Genesis - ഉല്പത്തി 47 | View All

1. അങ്ങനെ യോസേഫ് ചെന്നുഎന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവര്ക്കുംള്ളതൊക്കെയും കനാന് ദേശത്തുനിന്നു വന്നു; ഗോശെന് ദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.

1. Then Joseph went in and told Pharao, saying: My father and brethren, their sheep and their herds, and all that they possess, are come out of the land of Chanaan: and behold they stay in the land of Gessen.

2. പിന്നെ അവന് തന്റെ സഹോദരന്മാരില് അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയില് നിര്ത്തി.

2. Five men also the last of his brethren, he presented before the king:

3. അപ്പോള് ഫറവോന് അവന്റെ സഹോദരന്മാരോടുനിങ്ങളുടെ തൊഴില് എന്തു എന്നു ചോദിച്ചതിന്നു അവര് ഫറവോനോടുഅടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു.

3. And he asked them: What is your occupation? They answered: We thy servants are shepherds, both we, and our fathers.

4. ദേശത്തു താമസിപ്പാന് ഞങ്ങള് വന്നിരിക്കുന്നു; കനാന് ദേശത്തു ക്ഷാമം കഠിനമായിരിക്കയാല് അടിയങ്ങളുടെ ആടുകള്ക്കു മേച്ചലില്ല; അടിയങ്ങള് ഗോശെന് ദേശത്തു പാര്ത്തുകൊള്ളട്ടെ എന്നും അവര് ഫറവോനോടു പറഞ്ഞു.

4. We are come to sojourn in thy land, because there is no grass for the flocks of thy servants, the famine being very grievous in the land of Chanaan: and we pray thee to give orders that we thy servants may be in the land of Gessen.

5. ഫറവോന് യോസേഫിനോടുനിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കല് വന്നിരിക്കുന്നുവല്ലോ.

5. The king therefore said to Joseph: Thy father and thy brethren are come to thee.

6. മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാര്പ്പിക്ക; അവര് ഗോശെന് ദേശത്തുതന്നേ പാര്ത്തുകൊള്ളട്ടെ. അവരില് പ്രാപ്തന്മാര് ഉണ്ടെന്നു നീ അറിയുന്നു എങ്കില് അവരെ എന്റെ ആടുമാടുകളുടെ മേല് വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.

6. The land of Egypt is before thee: make them dwell in the best place, and give them the land of Gessen. And if thou knowest that there are industrious men among them, make them rulers over my cattle.

7. യേസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയില് നിര്ത്തി,

7. After this Joseph brought in his father to the king, and presented him before him: and he blessed him.

8. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോന് യാക്കോബിനോടുഎത്ര വയസ്സായി എന്നു ചോദിച്ചു.

8. And being asked by him: How many are the days of the years of thy life?

9. യാക്കോബ് ഫറവോനോടുഎന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.
എബ്രായർ 11:13

9. He answered: The days of my pilgrimage are a hundred and thirty years, few, and evil, and they are not come up to the days of the pilgrimage of my fathers.

10. യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയില്നിന്നു പോയി.

10. And blessing the king, he went out.

11. അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാര്പ്പിച്ചു; ഫറവോന് കല്പിച്ചതുപോലെ അവര്ക്കും മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.

11. But Joseph gave a possession to his father and his brethren in Egypt, in the best place of the land, in Ramesses, as Pharao had commanded.

12. യോസെഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.

12. And he nourished them, and all his father's house, allowing food to every one.

13. എന്നാല് ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാന് ദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.

13. For in the whole world there was want of bread, and a famine had oppressed the land: more especially of Egypt and Chanaan.

14. ജനങ്ങള് വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാന് ദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തില് കൊണ്ടുവന്നു.

14. Out of which he gathered up all the money for the corn which they bought, and brought it into the king's treasure.

15. മിസ്രയീംദേശത്തും കനാന് ദേശത്തും പണം ഇല്ലാതെയായപ്പോള് മിസ്രയീമ്യര് ഒക്കെയും യോസേഫിന്റെ അടുക്കല് ചെന്നുഞങ്ങള്ക്കു ആഹാരം തരേണം; ഞങ്ങള് നിന്റെ മുമ്പില് കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീര്ന്നുപോയി എന്നു പറഞ്ഞു.

15. And when the buyers wanted money, all Egypt came to Joseph, saying: Give us bread: why should we die in thy presence, having now no money.

16. അതിന്നു യോസേഫ്നിങ്ങളുടെ ആടുമാടുകളെ തരുവിന് ; പണം തീര്ന്നുപോയെങ്കില് നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാന് തരാം എന്നു പറഞ്ഞു.

16. And he answered them: Bring me your cattle, and for them I will give you food, if you have no money.

17. അങ്ങനെ അവര് തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കല് കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവര്ക്കും ആഹാരം കൊടുത്തു; ആയാണ്ടില് അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.

17. And when they had brought them, he gave them food in exchange for their horses, and sheep, and oxen, and asses and he maintained them that year for the exchange of their cattle.

18. ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടില് അവര് അവന്റെ അടുക്കല് ചെന്നു അവനോടു പറഞ്ഞതുഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേര്ന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങള് മറെക്കുന്നില്ല.

18. And they came the second year, and said to him: We will not hide from our lord, how that our money is spent, and our cattle also are gone: neither art thou ignorant that we have nothing now left but our bodies and our lands.

19. ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പില് എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങള് നിലവുമായി ഫറവോന്നു അടിമകള് ആകട്ടെ. ഞങ്ങള് മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങള്ക്കു വിത്തു തരേണം.

19. Why therefore shall we die before thy eyes? we will be thine, both we and our lands: buy us to be the king's servants, and give us seed, lest for want of tillers the land be turned into a wilderness.

20. അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യര് തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി.

20. So Joseph bought all the land of Egypt, every man selling his possessions, because of the greatness of the famine. And he brought it into Pharao's hands:

21. ജനങ്ങളേയോ അവന് മിസ്രയീംദേശത്തിന്റെ അറ്റംമുതല് അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാര്പ്പിച്ചു.

21. And all its people from one end of the borders of Egypt, even to the other end thereof,

22. പുരോഹിതന്മാരുടെ നിലം മാത്രം അവന് വാങ്ങിയില്ല; പുരോഹിതന്മാര്ക്കും ഫറവോന് അവകാശം കല്പിച്ചിരുന്നു; ഫറവോന് അവര്ക്കും കൊടുത്ത അവകാശം കൊണ്ടു അവര് ഉപജീവനം കഴിച്ചതിനാല് അവര് തങ്ങളുടെ നിലം വിറ്റില്ല.

22. Except the land of the priests, which had been given them by the king: to whom also a certain allowance of food was given out of the public stores, and therefore they were not forced to sell their possessions.

23. യോസേഫ് ജനങ്ങളോടുഞാന് ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങള്ക്കു വിത്തു ഇതാ; നിലം വിതെച്ചുകൊള്വിന് .

23. Then Joseph said to the people: Behold as you see, both you and your lands belong to Pharao: take seed and sow the fields,

24. വിളവെടുക്കുമ്പോള് നിങ്ങള് ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങള്ക്കും നിങ്ങളുടെ വീടുകളിലുള്ളവര്ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്ക്കും ആഹാരമായിട്ടും നിങ്ങള്ക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.

24. That you may have corn. The fifth part you shall give to the king: the other four you shall have for seed, and for food for your families and children.

25. അതിന്നു അവര്നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാല് മതി; ഞങ്ങള് ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.

25. And they answered: Our life is in thy hand: only let my lord look favourably upon us, and we will gladly serve the king.

26. അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേര്ന്നിട്ടില്ല.

26. From that time unto this day, in the whole land of Egypt, the fifth part is paid to the king, and it is become as a law, except the land of the priests, which was free from this covenant.

27. യിസ്രായേല് മിസ്രയീംരാജ്യത്തിലെ ഗോശെന് ദേശത്തു പാര്ത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.

27. So Israel dwelt in Egypt, that is, in the land of Gessen, and possessed it: and grew, and was multiplied exceedingly.

28. യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.

28. And he lived in it seventeen years: and all the days of his life came to a hundred and forty-seven years.

29. യിസ്രായേല് മരിപ്പാനുള്ള കാലം അടുത്തപ്പോള് അവന് തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടുനിനക്കു എന്നോടു കൃപയുണ്ടെങ്കില് നിന്റെ കൈ എന്റെ തുടയില്കീഴില് വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമില് അടക്കാതെ,

29. And when he saw that the day of his death drew nigh, he called his son Joseph, and said to him: If I have found favour in thy sight, put thy hand under my thigh; and thou shalt shew me this kindness and truth, not to bury me in Egypt:

30. ഞാന് എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോള് എന്നെ മിസ്രയീമില്നിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയില് അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാന് ചെയ്യാം എന്നു അവന് പറഞ്ഞു.

30. But I will sleep with my fathers, and thou shalt take me away out of this land, and bury me in the burying place of my ancestors. And Joseph answered him: I will do what thou hast commanded.

31. എന്നോടു സത്യം ചെയ്ക എന്നു അവന് പറഞ്ഞു; അവന് സത്യവും ചെയ്തു; അപ്പോള് യിസ്രായേല് കട്ടിലിന്റെ തലെക്കല് നമസ്കരിച്ചു.
എബ്രായർ 11:21

31. And he said: Swear then to me. And as he was swearing, Israel adored God, turning to the bed's head.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |