2 Samuel - 2 ശമൂവേൽ 11 | View All

1. പിറ്റെ ആണ്ടില് രാജാക്കന്മാര് യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവര് അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമില് തന്നെ താമസിച്ചിരുന്നു.

1. In the spring, at the time when kings go off to war, David sent Joab out with the king's men and the whole Israelite army. They destroyed the Ammonites and besieged Rabbah. But David remained in Jerusalem.

2. ഒരുനാള് സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയില് നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേല് ഉലാവിക്കൊണ്ടിരിക്കുമ്പോള് ഒരു സ്ത്രീ കുളിക്കുന്നതു മാളികയില് നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.

2. One evening David got up from his bed and walked around on the roof of the palace. From the roof he saw a woman bathing. The woman was very beautiful,

3. ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവള് എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.

3. and David sent someone to find out about her. The man said, 'Isn't this Bathsheba, the daughter of Eliam and the wife of Uriah the Hittite?'

4. ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവള് അവന്റെ അടുക്കല് വന്നു; അവള്ക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവന് അവളോടുകൂടെ ശയിച്ചു; അവള് തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.

4. Then David sent messengers to get her. She came to him, and he slept with her. (She had purified herself from her uncleanness.) Then she went back home.

5. ആ സ്ത്രീ ഗര്ഭം ധരിച്ചു, താന് ഗര്ഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വര്ത്തമാനം അയച്ചു.

5. The woman conceived and sent word to David, saying, 'I am pregnant.'

6. അപ്പോള് ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കല് അയപ്പാന് യോവാബിന്നു കല്പന അയച്ചു.

6. So David sent this word to Joab: 'Send me Uriah the Hittite.' And Joab sent him to David.

7. ഊരീയാവു തന്റെ അടുക്കല് വന്നപ്പോള് ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവര്ത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.

7. When Uriah came to him, David asked him how Joab was, how the soldiers were and how the war was going.

8. പിന്നെ ദാവീദ് ഊരിയാവോടുനീ വീട്ടില് ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയില്നിന്നു പുറപ്പെട്ടപ്പോള് രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.

8. Then David said to Uriah, 'Go down to your house and wash your feet.' So Uriah left the palace, and a gift from the king was sent after him.

9. ഊരീയാവോ തന്റെ വീട്ടില് പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കല് കിടന്നുറിങ്ങി.

9. But Uriah slept at the entrance to the palace with all his master's servants and did not go down to his house.

10. ഊരീയാവു വീട്ടില് പോയില്ല എന്നറിഞ്ഞപ്പോള് ദാവീദ് ഊരീയാവിനോടുനീ യാത്രയില്നിന്നു വന്നവനല്ലയോ? നിന്റെ വീട്ടില് പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.

10. When David was told, 'Uriah did not go home,' he asked him, 'Haven't you just come from a distance? Why didn't you go home?'

11. ഊരീയാവു ദാവീദിനോടുപെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളില് വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിന് പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാന് ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടില് കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാന് ചെയ്കയില്ല എന്നു പറഞ്ഞു.

11. Uriah said to David, 'The ark and Israel and Judah are staying in tents, and my master Joab and my lord's men are camped in the open fields. How could I go to my house to eat and drink and lie with my wife? As surely as you live, I will not do such a thing!'

12. അപ്പോള് ദാവീദ് ഊരീയാവിനോടുനീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാന് നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമില് താമസിച്ചു.

12. Then David said to him, 'Stay here one more day, and tomorrow I will send you back.' So Uriah remained in Jerusalem that day and the next.

13. പിറ്റെന്നാള് ദാവീദ് അവനെ വിളിച്ചു; അവന് അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവന് അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവന് വീട്ടിലേക്കു പോകാതെ സന്ധ്യെക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പില് കിടന്നു.

13. At David's invitation, he ate and drank with him, and David made him drunk. But in the evening Uriah went out to sleep on his mat among his master's servants; he did not go home.

14. രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യില് കൊടുത്തയച്ചു.

14. In the morning David wrote a letter to Joab and sent it with Uriah.

15. എഴുത്തില്പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയില് നിര്ത്തി അവന് വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന് മാറുവിന് എന്നു എഴുതിയിരുന്നു.

15. In it he wrote, 'Put Uriah in the front line where the fighting is fiercest. Then withdraw from him so that he will be struck down and die.'

16. അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാര് നിലക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിര്ത്തി.

16. So while Joab had the city under siege, he put Uriah at a place where he knew the strongest defenders were.

17. പട്ടണക്കാര് പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോള് ദാവീദിന്റെ ചേവകരായ പടജ്ജനത്തില് ചിലര് പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.

17. When the men of the city came out and fought against Joab, some of the men in David's army fell; moreover, Uriah the Hittite died.

18. പിന്നെ യോവാബ് ആ യുദ്ധവര്ത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാന് ആളയച്ചു.

18. Joab sent David a full account of the battle.

19. അവന് ദൂതനോടു കല്പിച്ചതു എന്തെന്നാല്നീ യുദ്ധവര്ത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോള് രാജാവിന്റെ കോപം ജ്വലിച്ചു

19. He instructed the messenger: 'When you have finished giving the king this account of the battle,

20. നിങ്ങള് പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേല് നിന്നു അവര് എയ്യുമെന്നു നിങ്ങള്ക്കു അറിഞ്ഞുകൂടയോ?

20. the king's anger may flare up, and he may ask you,`Why did you get so close to the city to fight? Didn't you know they would shoot arrows from the wall?

21. യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആര്? ഒരു സ്ത്രീ മതിലിന്മേല്നിന്നു തിരിക്കല്ലില്പിള്ള അവന്റെ മേല് ഇട്ടതുകൊണ്ടല്ലേയോ അവന് തേബെസില്വെച്ചു മരിച്ചതു? നിങ്ങള് മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാല്നിന്റെ ഭൃത്യന് ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.

21. Who killed Abimelech son of Jerub-Besheth? Didn't a woman throw an upper millstone on him from the wall, so that he died in Thebez? Why did you get so close to the wall?' If he asks you this, then say to him,`Also, your servant Uriah the Hittite is dead.''

22. ദൂതന് ചെന്നു യോവാബ് പറഞ്ഞയച്ച വര്ത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.

22. The messenger set out, and when he arrived he told David everything Joab had sent him to say.

23. ദൂതന് ദാവീദിനോടു പറഞ്ഞതു എന്തെന്നാല്ആ കൂട്ടര് പ്രാബല്യം പ്രാപിച്ചു വെളിന് പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാല് ഞങ്ങള് പട്ടണവാതില്ക്കലോളം അവരെ പിന്തുടര്ന്നടുത്തുപോയി.

23. The messenger said to David, 'The men overpowered us and came out against us in the open, but we drove them back to the entrance to the city gate.

24. അപ്പോള് വില്ലാളികള് മതിലിന്മേല്നിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരില് ചിലര് പട്ടുപോയി, നിന്റെ ഭൃത്യന് ഹിത്യനായ ഊരീയാവും മരിച്ചു.

24. Then the archers shot arrows at your servants from the wall, and some of the king's men died. Moreover, your servant Uriah the Hittite is dead.'

25. അതിന്നു ദാവീദ് ദൂതനോടുഈ കാര്യത്തില് വ്യസനം തോന്നരുതു; വാള് അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചു കളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.

25. David told the messenger, 'Say this to Joab:`Don't let this upset you; the sword devours one as well as another. Press the attack against the city and destroy it.' Say this to encourage Joab.'

26. ഊരീയാവിന്റെ ഭാര്യ തന്റെ ഭര്ത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോള് ഭര്ത്താവിനെക്കുറിച്ചു വിലപിച്ചു.

26. When Uriah's wife heard that her husband was dead, she mourned for him.

27. വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയില് വരുത്തി; അവള് അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാല് ദാവീദ് ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നു.

27. After the time of mourning was over, David had her brought to his house, and she became his wife and bore him a son. But the thing David had done displeased the LORD.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |