1 Samuel - 1 ശമൂവേൽ 13 | View All

1. ശൌല് രാജാവായപ്പോള് (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവന് യിസ്രായേലില് രണ്ടു സംവത്സരം വാണു.

1. Saul had bene kynge one yeare, and wha he had raigned ouer Israel two yeares,

2. ശൌല് യിസ്രായേലില് മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേര് ശൌലിനോടുകൂടെ മിക്മാസിലും ബേഥേല്മലയിലും ആയിരം പേര് യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവന് അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.

2. he chose him thre thousande me out of Israel: two thousande were with Saul at Michmas vpon the mount of Bethel, and one thousande with Ionathas at Gibea of BenIamin. As for the other people, he let them go euery one vnto his tente.

3. പിന്നെ യോനാഥാന് ഗേബയില് ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യര് അതു കേട്ടു. എബ്രായര് കേള്ക്കട്ടെ എന്നു പറഞ്ഞു ശൌല് ദേശത്തെല്ലാടവും കാഹളം ഊതിച്ചു.

3. But Ionathas smote ye Philistynes in their awne watch, which was at Gibea. That came to ye Philistynes eares. And Saul caused to blowe the trompes in all the londe, & to saye: Let the Hebrues heare.

4. ശൌല് ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേല് ഫെലിസ്ത്യര്ക്കും നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കല് ഗില്ഗാലില് വന്നു കൂടി.

4. And all Israel herde saye: Saul hath smytten the Philistynes watch, for Israel stanke before the Philistynes. And all the people cried after Saul vnto Gilgal.

5. എന്നാല് ഫെലിസ്ത്യര് യിസ്രായേലിനോടു യുദ്ധം ചെയ്വാന് മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണല്പോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവര് വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസില് പാളയം ഇറങ്ങി.

5. Then the Philistynes gathered them selues together to fighte wt Israel, thirtie thousande charettes, sixe thousande horsmen, and other people besyde, in nombre as the sonde by the See shore, and wente vp, and pitched at Michmas on the eastsyde of Bethauen.

6. എന്നാല് ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങള് വിഷമത്തിലായി എന്നു യിസ്രായേല്യര് കണ്ടപ്പോള് ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.

6. Whan the men of Israel sawe that mysfortune laye vpon the neckes of the (for the people was come therto) they crope in to caues and dennes, in to rockes, and holes and welles.

7. എബ്രായര് യോര്ദ്ദാന് കടന്നു ഗാദ് ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലില് താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.

7. But the Hebrues wente ouer Iordane in to ye lande of Gad and Gilead. As for Saul he was yet at Gilgal, and all the people were fayntharted after him.

8. ശമൂവേല് നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവന് ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേല് ഗില്ഗാലില് എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.

8. Then taried he seuen dayes acordinge to the tyme apoynted of Samuel. And whan Samuel came not vnto Gilgal, the people were scatered abrode from him.

9. അപ്പോള് ശൌല്ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കല് കൊണ്ടുവരുവിന് എന്നു കല്പിച്ചു; അവന് തന്നേ ഹോമയാഗം കഴിച്ചു.

9. Then sayde Saul: Brynge me hither a burntofferinge and deedofferinges. And he offred a burntofferynge.

10. ഹോമയാഗം കഴിച്ചു തീര്ന്ന ഉടനെ ഇതാ, ശമൂവേല് വരുന്നു; ശൌല് അവനെ വന്ദനം ചെയ്വാന് എതിരേറ്റുചെന്നു.

10. But whan he had made an ende of the burntofferynge beholde, Samuel came. Then wente Saul forth to mete him, that he might salute him.

11. നീ ചെയ്തതു എന്തു എന്നു ശമൂവേല് ചോദിച്ചു. അതിന്നു ശൌല്ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യര് മിക്മാസില് കൂടിയിരിക്കുന്നു എന്നും ഞാന് കണ്ടിട്ടു

11. But Samuel sayde: What hast thou done? Saul answered: I sawe that the people was scatered abrode fro me, and thou camest not in due season: and the Philistynes were gathered together at Michmas.

12. ഫെലിസ്ത്യര് ഇപ്പോള് ഇങ്ങു ഗില്ഗാലില് വന്നു എന്നെ ആക്രമിക്കും; ഞാന് യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാന് ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.

12. Then sayde I. Now shall the Philistynes come downe to me vnto Gilgal, and I haue not besoughte the face of the LORDE: & so I boldened my selfe, & offred a burntofferynge.

13. ശമൂവേല് ശൌലിനോടു പറഞ്ഞതുനീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേല് നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.

13. Samuel sayde vnto Saul: Thou hast done foolishly, and not kepte the commaundement of the LORDE thy God, which he commaunded the. For (yf thou haddest not done this) he had prospered thy kyngdome vpo Israel for euer:

14. ഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:22

14. but now shall not thy kyngdome contynue. The LORDE hath soughte him out a man after his owne hert: him hath the LORDE commaunded to be prynce ouer his people, for thou hast not kepte yt the LORDE commaunded ye.

15. പിന്നെ ശമൂവേല് എഴുന്നേറ്റു ഗില്ഗാലില്നിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌല് തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേര് എന്നു കണ്ടു.

15. And Samuel arose, and wente vp from Gilgal vnto Gibea Ben Iamin. And Saul nombred the people that was founde with him, vpon a sixe hundreth men.

16. ശൌലും അവന്റെ മകന് യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയില് പാര്ത്തു; ഫെലിസ്ത്യരോ മിക്മാസില് പാളയമിറങ്ങി.

16. Saul & his sonne Ionathas, and ye people that was with them, taried at Gibea Ben Iamin: but ye Philistynes had pitched their tentes at Michmas.

17. ഫെലിസ്ത്യരുടെ പാളയത്തില്നിന്നു കവര്ച്ചക്കാര് മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാല്ദേശത്തേക്കു തിരിഞ്ഞു;

17. And out of the hoost of the Philistynes there wente thre bondes of men to destroye: one turned the waye towarde Ephra in to the londe of Sual:

18. മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീംതാഴ്വരെക്കെതിരെയുള്ള ദേശം വഴിയായും തിരിഞ്ഞു.

18. another turned towarde the waye of Bethoron: the thirde turned towarde the waye, that reacheth to the valley of Zeboim vnto the wyldernes.

19. എന്നാല് യിസ്രായേല്ദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായര് വാളോ കുന്തമോ തീര്പ്പിക്കരുതു എന്നു ഫെലിസ്ത്യര് പറഞ്ഞു.

19. But there was not a smyth founde in all the lode of Israel: for ye Philistynes thoughte: The Hebrues mighte happly make swerdes and speares.

20. യിസ്രായേല്യര് തങ്ങളുടെ കൊഴു, കലപ്പ, മഴു, മണ്വെട്ടി എന്നിവ കാച്ചിപ്പാന് ഫെലിസ്ത്യരുടെ അടുക്കല് ചെല്ലേണ്ടിവന്നു.

20. And all Israel were fayne to go downe to the Philistynes, whan eny man had a plowshare, a mattock, an axe, or a sythe to sharpe:

21. എന്നാല് മണ്വെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോല് കൂര്പ്പിപ്പാനും അവര്ക്കും അരം ഉണ്ടായിരുന്നു.

21. and the edges of the plowshares, and mattockes, & forckes, and axes, were laboured, and the poyntes blont.

22. ആകയാല് യുദ്ധസമയത്തു ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തില് ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിന്നും അവന്റെ മകന് യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.

22. Now whan the daye of the battayll came, there was nether swerde ner speare founde in the hande of all the people, that was with Saul and Ionathas: but for Saul and Ionathas his sonne there was somwhat founde.

23. ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.

23. And ye Philistynes watch wete out ouer by Michmas.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |