2 Samuel - 2 ശമൂവേൽ 2 | View All

1. അനന്തരം ദാവീദ് യഹോവയോടുഞാന് യെഹൂദ്യനഗരങ്ങളില് ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടുചെല്ലുക എന്നു കല്പിച്ചു. ഞാന് എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നുഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.

1. After this, David consulted ADONAI; he asked, 'Should I go up into any of the cities of Y'hudah?' ADONAI said to him, 'Go up.' David asked, 'Where should I go up?' He said, 'To Hevron.'

2. അങ്ങനെ ദാവീദ് യിസ്രെയേല്ക്കാരത്തി അഹീനോവം, കര്മ്മേല്യന് നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില് എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.

2. So David went up there with his two wives Achino'am from Yizre'el and Avigayil the widow of Naval from Karmel.

3. ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവര് ഹെബ്രോന്യപട്ടണങ്ങളില് പാര്ത്തു.

3. David brought the men up with him, each with his household; and they lived in the cities of Hevron.

4. അപ്പോള് യെഹൂദാപുരുഷന്മാര് വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.

4. Then the men of Y'hudah came, and there they anointed David king over the house of Y'hudah. They informed David that the men of Yavesh-Gil'ad were the ones who had buried Sha'ul.

5. ഗിലെയാദിലെ യാബേശ് നിവാസികള് ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ്, ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കല് ദൂതന്മാരെ അയച്ചുനിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങള് യഹോവയാല് അനുഗ്രഹിക്കപ്പെട്ടവര്.

5. So David sent messengers to the men of Yavesh-Gil'ad with this message: 'May you be blessed by ADONAI, because you showed this kindness to your lord, Sha'ul, and buried him.

6. യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങള് ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങള്ക്കു നന്മ ചെയ്യും.

6. Now may ADONAI show kindness and truth to you; and I too will show you favor because you have done this.

7. ആകയാല് നിങ്ങള് ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന് ; നിങ്ങളുടെ യജമാനനായ ശൌല് മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങള്ക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.

7. Be strong, and be brave. Sha'ul your lord is dead, but the house of Y'hudah have anointed me king over them.'

8. എന്നാല് ശൌലിന്റെ സേനാപതിയായ നേരിന്റെ മകന് അബ്നേര് ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,

8. Avner the son of Ner, commander of Sha'ul's army, had taken Ish-Boshet the son of Sha'ul, brought him over to Machanayim,

9. അവനെ ഗിലെയാദ്, അശൂരി, യിസ്രെയേല്, എഫ്രയീം, ബെന്യാമീന് എന്നിങ്ങനെ എല്ലായിസ്രായേല്യര്ക്കും രാജാവാക്കി,

9. and made him king over Gil'ad, the Ashuri, Yizre'el, Efrayim, Binyamin and all Isra'el.

10. ശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലില് രാജാവായപ്പോള് അവന്നു നാല്പതു വയസ്സായിരുന്നു; അവന് രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേര്ന്നുനിന്നു.

10. Ish-Boshet the son of Sha'ul was forty years old when he began to rule over Isra'el, and he ruled for two years. But the house of Y'hudah followed David.

11. ദാവീദ് ഹെബ്രോനില് യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നേ.

11. David was king in Hevron over the house of Y'hudah for seven years and six months.

12. നേരിന്റെ മകന് അബ്നേരും ശൌലിന്റെ മകനായ ഈശ്-ബേശെത്തിന്റെ ചേവകരും മഹനയീമില്നിന്നു ഗിബെയോനിലേക്കു വന്നു.

12. Avner the son of Ner and the servants of Ish-Boshet the son of Sha'ul went out from Machanayim to Giv'on;

13. അപ്പോള് സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവര് കുളത്തിന്റെ ഇപ്പുറത്തും മറ്റേവര് കുളത്തിന്റെ അപ്പുറത്തും ഇരുന്നു.

13. while Yo'av the son of Tz'ruyah and David's servants also went out; and they met together by the pool at Giv'on. One group sat down on one side of the pool and the other on the other side.

14. അബ്നേര് യോവാബിനോടുബാല്യക്കാര് എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.

14. Avner said to Yo'av, 'If it's all right with you, let's have the young men get up and fight it out between themselves, while we watch.' Yo'av said, 'Yes, let them.'

15. അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരില് പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മില് അടുത്തു.

15. So they got up and paired off, twelve for Binyamin and Ish-Boshet the son of Sha'ul, and twelve of David's servants.

16. ഔരോരുത്തന് താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാള് കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി.

16. Each one grabbed his partner by the head and drove his sword into his side, so that they fell down together. For this reason that place was named Helkat-Hatzurim [[field of blades]]; it is in Giv'on.

17. അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.

17. The battle that day was very fierce; Avner and the men of Isra'el were beaten by David's servants.

18. അവിടെ യോവാബ്, അബീശായി, അസാഹേല് ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേല് കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.

18. The three sons of Tz'ruyah were there, Yo'av, Avishai and 'Asah'el. 'Asah'el was as fleet-footed as a gazelle in an open field.

19. അസാഹേല് അബ്നേരിനെ പിന്തുടര്ന്നു; അബ്നേരിനെ പിന്തുടരുന്നതില് വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.

19. 'Asah'el chased Avner, going straight for him, veering neither right nor left.

20. അബ്നേര് പിറകോട്ടു നോക്കിനീ അസാഹേലോ എന്നു ചോദിച്ചതിന്നുഅതേ എന്നു അവന് ഉത്തരം പറഞ്ഞു.

20. Avner looked behind him and asked, 'Is that you, 'Asah'el?' 'Yes, it is,' he answered.

21. അബ്നേര് അവനോടുനീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരില് ഒരുത്തനെ പിടിച്ചു അവന്റെ ആയുധവര്ഗ്ഗം എടുത്തുകൊള്ക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാന് മനസ്സായില്ല.

21. Avner said to him, 'Turn off to your right or your left, catch one of the young men and take his armor.' But 'Asah'el wouldn't turn aside and kept following him.

22. അബ്നേര് അസാഹേലിനോടുഎന്നെ വിട്ടുപോക; ഞാന് നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാന് നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.

22. Avner said again to 'Asah'el, 'Turn aside and stop following me! Why should I kill you? If I did, how could I look your brother Yo'av in the eye?'

23. എന്നാറെയും വിട്ടുമാറുവാന് അവന്നു മനസ്സായില്ല; അബ്നേര് അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന് അവിടെ തന്നെ വീണു മരിച്ചു. അസാഹേല് മരിച്ചുകിടന്നേടത്തു വന്നവര് ഒക്കെയും നിന്നുപോയി.

23. But he still refused to turn aside; so Avner stabbed him in the groin with the back end of the spear, so that the shaft protruded behind him. He fell down and died on the spot. Everyone who came to the place where 'Asah'el lay dead stopped there.

24. യോവാബും അബീശായിയും അബ്നോരിനെ പിന്തുടര്ന്നു; അവര് ഗിബെയോന് മരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നില് എത്തിയപ്പോള് സൂര്യന് അസ്തമിച്ചു.

24. Yo'av and Avishai continued in pursuit of Avner; the sun went down when they arrived at Amah Hill, across from Giach along the Giv'on Desert road.

25. ബെന്യാമീന്യര് അബ്നേരിന്റെ അടുക്കല് ഒരേ കൂട്ടമായി കൂടി ഒരു കുന്നിന് മുകളില്നിന്നു.

25. The people of Binyamin gathered themselves together into a phalanx behind Avner and stood on top of a hill.

26. അപ്പോള് അബ്നേര് യോവാബിനോടുവാള് എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവില് കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാന് നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.

26. Then Avner called out to Yo'av, 'Must the sword go on devouring forever? Don't you know that in the end it can produce only bitterness? How long will it be, then, before you tell the people to quit pursuing their brothers?'

27. അതിന്നു യോവാബ്ദൈവത്താണ, നീ പറഞ്ഞില്ലെങ്കില് ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.

27. Yo'av said, 'As God lives, if you hadn't said something, there is no doubt that the people would have kept following their brothers all night long.'

28. ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടര്ന്നില്ല പൊരുതതുമില്ല.

28. Then Yo'av sounded the [shofar], and with that the people halted. They stopped pursuing Isra'el, and they stopped fighting.

29. അബ്നേരും അവന്റെ ആളുകളും അന്നു രാത്രിമുഴുവനും അരാബയില്കൂടി നടന്നു യോര്ദ്ദാന് കടന്നു ബിത്രോനില്കൂടി ചെന്നു മഹനയീമില് എത്തി.

29. Avner and his men went through the 'Aravah all that night; they crossed the Yarden, went through all of Bitron and arrived at Machanayim.

30. യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോള് ദാവീദിന്റെ ചേവരകരില് പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.

30. Yo'av returned from following Avner. When he brought the troops together for review, nineteen of David's servants were missing, along with 'Asah'el.

31. എന്നാല് ദാവീദിന്റെ ചേവകര് ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരില് മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.

31. But David's servants had killed 360 of Avner's men of Binyamin.

32. അസാഹേലിനെ അവര് എടുത്തു ബേത്ത്ളേഹെമില് അവന്റെ അപ്പന്റെ കല്ലറയില് അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലര്ച്ചെക്കു ഹെബ്രോനില് എത്തി.

32. They took 'Asah'el and buried him in his father's tomb in Beit-Lechem. Then Yo'av and his men marched all night, so that they reached Hevron at daybreak.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |