Revelation - വെളിപ്പാടു വെളിപാട് 11 | View All

1. പിന്നെ ദണ്ഡുപോലെയുള്ള ഒരു കോല് എന്റെ കയ്യില് കിട്ടി കല്പന ലഭിച്ചതുനീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതില് നമസ്കരിക്കുന്നവരെയും അളക്കുക.
യേഹേസ്കേൽ 40:3, യേഹേസ്കേൽ 40:47, സെഖർയ്യാവു 2:1-2

1. Then I was given a measuring rod like a staff, and I was told: 'Rise and measure the temple of God and the altar and those who worship there,

2. ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികള്ക്കു കൊടുത്തിരിക്കുന്നു; അവര് വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.
സങ്കീർത്തനങ്ങൾ 79:1, യെശയ്യാ 63:18, ദാനീയേൽ 8:13, സെഖർയ്യാവു 12:3

2. but do not measure the court outside the temple; leave that out, for it is given over to the nations, and they will trample over the holy city for forty-two months.

3. അന്നു ഞാന് എന്റെ രണ്ടു സാക്ഷികള്ക്കും വരം നലകും; അവര് തട്ടു ഉടുത്തുംകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.

3. And I will grant my two witnesses power to prophesy for one thousand two hundred and sixty days, clothed in sackcloth.'

4. അവര് ഭൂമിയുടെ കര്ത്താവിന്റെ സന്നിധിയില് നിലക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.
സെഖർയ്യാവു 4:2-3, സെഖർയ്യാവു 4:11, സെഖർയ്യാവു 4:14

4. These are the two olive trees and the two lampstands which stand before the Lord of the earth.

5. ആരെങ്കിലും അവര്ക്കും ദോഷം ചെയ്വാന് ഇച്ഛിച്ചാല് അവരുടെ വായില് നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവര്ക്കും ദോഷം വരുത്തുവാന് ഇച്ഛിക്കുന്നവന് ഇങ്ങനെ മരിക്കേണ്ടിവരും.
2 ശമൂവേൽ 22:9, 2 രാജാക്കന്മാർ 1:10, സങ്കീർത്തനങ്ങൾ 97:3, യിരേമ്യാവു 5:14

5. And if any one would harm them, fire pours out from their mouth and consumes their foes; if any one would harm them, thus he is doomed to be killed.

6. അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാന് അവര്ക്കും അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.
പുറപ്പാടു് 7:17, പുറപ്പാടു് 7:19, 1 ശമൂവേൽ 4:8, 1 രാജാക്കന്മാർ 17:1

6. They have power to shut the sky, that no rain may fall during the days of their prophesying, and they have power over the waters to turn them into blood, and to smite the earth with every plague, as often as they desire.

7. അവര് തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തില് നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.
ദാനീയേൽ 7:3, ദാനീയേൽ 7:7, ദാനീയേൽ 7:21

7. And when they have finished their testimony, the beast that ascends from the bottomless pit will make war upon them and conquer them and kill them,

8. അവരുടെ കര്ത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയില് അവരുടെ ശവം കിടക്കും.
യെശയ്യാ 1:10

8. and their dead bodies will lie in the street of the great city which is allegorically called Sodom and Egypt, where their Lord was crucified.

9. സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയില് വെപ്പാന് സമ്മതിക്കയില്ല.

9. For three days and a half men from the peoples and tribes and tongues and nations gaze at their dead bodies and refuse to let them be placed in a tomb,

10. ഈ പ്രവാചകന്മാര് ഇരുവരും ഭൂമിയില് വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികള് അവര് നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.
യേഹേസ്കേൽ 37:5-10

10. and those who dwell on the earth will rejoice over them and make merry and exchange presents, because these two prophets had been a torment to those who dwell on the earth.

11. മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തില്നിന്നു ജീവശ്വാസം അവരില് വന്നു അവര് കാല് ഉൂന്നിനിന്നു — അവരെ കണ്ടവര് ഭയപരവശരായിത്തീര്ന്നു —
യേഹേസ്കേൽ 37:5-10

11. But after the three and a half days a breath of life from God entered them, and they stood up on their feet, and great fear fell on those who saw them.

12. ഇവിടെ കയറിവരുവിന് എന്നു സ്വര്ഗ്ഗത്തില്നിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവര് മേഘത്തില് സ്വര്ഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കള് അവരെ നോക്കിക്കൊണ്ടിരുന്നു.
2 രാജാക്കന്മാർ 2:11

12. Then they heard a loud voice from heaven saying to them, 'Come up hither!' And in the sight of their foes they went up to heaven in a cloud.

13. ആ നാഴികയില് വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തില് പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തില് ഏഴായിരം പേര് മരിച്ചുപോയി; ശേഷിച്ചവര് ഭയപരവശരായി സ്വര്ഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.
യോശുവ 7:19, യേഹേസ്കേൽ 38:19-20, ദാനീയേൽ 2:19

13. And at that hour there was a great earthquake, and a tenth of the city fell; seven thousand people were killed in the earthquake, and the rest were terrified and gave glory to the God of heaven.

14. രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.

14. The second woe has passed; behold, the third woe is soon to come.

15. ഏഴാമത്തെ ദൂതന് ഊതിയപ്പോള്ലോകരാജത്വം നമ്മുടെ കര്ത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീര്ന്നിരിക്കുന്നു; അവന് എന്നെന്നേക്കും വാഴും എന്നു സ്വര്ഗ്ഗത്തില് ഒരു മഹാഘോഷം ഉണ്ടായി.
പുറപ്പാടു് 15:18, സങ്കീർത്തനങ്ങൾ 10:16, സങ്കീർത്തനങ്ങൾ 22:28, ദാനീയേൽ 2:44, ദാനീയേൽ 7:14, ഓബദ്യാവു 1:21, സെഖർയ്യാവു 14:9

15. Then the seventh angel blew his trumpet, and there were loud voices in heaven, saying, 'The kingdom of the world has become the kingdom of our Lord and of his Christ, and he shall reign for ever and ever.'

16. ദൈവസന്നിധിയില് സിംഹാസനങ്ങളില് ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു.

16. And the twenty-four elders who sit on their thrones before God fell on their faces and worshiped God,

17. സര്വ്വശക്തിയുള്ള കര്ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാല് ഞങ്ങള് നിന്നെ സ്തുതിക്കുന്നു.
പുറപ്പാടു് 3:14, യെശയ്യാ 12:4, ആമോസ് 4:13

17. saying, 'We give thanks to thee, Lord God Almighty, who art and who wast, that thou hast taken thy great power and begun to reign.

18. ജാതികള് കോപിച്ചുനിന്റെ കോപവും വന്നുമരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാര്ക്കും വിശുദ്ധന്മാര്ക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാര്ക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
സങ്കീർത്തനങ്ങൾ 2:1, സങ്കീർത്തനങ്ങൾ 46:6, സങ്കീർത്തനങ്ങൾ 99:1, സങ്കീർത്തനങ്ങൾ 115:13, ദാനീയേൽ 9:6, ദാനീയേൽ 9:10, ആമോസ് 3:7, സെഖർയ്യാവു 1:6

18. The nations raged, but thy wrath came, and the time for the dead to be judged, for rewarding thy servants, the prophets and saints, and those who fear thy name, both small and great, and for destroying the destroyers of the earth.'

19. അപ്പോള് സ്വര്ഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തില് പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.
പുറപ്പാടു് 9:24, പുറപ്പാടു് 19:16, 1 രാജാക്കന്മാർ 8:1, 1 രാജാക്കന്മാർ 8:6, 2 ദിനവൃത്താന്തം 5:7, യേഹേസ്കേൽ 1:13

19. Then God's temple in heaven was opened, and the ark of his covenant was seen within his temple; and there were flashes of lightning, voices, peals of thunder, an earthquake, and heavy hail.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |