1 Kings - 1 രാജാക്കന്മാർ 2 | View All

1. ദാവീദിന്നു മരണകാലം അടുത്തുവന്നപ്പോള് അവന് തന്റെ മകനായ ശലോമോനോടു കല്പിച്ചതു എന്തെന്നാല്

1. Now the days of David drew nigh that he should die; and he charged Solomon his son, saying,

2. ഞാന് സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യംപൂണ്ടു പുരുഷനായിരിക്ക.

2. 'I go the way of all the earth. Be thou strong therefore, and show thyself a man;

3. നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാര്ത്ഥനാകേണ്ടതിന്നും നിന്റെ മക്കള് പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണ മനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യമായി നടന്നു തങ്ങളുടെ വഴി സൂക്ഷിച്ചാല് യിസ്രായേലിന്റെ രാജാസനത്തില് ഇരിപ്പാന് ഒരു പുരുഷന് നിനക്കു ഇല്ലാതെ പോകയില്ല എന്നു യഹോവ എന്നോടു അരുളിച്ചെയ്ത വചനം താന് ഉറപ്പിക്കേണ്ടതിന്നുമായി

3. and keep the charge of the LORD thy God to walk in His ways, to keep His statutes, and His commandments, and His judgments, and His testimonies, as it is written in the Law of Moses, that thou mayest prosper in all that thou doest and whithersoever thou turnest thyself,

4. മോശെയുടെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളില് നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചുംകൊണ്ടു അവന്റെ ആജ്ഞ അനുസരിച്ചുകൊള്ക.

4. that the LORD may continue His word which He spoke concerning me, saying, `If thy children take heed to their way, to walk before Me in truth with all their heart and with all their soul, there shall not fail thee,' said He, `a man on the throne of Israel.'

5. വിശേഷിച്ചു സെരൂയയുടെ മകന് യോവാബ് എന്നോടു ചെയ്തതു, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകന് അബ്നേരിനോടും യേഥെരിന്റെ മകന് അമാസയോടും ചെയ്തതു തന്നേ നീയും അറിയുന്നുവല്ലോ; അവന് അവരെ കൊന്നു സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.

5. 'Moreover thou knowest also what Joab the son of Zeruiah did to me, and what he did to the two captains of the hosts of Israel, unto Abner the son of Ner and unto Amasa the son of Jether, whom he slew, and shed the blood of war in peace, and put the blood of war upon his girdle that was about his loins and in his shoes that were on his feet.

6. ആകയാല് നീ ജ്ഞാനം പ്രയോഗിച്ചു അവന്റെ നരയെ സമാധാനത്തോടെ പാതാളത്തില് ഇറങ്ങുവാന് സമ്മതിക്കരുതു.

6. Do therefore according to thy wisdom, and let not his hoary head go down to the grave in peace.

7. എന്നാല് ഗിലെയാദ്യനായ ബര്സില്ലായിയുടെ മക്കള്ക്കു നീ ദയകാണിക്കേണം; അവര് നിന്റെ മേശയിങ്കല് ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തില് ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പില്നിന്നു ഞാന് ഔടിപ്പോകുമ്പോള് അവര് അങ്ങനെ തന്നേ എന്നോടും പെരുമാറി.

7. But show kindness unto the sons of Barzillai the Gileadite, and let them be among those who eat at thy table; for so they came to me when I fled because of Absalom thy brother.

8. പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന് ശിമെയി എന്നൊരുവന് ഉണ്ടല്ലോ; ഞാന് മഹനയീമിലേക്കു പോകുന്ന ദിവസം അവന് എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവന് യോര്ദ്ദാങ്കല് എന്നെ എതിരേറ്റുവന്നതുകൊണ്ടു അവനെ വാള്കൊണ്ടു കൊല്ലുകയില്ല എന്നു ഞാന് യഹോവാനാമത്തില് അവനോടു സത്യംചെയ്തു.

8. And behold, thou hast with thee Shimei the son of Gera, a Benjamite of Bahurim, who cursed me with a grievous curse in the day when I went to Mahanaim; but he came down to meet me at the Jordan, and I swore to him by the LORD, saying, `I will not put thee to death with the sword.'

9. എന്നാല് നീ അവനെ ശിക്ഷിക്കാതെ വിടരുതു; നീ ബുദ്ധിമാനല്ലോ; അവനോടു എന്തു ചെയ്യേണമെന്നു നീ അറിയും; അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്കു അയക്കുക.

9. Now therefore hold him not guiltless, for thou art a wise man and knowest what thou oughtest to do unto him; but his hoary head bring thou down to the grave with blood.'

10. പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില് അവനെ അടക്കംചെയ്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:29, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:36

10. So David slept with his fathers, and was buried in the City of David.

11. ദാവീദ് യിസ്രായേലില് വാണ കാലം നാല്പതു സംവത്സരം. അവന് ഹെബ്രോനില് ഏഴു സംവത്സരവും യെരൂശലേമില് മുപ്പത്തുമൂന്നു സംവത്സരവും വാണു.

11. And the days that David reigned over Israel were forty years: seven years reigned he in Hebron, and thirty and three years reigned he in Jerusalem.

12. ശലോമോന് തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തില് ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.

12. Then sat Solomon upon the throne of David his father, and his kingdom was established greatly.

13. എന്നാല് ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവു ശുഭമോ എന്നു അവള് ചോദിച്ചതിന്നുശുഭം തന്നേ എന്നു അവന് പറഞ്ഞു.

13. And Adonijah the son of Haggith came to Bathsheba the mother of Solomon. And she said, 'Comest thou peaceably?' And he said, 'Peaceably.'

14. എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവന് പറഞ്ഞു. പറക എന്നു അവള് പറഞ്ഞു.

14. He said moreover, 'I have something to say unto thee.' And she said, 'Say on.'

15. അവന് പറഞ്ഞതു എന്തെന്നാല്രാജത്വം എനിക്കുള്ളതായിരുന്നു; ഞാന് വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാല് രാജത്വം മറിഞ്ഞു എന്റെ സഹോദരന്നു ആയിപ്പോയി; യഹോവയാല് അതു അവന്നു ലഭിച്ചു.

15. And he said, 'Thou knowest that the kingdom was mine, and that all Israel set their faces on me, that I should reign. However the kingdom is turned about and has become my brother's, for it was his from the LORD.

16. എന്നാല് ഇപ്പോള് ഞാന് നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവള് പറഞ്ഞു.

16. And now I ask one petition of thee; deny me not.' And she said unto him, 'Say on.'

17. അപ്പോള് അവന് ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായിട്ടു തരുവാന് ശലോമോന് രാജാവിനോടു പറയേണമേ; അവന് നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.

17. And he said, 'Speak, I pray thee, unto Solomon the king (for he will not say `nay' to thee), that he give me Abishag the Shunammite for a wife.'

18. ആകട്ടെ; ഞാന് നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു.

18. And Bathsheba said, 'Well; I will speak for thee unto the king.'

19. അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോന് രാജാവിനോടു സംസാരിപ്പാന് അവന്റെ അടുക്കല് ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്റെ സിംഹാസനത്തില് ഇരുന്നു രാജമാതാവിന്നു ഇരിപ്പാന് കൊടുപ്പിച്ചു; അവള് അവന്റെ വലത്തുഭാഗത്തു ഇരുന്നു.

19. Bathsheba therefore went unto King Solomon to speak unto him for Adonijah. And the king rose up to meet her and bowed himself unto her, and sat down on his throne and caused a seat to be set for the king's mother; and she sat on his right hand.

20. ഞാന് നിന്നോടു ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുതു എന്നു അവള് പറഞ്ഞു. രാജാവു അവളോടുഎന്റെ അമ്മേ, ചോദിച്ചാലും; ഞാന് നിന്റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു.

20. Then she said, 'I desire one small petition of thee; I pray thee, say not `nay' to me.' And the king said unto her, 'Ask on, my mother, for I will not say to thee `nay.''

21. അപ്പോള് അവള്ശൂനേംകാരത്തിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനീയാവിന്നു ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു.

21. And she said, 'Let Abishag the Shunammite be given to Adonijah thy brother for a wife.'

22. ശലോമോന് രാജാവു തന്റെ അമ്മയോടുശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിന്നു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവന്നുവേണ്ടി ചോദിക്കരുതോ? അവന് എന്റെ ജ്യേഷ്ഠനല്ലോ; അവന്നും പുരോഹിതന് അബ്യാഥാരിന്നും സെരൂയയുടെ മകന് യോവാബിന്നും വേണ്ടി തന്നേ എന്നു ഉത്തരം പറഞ്ഞു.

22. And King Solomon answered and said unto his mother, 'And why dost thou ask Abishag the Shunammite for Adonijah? Ask for him the kingdom also, for he is mine elder brother -- even for him, and for Abiathar the priest, and for Joab the son of Zeruiah.'

23. അദോനീയാവു ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിന്നായിട്ടല്ലെങ്കില് ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;

23. Then King Solomon swore by the LORD, saying, 'God do so to me, and more also, if Adonijah have not spoken this word against his own life.

24. ആകയാല് എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തില് ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്കു ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവു മരിക്കേണം എന്നു ശലോമോന് രാജാവു കല്പിച്ചു യഹോവനാമത്തില് സത്യം ചെയ്തു.

24. Now therefore, as the LORD liveth, who hath established me and set me on the throne of David my father, and who hath made me a house, as He promised, Adonijah shall be put to death this day.'

25. പിന്നെ ശലോമോന് രാജാവു യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവന് അവനെ വെട്ടിക്കൊന്നുകളഞ്ഞു.

25. And King Solomon sent by the hand of Benaiah the son of Jehoiada; and he fell upon him so that he died.

26. അബ്യാഥാര്പുരോഹിതനോടു രാജാവുനീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊള്ക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കര്ത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പന് അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാന് ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.

26. And unto Abiathar the priest said the king, 'Get thee to Anathoth, unto thine own fields, for thou art worthy of death; but I will not at this time put thee to death, because thou didst bear the ark of the Lord GOD before David my father, and because thou hast been afflicted in all wherein my father was afflicted.'

27. ഇങ്ങനെ യഹോവ ശീലോവില്വെച്ചു ഏലിയുടെ കുടുംബത്തെക്കുറിച്ചു അരുളിച്ചെയ്ത വചനത്തിന്നു നിവൃത്തിവരേണ്ടതിന്നു ശലോമോന് അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തില്നിന്നു നീക്കിക്കളഞ്ഞു.

27. So Solomon thrust out Abiathar from being priest unto the LORD, that he might fulfill the word of the LORD which He spoke concerning the house of Eli in Shiloh.

28. ഈ വര്ത്തമാനം യോവാബിന്നു എത്തിയപ്പോള്--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേര്ന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേര്ന്നിരുന്നു--അവന് യഹോവയുടെ കൂടാരത്തില് ഔടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.

28. Then tidings came to Joab; for Joab had turned after Adonijah, though he turned not after Absalom. And Joab fled unto the tabernacle of the LORD, and caught hold on the horns of the altar.

29. യോവാബ് യഹോവയുടെ കൂടാരത്തില് ഔടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കല് നിലക്കുന്നു എന്നു ശലോമോന് രാജാവിന്നു അറിവുകിട്ടി. അപ്പോള് ശലോമോന് യെഹോയാദയുടെ മകനായ ബെനായാവെ അയച്ചുനീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.

29. And it was told King Solomon that Joab had fled unto the tabernacle of the LORD; and behold, he is by the altar. Then Solomon sent Benaiah the son of Jehoiada, saying, 'Go, fall upon him.'

30. ബെനായാവു യെഹോവയുടെ കൂടാരത്തില് ചെന്നുനീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാന് ഇവിടെ തന്നെ മരിക്കും എന്നു അവന് പറഞ്ഞു. ബെനായാവു ചെന്നുയോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവന് എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു.

30. And Benaiah came to the tabernacle of the LORD, and said unto him, 'Thus saith the king, `Come forth!'' And he said, 'Nay, but I will die here.' And Benaiah brought the king word again, saying, 'Thus said Joab, and thus he answered me.'

31. രാജാവു അവനോടു കല്പിച്ചതുഅവന് പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കല് നിന്നും എന്റെ പിതൃഭവനത്തിങ്കല്നിന്നും നീക്കിക്കളക.

31. And the king said unto him, 'Do as he hath said, and fall upon him and bury him, that thou mayest take away the innocent blood which Joab shed from me and from the house of my father.

32. അവന്റെ രക്തപാതകം യഹോവ അവന്റെ തലമേല് തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതിയായ നേരിന്റെ മകന് അബ്നേര്, യെഹൂദയുടെ സേനാധിപതിയായ യേഥെരിന്റെ മകന് അമാസാ എന്നിങ്ങനെ തന്നെക്കാള് നീതിയും സല്ഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവന് എന്റെ അപ്പനായ ദാവീദ് അറിയാതെ വാള്കൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.

32. And the LORD shall return his blood upon his own head, who fell upon two men more righteous and better than he and slew them with the sword -- to wit, Abner the son of Ner, captain of the host of Israel, and Amasa the son of Jether, captain of the host of Judah -- my father David not knowing thereof.

33. അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേല് ഇരിക്കും; ദാവീദിന്നും അവന്റെ സന്തതിക്കും ഗൃഹത്തിന്നും സിംഹാസനത്തിന്നും യഹോവയിങ്കല്നിന്നു എന്നേക്കും സമാധാനം ഉണ്ടാകും.

33. Their blood shall therefore return upon the head of Joab and upon the head of his seed for ever; but upon David, and upon his seed, and upon his house, and upon his throne, shall there be peace for ever from the LORD.'

34. അങ്ങനെ യെഹോയാദയുടെ മകനായ ബെനായാവു ചെന്നു അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടില് അവനെ അടക്കംചെയ്തു.

34. So Benaiah the son of Jehoiada went up, and fell upon him and slew him; and he was buried in his own house in the wilderness.

35. രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോക് പുരോഹിതനെയും നിയമിച്ചു.

35. And the king put Benaiah the son of Jehoiada in his place over the host, and Zadok the priest did the king put in the place of Abiathar.

36. പിന്നെ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടുനീ യെരൂശലേമില് നിനക്കു ഒരു വീടു പണിതു പാര്ത്തുകൊള്ക; അവിടെനിന്നു പുറത്തെങ്ങും പോകരുതു.

36. And the king sent and called for Shimei, and said unto him, 'Build thee a house in Jerusalem and dwell there, and go not forth from thence anywhere.

37. പുറത്തിറങ്ങി കിദ്രോന് തോടു കടക്കുന്ന നാളില് നീ മരിക്കേണ്ടിവരും എന്നു തീര്ച്ചയായി അറിഞ്ഞുകൊള്ക; നിന്റെ രക്തം നിന്റെ തലമേല് തന്നേ ഇരിക്കും എന്നു കല്പിച്ചു.

37. For it shall be that on the day thou goest out and passest over the Brook Kidron, thou shalt know for certain that thou shalt surely die; thy blood shall be upon thine own head.'

38. ശിമെയി രാജാവിനോടുഅതു നല്ലവാക്കു; യജമാനനായ രാജാവു കല്പിച്ചതുപോലെ അടിയന് ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമില് പാര്ത്തു.

38. And Shimei said unto the king, 'The saying is good. As my lord the king hath said, so will thy servant do.' And Shimei dwelt in Jerusalem many days.

39. മൂന്നു സംവത്സരം കഴിഞ്ഞപ്പോള് ശിമെയിയുടെ രണ്ടു അടിമകള് മാഖയുടെ മകനായ ആഖീശ് എന്ന ഗത്ത്രാജാവിന്റെ അടുക്കല് ഔടിപ്പോയി; തന്റെ അടിമകള് ഗത്തില് ഉണ്ടെന്നു ശിമെയിക്കു അറിവുകിട്ടി.

39. And it came to pass, at the end of three years, that two of the servants of Shimei ran away unto Achish son of Maachah, king of Gath. And they told Shimei, saying, 'Behold, thy servants are in Gath.'

40. അപ്പോള് ശിമെയി എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു പുറപ്പെട്ടു അടിമകളെ അന്വേഷിപ്പാന് ഗത്തില് ആഖീശിന്റെ അടുക്കല് പോയി; അങ്ങനെ ശിമെയി ചെന്നു അടിമകളെ ഗത്തില്നിന്നു കൊണ്ടു വന്നു.

40. And Shimei arose and saddled his ass, and went to Gath to Achish to seek his servants; and Shimei went and brought his servants from Gath.

41. ശിമെയി യെരൂശലേം വിട്ടു ഗത്തില് പോയി മടങ്ങിവന്നു എന്നു ശലോമോന്നു അറിവുകിട്ടി.

41. And it was told Solomon that Shimei had gone from Jerusalem to Gath, and had come back.

42. അപ്പോള് രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടുനീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്നനാളില് മരിക്കേണ്ടിവരുമെന്നു തീര്ച്ചയായി അറിഞ്ഞുകൊള്ക എന്നു ഞാന് നിന്നെക്കൊണ്ടു യഹോവാനാമത്തില് സത്യം ചെയ്യിച്ചു സാക്ഷീകരിക്കയും ഞാന് കേട്ട വാക്കു നല്ലതെന്നു നീ എന്നോടു പറകയും ചെയ്തില്ലയോ?

42. And the king sent and called for Shimei, and said unto him, 'Did I not make thee to swear by the LORD, and protested unto thee, saying, `Know for certain, on the day thou goest out and walkest abroad anywhere, that thou shalt surely die'? And thou said unto me, `The word that I have heard is good.'

43. അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാന് നിന്നോടു കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.

43. Why then hast thou not kept the oath of the LORD and the commandment that I have charged thee with?'

44. പിന്നെ രാജാവു ശിമെയിയോടുനീ എന്റെ അപ്പനായ ദാവീദിനോടു ചെയ്തതും നിനക്കു ഔര്മ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്റെ ദോഷം നിന്റെ തലമേല് തന്നേ വരുത്തും.

44. The king said moreover to Shimei, 'Thou knowest all the wickedness which thine heart is privy to, that thou did to David my father. Therefore the LORD shall return thy wickedness upon thine own head;

45. എന്നാല് ശലോമോന് രാജാവു അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു

45. and King Solomon shall be blessed, and the throne of David shall be established before the LORD for ever.'

46. രാജാവു യെഹോയാദയുടെ മകന് ബെനായാവോടു കല്പിച്ചു; അവന് ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കയ്യില് സ്ഥിരമായി.

46. So the king commanded Benaiah the son of Jehoiada, who went out and fell upon him so that he died. And the kingdom was established in the hand of Solomon.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |