1 Kings - 1 രാജാക്കന്മാർ 4 | View All

1. അങ്ങനെ ശലോമോന് രാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.

1. King Shlomo was king over all Yisra'el.

2. അവന്നുണ്ടായിരുന്ന പ്രഭുക്കന്മാര് ആരെന്നാല്സാദോക്കിന്റെ മകന് അസര്യാവു പുരോഹിതന് .

2. These were the princes whom he had: `Azaryah the son of Tzadok, the Kohen;

3. ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാര്; അഹീലൂദിന്റെ മകന് യെഹോശാഫാത്ത് മന്ത്രി;

3. Elichoref and Achiyah, the sons of Shisha, Sofrim; Yehoshafat the son of Achilud, the recorder;

4. യെഹോയാദയുടെ മകന് ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാര്;

4. and Benayah the son of Yehoiada was over the host; and Tzadok and Avyatar were Kohanim;

5. നാഥാന്റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;

5. and `Azaryah the son of Natan was over the officers; and Zavud the son of Natan was chief minister, and the king's friend;

6. അഹീശാര് രാജഗൃഹവിചാരകന് ; അബ്ദയുടെ കെന് അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.

6. and Achishar was over the household; and Adoniram the son of `Avda was over the men subject to forced labor.

7. രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാര്ത്ഥങ്ങള് എത്തിച്ചുകൊടുപ്പാന് ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര് ഉണ്ടായിരുന്നു. അവരില് ഔരോരുത്തന് ആണ്ടില് ഔരോമാസത്തേക്കു ഭോജനപദാര്ത്ഥങ്ങള് എത്തിച്ചുകൊടുക്കും.

7. Shlomo had twelve officers over all Yisra'el, who provided food for the king and his household: each man had to make provision for a month in the year.

8. അവരുടെ പേരാവിതുഎഫ്രയീംമലനാട്ടില് ബെന് -ഹൂര്;

8. These are their names: Ben-Hur, in the hill-country of Efrayim;

9. മാക്കസ്, ശാല്ബീം, ബേത്ത്-ശേമെശ്, ഏലോന് -ബേത്ത്-ഹാനാന് എന്നീ സ്ഥലങ്ങളില് ബെന് -ദേക്കെര്;

9. Ben-Deker, in Makatz, and in Sha`alvim, and Beth-shemesh, and Elon-Beit-Hanan;

10. അരുബ്ബോത്തില് ബെന് -ഹേസെര്; സോഖോവും ഹേഫെര്ദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;

10. Ben-Hesed, in Arubbot (to him pertained Sokho, and all the land of Hefer);

11. നാഫത്ത്-ദോറില് ബെന് -അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;

11. Ben-Avinadav, in all the height of Dor (he had Tafat the daughter of Shlomo as wife);

12. അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാന് മുതല് ആബേല്-മെഹോലാവരെയും യൊക് മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാന് മുഴുവനും ആയിരുന്നു;

12. Ba`anah the son of Achilud, in Ta`nakh and Megiddo, and all Beth-shean which is beside Tzaretan, beneath Yizre`el, from Beth-shean to Avel-Mecholah, as far as beyond Yokme`am;

13. ഗിലെയാദിലെ രാമോത്തില് ബെന് -ഗേബെര്; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള് ഉള്പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,

13. Ben-Gever, in Ramot-Gil`ad (to him pertained the towns of Ya'ir the son of Menashsheh, which are in Gil`ad; even to him pertained the region of Argov, which is in Bashan, sixty great cities with walls and brazen bars);

14. മഹനയീമില് ഇദ്ദോവിന്റെ മകന് അഹീനാദാബ്;

14. Achinadav the son of `Iddo, in Machanayim;

15. നഫ്താലിയില് അഹീമാസ്; അവന് ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;

15. Achima`atz, in Naftali (he also took Basemat the daughter of Shlomo as wife);

16. ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകന് ബാനാ;

16. Ba`anah the son of Hushai, in Asher and Be`alot;

17. യിസ്സാഖാരില് പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;

17. Yehoshafat the son of Paru'ach, in Yissakhar;

18. ബെന്യാമീനില് ഏലയുടെ മകനായ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും

18. Shim`i the son of Ela, in Binyamin;

19. ബാശാന് രാജാവായ ഔഗിന്റെയും രാജ്യമായിരുന്ന ഗിലെയദ് ദേശത്തു ഹൂരിന്റെ മകന് ഗേബെര്; ആ ദേശത്തു ഒരു കാര്യക്കാരന് മാത്രമേ ഉണ്ടായിരുന്നുള്ളു.

19. Gever the son of Uri, in the land of Gil`ad, the country of Sichon king of the Amori and of `Og king of Bashan; and he was the only officer who was in the land.

20. യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണല്പോലെ അസംഖ്യമായിരുന്നു; അവര് തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.

20. Yehudah and Yisra'el were many as the sand which is by the sea in multitude, eating and drinking and making merry.

21. നദിമുതല് ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിര്വരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോന് വാണു; അവര് കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.

21. Shlomo ruled over all the kingdoms from the River to the land of the Pelishtim, and to the border of Mitzrayim: they brought tribute, and served Shlomo all the days of his life.

22. ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും

22. Shlomo's provision for one day was thirty measures of fine flour, and sixty measures of meal,

23. മാന് , ഇളമാന് , മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികള് എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചല്പുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.

23. ten fat oxen, and twenty oxen out of the pastures, and one hundred sheep, besides harts, and gazelles, and roebucks, and fattened fowl.

24. നദിക്കു ഇക്കരെ തിഫ്സഹ് മുതല് ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവന് വാണു. ചുറ്റുമുള്ള ദിക്കില് ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.

24. For he had dominion over all the region on this side the River, from Tifsach even to `Aza, over all the kings on this side the River: and he had shalom on all sides round about him.

25. ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാന് മുതല് ബേര്-ശേബവരെയും ഔരോരുത്തന് താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന് കീഴിലും നിര്ഭയം വസിച്ചു.

25. Yehudah and Yisra'el lived safely, every man under his vine and under his fig tree, from Dan even to Be'er-Sheva, all the days of Shlomo.

26. ശലോമോന്നു തന്റെ രഥങ്ങള്ക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.

26. Shlomo had forty thousand stalls of horses for his chariots, and twelve thousand horsemen.

27. കാര്യക്കാരന്മാര് ഔരോരുത്തന് ഔരോ മാസത്തേക്കു ശലോമോന് രാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവര്ക്കും വേണ്ടുന്ന ഭോജനപദാര്ത്ഥങ്ങള് കുറവുകൂടാതെ എത്തിച്ചുകൊടുക്കും.

27. Those officers provided food for king Shlomo, and for all who came to king Shlomo's table, every man in his month; they let nothing be lacking.

28. അവര് കുതിരകള്ക്കും തുരഗങ്ങള്ക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവന് ഇരിക്കുന്ന സ്ഥലങ്ങളില് എത്തിച്ചുകൊടുക്കും.

28. Barley also and straw for the horses and swift steeds brought they to the place where the officers were, every man according to his charge.

29. ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണല്പോലെ ഹൃദയവിശാലതയും കൊടുത്തു.

29. God gave Shlomo wisdom and understanding exceeding much, and very great understanding, even as the sand that is on the sea-shore.

30. സകലപൂര്വ്വ ദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.

30. Shlomo's wisdom excelled the wisdom of all the children of the east, and all the wisdom of Mitzrayim.

31. സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാന് , മാഹോലിന്റെ പുത്രന്മാരായ ഹേമാന് , കല്ക്കോല്, ദര്ദ്ദ എന്നിവരെക്കാളും അവന് ജ്ഞാനിയായിരുന്നു; അവന്റെ കീര്ത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.

31. For he was wiser than all men; than Etan the Ezrachite, and Heman, and Kalkol, and Darda, the sons of Machol: and his fame was in all the nations round about.

32. അവന് മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങള് ആയിരത്തഞ്ചു ആയിരുന്നു.

32. He spoke three thousand proverbs; and his songs were one thousand five.

33. ലെബാനോനിലെ ദേവദാരുമുതല് ചുവരിന്മേല് മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവന് പ്രസ്താവിച്ചു.

33. He spoke of trees, from the cedar that is in Levanon even to the hyssop that springs out of the wall; he spoke also of animals, and of birds, and of creeping things, and of fish.

34. ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കല് നിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേള്പ്പാന് വന്നു.

34. There came of all peoples to hear the wisdom of Shlomo, from all kings of the eretz, who had heard of his wisdom.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |