4. ശൌലിന്റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകന് ഉണ്ടായിരുന്നു; യിസ്രെയേലില്നിന്നു ശൌലിന്റെയും യോനാഥാന്റെയും വര്ത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോള് അവന്റെ ധാത്രി അവനെ എടുത്തുകൊണ്ടു ഔടി; അവള് ബദ്ധപ്പെട്ടു ഔടുമ്പോള് അവന് വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേര്.
4. And Jonathan, Saul's son, had a son {that was} lame of {his} feet: he was five years old when the tidings came of Saul and Jonathan out of Jezreel, and his nurse took him up, and fled: and it came to pass, as she made haste to flee, that he fell, and became lame. And his name {was} Mephibosheth.