Genesis - ഉല്പത്തി 32 | View All

1. യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാര് അവന്റെ എതിരെ വന്നു.

1. Jacob also went on his way, and the angels of God met him.

2. യാക്കോബ് അവരെ കണ്ടപ്പോള്ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേര് ഇട്ടു.

2. When Jacob saw them, he said, 'This is the camp of God!' So he named that place Mahanaim.

3. അനന്തരം യാക്കോബ് എദോംനാടായ സേയീര്ദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കല് തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.

3. Jacob sent messengers ahead of him to his brother Esau in the land of Seir, the country of Edom.

4. അവരോടു കല്പിച്ചതു എന്തെന്നാല്എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിന് നിന്റെ അടിയാന് യാക്കോബ് ഇപ്രകാരം പറയുന്നുഞാന് ലാബാന്റെ അടുക്കല് പരദേശിയായി പാര്ത്തു ഇന്നുവരെ അവിടെ താമസിച്ചു.

4. He instructed them: 'This is what you are to say to my master Esau: 'Your servant Jacob says, I have been staying with Laban and have remained there till now.

5. എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാന് ആളയക്കുന്നതു.

5. I have cattle and donkeys, sheep and goats, menservants and maidservants. Now I am sending this message to my lord, that I may find favor in your eyes.''

6. ദൂതന്മാര് യാക്കോബിന്റെ അടുക്കല് മടങ്ങി വന്നുഞങ്ങള് നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കല് പോയി വന്നു; അവന് നാനൂറു ആളുമായി നിന്നെ എതിരേല്പാന് വരുന്നു എന്നു പറഞ്ഞു.

6. When the messengers returned to Jacob, they said, 'We went to your brother Esau, and now he is coming to meet you, and four hundred men are with him.'

7. അപ്പോള് യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടു കൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു.

7. In great fear and distress Jacob divided the people who were with him into two groups, and the flocks and herds and camels as well.

8. ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാല് മറ്റേ കൂട്ടത്തിന്നു ഔടിപ്പോകാമല്ലോ എന്നു പറഞ്ഞു.

8. He thought, 'If Esau comes and attacks one group, the group that is left may escape.'

9. പിന്നെ യാക്കോബ് പ്രാര്ത്ഥിച്ചതുഎന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാര്ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന് നിനക്കു നന്മ ചെയ്യുമെന്നു എന്നൊടു അരുളിച്ചെയ്ത യഹോവേ,

9. Then Jacob prayed, 'O God of my father Abraham, God of my father Isaac, O LORD, who said to me, 'Go back to your country and your relatives, and I will make you prosper,'

10. അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാന് അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാന് ഈ യോര്ദ്ദാന് കടന്നതു; ഇപ്പോഴോ ഞാന് രണ്ടു കൂട്ടമായി തീര്ന്നിരിക്കുന്നു.

10. I am unworthy of all the kindness and faithfulness you have shown your servant. I had only my staff when I crossed this Jordan, but now I have become two groups.

11. എന്റെ സഹോദരനായ ഏശാവിന്റെ കയ്യില്നിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവന് വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാന് ഭയപ്പെടുന്നു.

11. Save me, I pray, from the hand of my brother Esau, for I am afraid he will come and attack me, and also the mothers with their children.

12. നീയോഞാന് നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടല്കരയിലെ മണല്പോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.
എബ്രായർ 11:12

12. But you have said, 'I will surely make you prosper and will make your descendants like the sand of the sea, which cannot be counted.''

13. അന്നു രാത്രി അവന് അവിടെ പാര്ത്തു; തന്റെ പക്കല് ഉള്ളതില് തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു

13. He spent the night there, and from what he had with him he selected a gift for his brother Esau:

14. ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും

14. two hundred female goats and twenty male goats, two hundred ewes and twenty rams,

15. കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെണ്കഴുതയെയും പത്തു കഴുതകൂട്ടിയെയും വേര്തിരിച്ചു.

15. thirty female camels with their young, forty cows and ten bulls, and twenty female donkeys and ten male donkeys.

16. തന്റെ ദാസന്മാരുടെ പക്കല് ഔരോ കൂട്ടത്തെപ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടുനിങ്ങള് എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിന് എന്നു പറഞ്ഞു.

16. He put them in the care of his servants, each herd by itself, and said to his servants, 'Go ahead of me, and keep some space between the herds.'

17. ഒന്നാമതു പോകുന്നവനോടു അവന് എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടുനീ ആരുടെ ആള്? എവിടെ പോകുന്നു? നിന്റെ മുമ്പില് പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാല്

17. He instructed the one in the lead: 'When my brother Esau meets you and asks, 'To whom do you belong, and where are you going, and who owns all these animals in front of you?'

18. നിന്റെ അടിയാന് യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.

18. then you are to say, 'They belong to your servant Jacob. They are a gift sent to my lord Esau, and he is coming behind us.''

19. രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടുംനിങ്ങള് ഏശാവിനെ കാണുമ്പോള് ഇപ്രകാരം അവനോടുപറവിന് ;

19. He also instructed the second, the third and all the others who followed the herds: 'You are to say the same thing to Esau when you meet him.

20. അതാ, നിന്റെ അടിയാന് യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിന് എന്നു അവന് കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാന് അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.

20. And be sure to say, 'Your servant Jacob is coming behind us.'' For he thought, 'I will pacify him with these gifts I am sending on ahead; later, when I see him, perhaps he will receive me.'

21. അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാര്ത്തു.

21. So Jacob's gifts went on ahead of him, but he himself spent the night in the camp.

22. രാത്രിയില് അവന് എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യാബ്ബോക് കടവു കടന്നു.

22. That night Jacob got up and took his two wives, his two maidservants and his eleven sons and crossed the ford of the Jabbok.

23. അങ്ങനെ അവന് അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;

23. After he had sent them across the stream, he sent over all his possessions.

24. അപ്പോള് ഒരു പുരുഷന് ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.

24. So Jacob was left alone, and a man wrestled with him till daybreak.

25. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോള് അവന് അവന്റെ തുടയുടെ തടം തൊട്ടു; ആകയാല് അവനോടു മല്ലുപിടിക്കയില് യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.

25. When the man saw that he could not overpower him, he touched the socket of Jacob's hip so that his hip was wrenched as he wrestled with the man.

26. എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവന് പറഞ്ഞതിന്നുനീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന് നിന്നെ വിടുകയില്ല എന്നു അവന് പറഞ്ഞു.

26. Then the man said, 'Let me go, for it is daybreak.' But Jacob replied, 'I will not let you go unless you bless me.'

27. നിന്റെ പേര് എന്തു എന്നു അവന് അവനോടു ചോദിച്ചതിന്നുയാക്കോബ് എന്നു അവന് പറഞ്ഞു.

27. The man asked him, 'What is your name?' 'Jacob,' he answered.

28. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര് ഇനി യാക്കോബ് എന്നല്ല യിസ്രായേല് എന്നു വിളിക്കപ്പെടും എന്നു അവന് പറഞ്ഞു.

28. Then the man said, 'Your name will no longer be Jacob, but Israel, because you have struggled with God and with men and have overcome.'

29. യാക്കോബ് അവനോടുനിന്റെ പേര് എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചുനീ എന്റെ പേര് ചോദിക്കുന്നതു എന്തു എന്നു അവന് പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.

29. Jacob said, 'Please tell me your name.' But he replied, 'Why do you ask my name?' Then he blessed him there.

30. ഞാന് ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേല് എന്നു പേരിട്ടു.

30. So Jacob called the place Peniel, saying, 'It is because I saw God face to face, and yet my life was spared.'

31. അവന് പെനീയേല് കടന്നു പോകുമ്പോള് സൂര്യന് ഉദിച്ചു; എന്നാല് തുടയുടെ ഉളുകൂനിമിത്തം അവന് മുടന്തിനടന്നു.

31. The sun rose above him as he passed Peniel, and he was limping because of his hip.

32. അവന് യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേല്മക്കള് ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.

32. Therefore to this day the Israelites do not eat the tendon attached to the socket of the hip, because the socket of Jacob's hip was touched near the tendon.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |