2 Samuel - 2 ശമൂവേൽ 16 | View All

1. ദാവീദ് മലമുകള് കടന്നു കുറെ അപ്പുറം ചെന്നപ്പോള് മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടുകഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. രാജാവു സീബയോടുഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാകഴുതകള് രാജാവിന്റെ കുടുംബക്കാര്ക്കും കയറുവാനും അപ്പവും പഴവും ബാല്യക്കാര്ക്കും തിന്മാനും വീഞ്ഞു മരുഭൂമിയില് ക്ഷീണിച്ചവര്ക്കും കുടിപ്പാനും തന്നേ എന്നു പറഞ്ഞു.

1. WHEN DAVID was a little past the top [of Olivet], behold, Ziba, the servant of Mephibosheth, met him with a couple of donkeys saddled, and upon them 200 loaves of bread, 100 bunches of raisins, 100 summer fruits, and a skin of wine.

2. നിന്റെ യജമാനന്റെ മകന് എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടുഅവന് യെരൂശലേമില് പാര്ക്കുംന്നു; യിസ്രായേല്ഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവന് പറയുന്നു എന്നു പറഞ്ഞു.

2. The king said to Ziba, What do you mean by these? Ziba said, The donkeys are for the king's household to ride on, the bread and summer fruit for the young men to eat, and the wine is for those to drink who become faint in the wilderness.

3. രാജാവു സീബയോടുഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബായജമാനനായ രാജാവേ, ഞാന് നമസ്കരിക്കുന്നു; തിരുമുമ്പില് എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.

3. The king said, And where is your master's son [grandson Mephibosheth]? Ziba said to the king, Behold, he remains in Jerusalem, for he said, Today the house of Israel will give me back the kingdom of my father [grandfather Saul].

4. ദാവീദ് രാജാവു ബഹൂരീമില് എത്തിയപ്പോള് ശൌലിന്റെ കുലത്തില് ഗേരയുടെ മകന് ശീമെയി എന്നു പേരുള്ള ഒരുത്തന് അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.

4. Then the king said to Ziba, Behold, all that belonged to Mephibosheth is now yours. Ziba said, I do obeisance; let me ever find favor in your sight, my lord O king.

5. അവന് ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.

5. When King David came to Bahurim, a man of the family of the house of Saul, Shimei son of Gera, came out and cursed continually as he came.

6. ശിമെയി ശപിച്ചുംകൊണ്ടു ഇവ്വണം പറഞ്ഞുരക്തപാതകാ, നീചാ, പോ, പോ.

6. And he cast stones at David and at all the servants of King David; and all the people and all the mighty men were on his right hand and on his left.

7. ശൌല് ഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേല് വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാല് ഇപ്പോള് ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു.

7. Shimei said as he cursed, Get out, get out, you man of blood, you base fellow!

8. അപ്പോള് സെരൂയയുടെ മകനായ അബീശായി രാജാവിനോടുഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാന് ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.

8. The Lord has avenged upon you all the blood of the house of Saul, in whose stead you have reigned; and the Lord has delivered the kingdom into the hands of Absalom your son. Behold, the calamity is upon you because you are a bloody man!

9. അതിന്നു രാജാവുസെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങള്ക്കും തമ്മില് എന്തു? അവന് ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആര് ചോദിക്കും എന്നു പറഞ്ഞു.

9. Then said [David's nephew] Abishai son of Zeruiah to the king, Why should this dead dog curse my lord the king? Let me go over and take off his head.

10. പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞതുഎന്റെ ഉദരത്തില് നിന്നു പറപ്പെട്ട മകന് എനിക്കു പ്രാണഹാനി വരുത്തുവാന് നോക്കുന്നു എങ്കില് ഈ ബെന്യാമീന്യന് ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിന് ; അവന് ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.

10. The king said, What have I to do with you, you sons of Zeruiah? If he is cursing because the Lord said to him, Curse David, who then shall ask, Why have you done so?

11. പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നലകും.

11. And David said to Abishai and to all his servants, Behold, my son, who was born to me, seeks my life. With how much more reason now may this Benjamite do it? Let him alone; and let him curse, for the Lord has bidden him to do it.

12. ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോള് ശിമെയിയും മലഞ്ചരിവില് കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.

12. It may be that the Lord will look on the iniquity done me and will recompense me with good for his cursing this day.

13. രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.

13. So David and his men went by the road, and Shimei went along on the hillside opposite David and cursed as he went and threw stones and dust at him.

14. എന്നാല് അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമില് എത്തി.

14. And the king and all the people who were with him came [to the Jordan] weary, and he refreshed himself there.

15. ദാവീദിന്റെ സ്നേഹിതന് അര്ഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കല് വന്നിട്ടു അബ്ശാലോമിനോടുരാജാവേ, ജയ ജയ എന്നു പറഞ്ഞു.

15. And Absalom and all the people, the men of Israel, came to Jerusalem, and Ahithophel with him.

16. അപ്പോള് അബ്ശാലോം ഹൂശായിയോടുഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.

16. And when Hushai the Archite, David's friend, came to Absalom, Hushai said to [him], Long live the king! Long live the king!

17. അതിന്നു ഹൂശായി അബ്ശാലോമിനോടുഅങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവന് ആകന്നു ഞാന് ; അവന്റെ പക്ഷത്തില് ഞാന് ഇരിക്കും.

17. Absalom said to Hushai, Is this your kindness and loyalty to your friend? Why did you not go with your friend?

18. ഞാന് ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാന് നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.

18. Hushai said to Absalom, No, for whom the Lord and this people and all the men of Israel choose, his will I be, and with him I will remain.

19. അനന്തരം അബ്ശാലോം അഹിഥോഫെലിനോടുനാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങള് ആലോചിച്ചു പറവിന് എന്നു പറഞ്ഞു.

19. And again, whom should I serve? Should it not be his son? As I have served your father, so will I serve you.

20. അഹീഥോഫെല് അബ്ശാലോമിനോടുരാജധാനി സൂക്ഷിപ്പാന് നിന്റെ അപ്പന് പാര്പ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കല് നീ ചെല്ലുക; എന്നാല് നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേള്ക്കും; നിന്നോടുകൂടെയുള്ളവര് ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.

20. Then Absalom said to Ahithophel, Give your counsel. What shall we do?

21. അങ്ങനെ അവര് അബ്ശാലോമിന്നു വെണ്മാടിത്തിന്മേല് ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാണ്കെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കല് ചെന്നു.

21. And Ahithophel said to Absalom, Go in to your father's concubines whom he has left to keep the house; and all Israel will hear that you are abhorred by your father. Then the hands of all who are with you will be made strong.

22. അക്കാലത്തു അഹീഥോഫെല് പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.

22. So they spread for Absalom a tent on the top of the [king's] house, and Absalom went in to his father's harem in the sight of all Israel.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |