1. ദാവീദ് മലമുകള് കടന്നു കുറെ അപ്പുറം ചെന്നപ്പോള് മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടുകഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. രാജാവു സീബയോടുഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാകഴുതകള് രാജാവിന്റെ കുടുംബക്കാര്ക്കും കയറുവാനും അപ്പവും പഴവും ബാല്യക്കാര്ക്കും തിന്മാനും വീഞ്ഞു മരുഭൂമിയില് ക്ഷീണിച്ചവര്ക്കും കുടിപ്പാനും തന്നേ എന്നു പറഞ്ഞു.
1. And when David was a little past the top [of the hill], behold, Ziba the servant of Mephibosheth met him, with a couple of donkeys saddled, and upon them two hundred [loaves] of bread, and an hundred bunches of raisins, and an hundred of summer fruits, and a bottle of wine.