Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം ദാവീദ്ഞാന് യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തില് ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്നു അന്വേഷിച്ചു.
1. And David said: Is there any one, think you, left of the house of Saul, that I may shew kindness to him for Jonathan's sake?
2. എന്നാല് ശൌലിന്റെ ഗൃഹത്തില് സീബാ എന്നു പേരുള്ള ഒരു ഭൃത്യന് ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കല് വിളിച്ചുവരുത്തി; രാജാവു അവനോടുനീ സീബയോ എന്നു ചോദിച്ചു. അടിയന് എന്നു അവന് പറഞ്ഞു.
2. Now there was of the house of Saul, a servant named Siba: and when the king had called him to him, he said to him: Art thou Siba? And he answered: I am Siba thy servant.
3. ഞാന് ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തില് ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നുരണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകന് ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
3. And the king said: Is there any one left of the house of Saul, that I may shew the mercy of God unto him? And Siba said to the king: There is a son of Jonathan left, who is lame of his feet.
4. അവന് എവിടെ എന്നു രാജാവു ചോദിച്ചതിന്നുലോദെബാരില് അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
4. Where is he? said he. And Siba said to the king: Behold he is in the house of Machir the son of Ammiel in Lodabar.
5. അപ്പോള് ദാവീദ് രാജാവു ആളയച്ചു, ലോദെബാരില് അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടില് നിന്നു അവനെ വരുത്തി.
5. Then king David sent, and brought him out of the house of Machir the son of Ammiel of Lodabar.
6. ശൌലിന്റെ മകനായ യോനാഥാന്റെ മകന് മെഫീബോശെത്ത് ദാവീദിന്റെ അടുക്കല് വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയന് എന്നു അവന് പറഞ്ഞു.
6. And when Miphiboseth the son of Jonathan the son of Saul was come to David, he fell on his face and worshipped. And David said: Miphiboseth? And he answered: Behold thy servant.
7. ദാവീദ് അവനോടുഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാന് നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൌലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കല് ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.
7. And David said to him: Fear not, for I will surely shew thee mercy for Jonathan thy father's sake, and I will restore the lands of Saul thy father, and thou shalt eat bread at my table always.
8. അവന് നമസ്കരിച്ചുംകൊണ്ടുചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാന് അടിയന് എന്തുള്ളു എന്നു പറഞ്ഞു.
8. He bowed down to him, and said: Who am I thy servant, that thou shouldst look upon such a dead dog as I am?
9. അപ്പോള് രാജാവു ശൌലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ചു അവനോടു കല്പിച്ചതുശൌലിന്നു അവന്റെ സകലഗൃഹത്തിന്നുമുള്ളതൊക്കെയും ഞാന് നിന്റെ യജമാനന്റെ മകന്നു കൊടുത്തിരിക്കുന്നു.
9. Then the king called Siba the servant of Saul, and said to him: All that belonged to Saul, and all his house, I have given to thy master's son.
10. നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാന് ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കല് ഭക്ഷണം കഴിച്ചുകൊള്ളും. എന്നാല് സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.
10. Thou therefore and thy sons and thy servants shall till the land for him: and thou shalt bring in food for thy master's son, that he may be maintained: and Miphiboseth the son of thy master shall always eat bread at my table. And Siba had fifteen sons and twenty servants.
11. രാജാവായ യജമാനന് അടിയനോടു കല്പിക്കുന്നതൊക്കെയും അടിയന് ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരില് ഒരുത്തന് എന്നപോലെ ദാവീദിന്റെ മേശയിങ്കല് ഭക്ഷണം കഴിച്ചുപോന്നു.
11. And Siba said to the king: As thou my lord the king hast commanded thy servant, so will thy servant do: and Miphiboseth shall eat at my table, as one of the sons of the king.
12. മെഫീബോശെത്തിന്നു ഒരു ചെറിയ മകന് ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേര്. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീര്ന്നു.
12. And Miphiboseth had a young son whose name was Micha: and all the kindred of the house of Siba served Miphiboseth.
13. ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമില് തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കല് ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.
13. But Miphiboseth dwelt in Jerusalem: because he ate always of the king's table: and he was lame of both feet.