും അയ്യോ കഷ്ടം! അവര് കയീന്റെ വഴിയില് നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയില് തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തില് നശിച്ചുപോകയും ചെയ്യുന്നു.
ഉല്പത്തി 4:3-8, സംഖ്യാപുസ്തകം 16:19-35, സംഖ്യാപുസ്തകം 22:7, സംഖ്യാപുസ്തകം 31:16

11. Woe to them! Because they went in the way of Cain, and rushed to the error of Balaam's reward, and perished in the rebellion of Korah.

12. ഇവര് നിങ്ങളുടെ സ്നേഹസദ്യകളില് മറഞ്ഞുകിടക്കുന്ന പാറകള്; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവര്; കാറ്റുകൊണ്ടു ഔടുന്ന വെള്ളമില്ലാത്ത മേഘങ്ങള്; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്;
യേഹേസ്കേൽ 34:8

12. These are reefs in your love-feasts, feasting together, fearlessly tending to themselves, waterless clouds carried along by winds, autumn trees without fruit, who died twice having being uprooted,

13. തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്ത്തിരകള്; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള് തന്നേ.
യെശയ്യാ 57:20

13. wild waves of the sea foaming out their own shame, wandering stars for whom the gloom of darkness has been reserved into an age.

14. ആദാംമുതല് ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു
ആവർത്തനം 33:2, സെഖർയ്യാവു 14:5

14. And Enoch also, the seventh from Adam, prophesied about these men, saying, Behold, Lord came with his holy myriads,

15. “ഇതാ കര്ത്താവു എല്ലാവരെയും വിധിപ്പാനും അവര് അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികള് തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.

15. to execute judgment against all, and to convict all the irreverent of them about all the works of their own irreverence that they have done irreverently, and about all the harsh things that irreverent sinners spoke against him.

16. അവര് പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്യ്യസാദ്ധ്യത്തിന്നായി അവര് മുഖസ്തുതി പ്രയോഗിക്കുന്നു.

16. These are grumblers, fault-finders, going according to their lusts, and their mouth speaks overblown things, marveling personages for the sake of advantage.

17. നിങ്ങളോ, പ്രിയരേ, നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാര് മുന് പറഞ്ഞ വാക്കുകളെ ഔര്പ്പിന് .

17. But ye, beloved, remember the sayings previously spoken by the apostles of our Lord Jesus Christ,

18. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള് ഉണ്ടാകും എന്നു അവര് നിങ്ങളോടു പറഞ്ഞുവല്ലോ.

18. that they told you that there will be scoffers during the last time, going according to their own desires of irreverences.

19. അവര് ഭിന്നത ഉണ്ടാക്കുന്നവര്, പ്രാകൃതന്മാര്, ആത്മാവില്ലാത്തവര്.

19. These are those who make divisions, world-soul men, not having Spirit.

20. നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങള്ക്കു തന്നേ ആത്മികവര്ദ്ധന വരുത്തിയും പരിശുദ്ധാത്മാവില് പ്രാര്ത്ഥിച്ചും നിത്യജീവന്നായിട്ടു

20. But ye beloved, building up yourselves in your most holy faith, praying in Holy Spirit,

21. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തില് നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്വിന് .

21. keep yourselves in the love of God, awaiting the mercy of our Lord Jesus Christ for eternal life.

22. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിന് ;

22. And on some be ye merciful--being discerning.

23. ചിലരെ തീയില്നിന്നു വലിച്ചെടുത്തു രക്ഷിപ്പിന് ; ജഡത്താല് കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലര്ക്കും ഭയത്തോടെ കരുണ കാണിപ്പിന് .
സെഖർയ്യാവു 3:2-3

23. And in fear save some, snatching them out of the fire, hating even the garment that was stained by the flesh.

24. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയില് കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന് ശക്തിയുള്ളവന്നു, നമ്മുടെ കര്ത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സര്വ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേന് .

24. Now to him who is able to keep them non-stumbling, and to present before his glory, unblemished in gladness,



Shortcut Links
യൂദാ യുദാസ് - Jude : 1 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |