1 Samuel - 1 ശമൂവേൽ 17 | View All

1. അനന്തരം ഫെലിസ്ത്യര് സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവന് യെഹൂദെക്കുള്ള സോഖോവില് ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമില് പാളയമിറങ്ങി.

1. Now the Philistines gathered their forces for war and assembled at Socoh in Judah. They pitched camp at Ephes Dammim, between Socoh and Azekah.

2. ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയില് പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;

2. Saul and the Israelites assembled and camped in the Valley of Elah and drew up their battle line to meet the Philistines.

3. ഫെലിസ്ത്യര് ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യര് അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.

3. The Philistines occupied one hill and the Israelites another, with the valley between them.

4. അപ്പോള് ഫെലിസ്ത്യരുടെ പാളയത്തില്നിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന് പുറപ്പെട്ടു; അവന് ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന് ആയിരുന്നു.

4. A champion named Goliath, who was from Gath, came out of the Philistine camp. He was over nine feet tall.

5. അവന്നു തലയില് ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവന് അയ്യായിരം ശേക്കെല് തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.

5. He had a bronze helmet on his head and wore a coat of scale armour of bronze weighing five thousand shekels;

6. അവന്നു താമ്രംകൊണ്ടുള്ള കാല്ചട്ടയും ചുമലില് താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.

6. on his legs he wore bronze greaves, and a bronze javelin was slung on his back.

7. അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെല് ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരന് അവന്റെ മുമ്പെ നടന്നു.

7. His spear shaft was like a weaver's rod, and its iron point weighed six hundred shekels. His shield-bearer went ahead of him.

8. അവന് നിന്നു യിസ്രായേല് നിരകളോടു വിളിച്ചുപറഞ്ഞതുനിങ്ങള് വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാന് ഫെലിസ്ത്യനും നിങ്ങള് ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങള് ഒരുത്തനെ തിരഞ്ഞെടുത്തുകൊള്വിന് ; അവന് എന്റെ അടുക്കല് ഇറങ്ങിവരട്ടെ.

8. Goliath stood and shouted to the ranks of Israel, 'Why do you come out and line up for battle? Am I not a Philistine, and are you not the servants of Saul? Choose a man and have him come down to me.

9. അവന് എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാന് പ്രാപ്തനായാല് ഞങ്ങള് നിങ്ങള്ക്കു അടിമകള് ആകാം; ഞാന് അവനെ ജയിച്ചു കൊന്നാല് നിങ്ങള് ഞങ്ങള്ക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.

9. If he is able to fight and kill me, we will become your subjects; but if I overcome him and kill him, you will become our subjects and serve us.'

10. ഫെലിസ്ത്യന് പിന്നെയുംഞാന് ഇന്നു യിസ്രായേല് നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങള് തമ്മില് അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിന് എന്നു പറഞ്ഞു.

10. Then the Philistine said, 'This day I defy the ranks of Israel! Give me a man and let us fight each other.'

11. ഫെലിസ്ത്യന്റെ ഈ വാക്കുകള് ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോള് ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.

11. On hearing the Philistine's words, Saul and all the Israelites were dismayed and terrified.

12. എന്നാല് ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമില് യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകന് ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കള് ഉണ്ടായിരുന്നു; അവന് ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.

12. Now David was the son of an Ephrathite named Jesse, who was from Bethlehem in Judah. Jesse had eight sons, and in Saul's time he was old and well advanced in years.

13. യിശ്ശായിയുടെ മൂത്ത മക്കള് മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കള് ആദ്യജാതന് ഏലീയാബും അവന്റെ അനുജന് അബീനാദാബും മൂന്നാമത്തെവന് ശമ്മയും ആയിരുന്നു.

13. Jesse's three oldest sons had followed Saul to the war: The firstborn was Eliab; the second, Abinadab; and the third, Shammah.

14. ദാവീദോ എല്ലാവരിലും ഇളയവന് ; മൂത്തവര് മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.

14. David was the youngest. The three oldest followed Saul,

15. ദാവിദ് ശൌലിന്റെ അടുക്കല് നിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാന് ബേത്ത്ളേഹെമില് പോയിവരിക പതിവായിരുന്നു.

15. but David went back and forth from Saul to tend his father's sheep at Bethlehem.

16. ആ ഫെലിസ്ത്യന് നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.

16. For forty days the Philistine came forward every morning and evening and took his stand.

17. യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതുഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തില് നിന്റെ സഹോദരന്മാരുടെ അടുക്കല് വേഗം കൊണ്ടുചെന്നു കൊടുക്ക.

17. Now Jesse said to his son David, 'Take this ephah of roasted grain and these ten loaves of bread for your brothers and hurry to their camp.

18. ഈ പാല്ക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.

18. Take along these ten cheeses to the commander of their unit. See how your brothers are and bring back some assurance from them.

19. ശൌലും അവരും യിസ്രായേല്യര് ഒക്കെയും ഏലാതാഴ്വരയില് ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.

19. They are with Saul and all the men of Israel in the Valley of Elah, fighting against the Philistines.'

20. അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്ക്കാരന്റെ പക്കല് വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയില് എത്തിയപ്പോള് സൈന്യം പടെക്കു ആര്ത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.

20. Early in the morning David left the flock with a shepherd, loaded up and set out, as Jesse had directed. He reached the camp as the army was going out to its battle positions, shouting the war cry.

21. യിസ്രായേലും ഫെലിസ്ത്യരും നേര്ക്കുംനേരെ അണിനിരന്നുനിന്നു.

21. Israel and the Philistines were drawing up their lines facing each other.

22. ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കല് ഏല്പിച്ചുംവെച്ചു അണിയില് ഔടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.

22. David left his things with the keeper of supplies, ran to the battle lines and greeted his brothers.

23. അവന് അവരോടു സംസാരിച്ചുകൊണ്ടു നിലക്കുമ്പോള് ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലന് ഫെലിസ്ത്യരുടെ നിരകളില്നിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകള്തന്നേ പറയുന്നതു ദാവീദ് കേട്ടു.

23. As he was talking with them, Goliath, the Philistine champion from Gath, stepped out from his lines and shouted his usual defiance, and David heard it.

24. അവനെ കണ്ടപ്പോള് യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പില്നിന്നു ഔടി.

24. When the Israelites saw the man, they all ran from him in great fear.

25. എന്നാറെ യിസ്രായേല്യര്വന്നു നിലക്കുന്ന ഇവനെ കണ്ടുവോ? അവന് യിസ്രായേലിനെ നിന്ദിപ്പാന് വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലില് കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.

25. Now the Israelites had been saying, 'Do you see how this man keeps coming out? He comes out to defy Israel. The king will give great wealth to the man who kills him. He will also give him his daughter in marriage and will exempt his father's family from taxes in Israel.'

26. അപ്പോള് ദാവീദ് തന്റെ അടുക്കല് നിലക്കുന്നവരോടുഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലില്നിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാന് ഈ അഗ്രചര്മ്മിയായ ഫെലിസ്ത്യന് ആര് എന്നു പറഞ്ഞു.

26. David asked the men standing near him, 'What will be done for the man who kills this Philistine and removes this disgrace from Israel? Who is this uncircumcised Philistine that he should defy the armies of the living God?'

27. അതിന്നു ജനംഅവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.

27. They repeated to him what they had been saying and told him, 'This is what will be done for the man who kills him.'

28. അവരോടു അവന് സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠന് എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചുനീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയില് ആ കുറെ ആടുള്ളതു നീ ആരുടെ പക്കല് വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.

28. When Eliab, David's oldest brother, heard him speaking with the men, he burned with anger at him and asked, 'Why have you come down here? And with whom did you leave those few sheep in the desert? I know how conceited you are and how wicked your heart is; you came down only to watch the battle.'

29. അതിന്നു ദാവീദ്ഞാന് ഇപ്പോള് എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.

29. 'Now what have I done?' said David. 'Can't I even speak?'

30. അവന് അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.

30. He then turned away to someone else and brought up the same matter, and the men answered him as before.

31. ദാവീദ് പറഞ്ഞ വാക്കുകള് പരസ്യമായപ്പോള് ശൌലിന്നും അറിവു കിട്ടി; അവന് അവനെ വിളിച്ചുവരുത്തി.

31. What David said was overheard and reported to Saul, and Saul sent for him.

32. ദാവീദ് ശൌലിനോടുഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയന് ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.

32. David said to Saul, 'Let no-one lose heart on account of this Philistine; your servant will go and fight him.'

33. ശൌല് ദാവീദിനോടുഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാന് നിനക്കു പ്രാപ്തിയില്ല; നീ ബാലന് അത്രേ; അവനോ, ബാല്യംമുതല് യോദ്ധാവാകുന്നു എന്നു പറഞ്ഞു.

33. Saul replied, 'You are not able to go out against this Philistine and fight him; you are only a boy, and he has been a fighting man from his youth.'

34. ദാവീദ് ശൌലിനോടു പറഞ്ഞതുഅടിയന് അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള് ഒരിക്കല് ഒരു സിംഹവും ഒരിക്കല് ഒരു കരടിയും വന്നു കൂട്ടത്തില് നിന്നു ആട്ടിന് കുട്ടിയെ പിടിച്ചു.
എബ്രായർ 11:33

34. But David said to Saul, 'Your servant has been keeping his father's sheep. When a lion or a bear came and carried off a sheep from the flock,

35. ഞാന് പിന്തുടര്ന്നു അതിനെ അടിച്ചു അതിന്റെ വായില്നിന്നു ആട്ടിന് കുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോള് ഞാന് അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.

35. I went after it, struck it and rescued the sheep from its mouth. When it turned on me, I seized it by its hair, struck it and killed it.

36. ഇങ്ങനെ അടിയന് സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചര്മ്മിയായ ഫെലിസ്ത്യന് ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയില് ഒന്നിനെപ്പോലെ ആകും.

36. Your servant has killed both the lion and the bear; this uncircumcised Philistine will be like one of them, because he has defied the armies of the living God.

37. ദാവീദ് പിന്നെയുംസിംഹത്തിന്റെ കയ്യില്നിന്നും കരടിയുടെ കയ്യില്നിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യില്നിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌല് ദാവീദിനോടുചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.

37. The LORD who delivered me from the paw of the lion and the paw of the bear will deliver me from the hand of this Philistine.' Saul said to David, 'Go, and the LORD be with you.'

38. ശൌല് തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയില് താമ്രശിരസ്ത്രംവെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.

38. Then Saul dressed David in his own tunic. He put a coat of armour on him and a bronze helmet on his head.

39. പടയങ്കിമേല് അവന്റെ വാളും കെട്ടി ദാവീദ് നടപ്പാന് നോക്കി; എന്നാല് അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടുഞാന് ശീലിച്ചിട്ടില്ലായ്കയാല് ഇവ ധരിച്ചുംകൊണ്ടു നടപ്പാന് എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.

39. David fastened on his sword over the tunic and tried walking around, because he was not used to them. 'I cannot go in these,' he said to Saul, 'because I am not used to them.' So he took them off.

40. പിന്നെ അവന് തന്റെ വടി എടുത്തു, തോട്ടില്നിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തില് ഇട്ടു, കയ്യില് കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.

40. Then he took his staff in his hand, chose five smooth stones from the stream, put them in the pouch of his shepherd's bag and, with his sling in his hand, approached the Philistine.

41. ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.

41. Meanwhile, the Philistine, with his shield-bearer in front of him, kept coming closer to David.

42. ഫെലിസ്ത്യന് നോക്കി ദാവീദിനെ കണ്ടപ്പോള് അവനെ നിന്ദിച്ചു; അവന് തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.

42. He looked David over and saw that he was only a boy, ruddy and handsome, and he despised him.

43. ഫെലിസ്ത്യന് ദാവീദിനോടുനീ വടികളുമായി എന്റെ നേരെ വരുവാന് ഞാന് നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.

43. He said to David, 'Am I a dog, that you come at me with sticks?' And the Philistine cursed David by his gods.

44. ഫെലിസ്ത്യന് പിന്നെയും ദാവീദിനോടുഇങ്ങോട്ടു വാ; ഞാന് നിന്റെ മാംസം ആകാശത്തിലെ പക്ഷികള്ക്കും കാട്ടിലെ മൃഗങ്ങള്ക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.

44. 'Come here,' he said, 'and I'll give your flesh to the birds of the air and the beasts of the field!'

45. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതുനീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില് നിന്റെ നേരെ വരുന്നു.

45. David said to the Philistine, 'You come against me with sword and spear and javelin, but I come against you in the name of the LORD Almighty, the God of the armies of Israel, whom you have defied.

46. യഹോവ ഇന്നു നിന്നെ എന്റെ കയ്യില് ഏല്പിക്കും; ഞാന് നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന് ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്ക്കും ഭൂമിയിലെ മൃഗങ്ങള്ക്കും ഇരയാക്കും; യിസ്രായേലില് ഒരു ദൈവം ഉണ്ടെന്നു സര്വ്വഭൂമിയും അറിയും.

46. This day the LORD will hand you over to me, and I'll strike you down and cut off your head. Today I will give the carcasses of the Philistine army to the birds of the air and the beasts of the earth, and the whole world will know that there is a God in Israel.

47. യഹോവ വാള്കൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാന് ഇടവരും; യുദ്ധം യഹോവേക്കുള്ളതു; അവന് നിങ്ങളെ ഞങ്ങളുടെ കയ്യില് ഏല്പിച്ചുതരും.

47. All those gathered here will know that it is not by sword or spear that the LORD saves; for the battle is the LORD's, and he will give all of you into our hands.'

48. പിന്നെ ഫെലിസ്ത്യന് ദാവീദിനോടു എതിര്പ്പാന് നേരിട്ടടുത്തപ്പോള് ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിര്പ്പാന് അണിക്കു നേരെ ഔടി.

48. As the Philistine moved closer to attack him, David ran quickly towards the battle line to meet him.

49. ദാവീദ് സഞ്ചിയില് കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയില്വെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയില് കൊണ്ടു പതിഞ്ഞു;

49. Reaching into his bag and taking out a stone, he slung it and struck the Philistine on the forehead. The stone sank into his forehead, and he fell face down on the ground.

50. അവന് കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാല് ദാവീദിന്റെ കയ്യില് വാള് ഇല്ലായിരുന്നു.

50. So David triumphed over the Philistine with a sling and a stone; without a sword in his hand he struck down the Philistine and killed him.

51. ആകയാല് ദാവീദ് ഔടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാള് ഉറയില്നിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലന് മരിച്ചുപോയി എന്നു ഫെലിസ്ത്യര് കണ്ടിട്ടു ഔടിപ്പോയി.

51. David ran and stood over him. He took hold of the Philistine's sword and drew it from the scabbard. After he killed him, he cut off his head with the sword. When the Philistines saw that their hero was dead, they turned and ran.

52. യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആര്ത്തുംകൊണ്ടു ഗത്തും എക്രോന് വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്ന്നു; ഫെലിസ്ത്യഹതന്മാര് ശയരയീമിന്നുള്ള വഴിയില് ഗത്തും എക്രോനുംവരെ വീണുകിടന്നു.

52. Then the men of Israel and Judah surged forward with a shout and pursued the Philistines to the entrance of Gath and to the gates of Ekron. Their dead were strewn along the Shaaraim road to Gath and Ekron.

53. ഇങ്ങനെ യിസ്രായേല്മക്കള് ഫെലിസ്ത്യരെ ഔടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.

53. When the Israelites returned from chasing the Philistines, they plundered their camp.

54. എന്നാല് ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവര്ഗ്ഗമോ തന്റെ കൂടാരത്തില് സൂക്ഷിച്ചുവെച്ചു.

54. David took the Philistine's head and brought it to Jerusalem, and he put the Philistine's weapons in his own tent.

55. ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൌല് കണ്ടപ്പോള് സേനാധിപതിയായ അബ്നേരിനോടുഅബ്നേരേ, ഈ ബാല്യക്കാരന് ആരുടെ മകന് എന്നു ചോദിച്ചതിന്നു അബ്നേര്രാജാവേ, തിരുമേനിയാണ ഞാന് അറിയുന്നില്ല എന്നു പറഞ്ഞു.

55. As Saul watched David going out to meet the Philistine, he said to Abner, commander of the army, 'Abner, whose son is that young man?' Abner replied, 'As surely as you live, O king, I don't know.'

56. ഈ ബാല്യക്കാരന് ആരുടെ മകന് എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.

56. The king said, 'Find out whose son this young man is.'

57. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോള് അബ്നേര് അവനെ കൂട്ടി ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യില് ഉണ്ടായിരുന്നു.

57. As soon as David returned from killing the Philistine, Abner took him and brought him before Saul, with David still holding the Philistine's head.

58. ശൌല് അവനോടുബാല്യക്കാരാ, നീ ആരുടെ മകന് എന്നു ചോദിച്ചു; ഞാന് ബേത്ത്ളേഹെമ്യനായ നിന്റെ ദാസന് യിശ്ശായിയുടെ മകന് എന്നു ദാവീദ് പറഞ്ഞു.

58. 'Whose son are you, young man?' Saul asked him. David said, 'I am the son of your servant Jesse of Bethlehem.'



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |