2 Kings - 2 രാജാക്കന്മാർ 17 | View All

1. യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടില് ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്യ്യയില് ഒമ്പതു സംവത്സരം വാണു.

1. It was in the twelfth year of Achaz king of Y'hudah that Hoshea the son of Elah began his reign over Isra'el in Shomron; he ruled for nine years.

2. അവന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേല്രാജാക്കന്മാരെപ്പോലെ അല്ലതാനും.

2. He did what was evil from ADONAI's perspective, although he wasn't as bad as the kings of Isra'el who had preceded him.

3. അവന്റെ നേരെ അശ്ശൂര് രാജാവായ ശല്മനേസെര് പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീര്ന്നു കപ്പം കൊടുത്തുവന്നു.

3. Shalman'eser king of Ashur advanced against Hoshea, and Hoshea became his vassal and paid him tribute.

4. എന്നാല് ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കല് ദൂതന്മാരെ അയക്കയും അശ്ശൂര്രാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര് രാജാവു അവനില് ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തില് ആക്കി.

4. But the king of Ashur found that Hoshea was conspiring [[against him]]- he had sent messengers to So the king of Egypt and not paid his tribute to the king of Ashur, as he had previously done every year. For this the king of Ashur imprisoned him, putting him in chains.

5. അശ്ശൂര്രാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്യ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.

5. Then the king of Ashur invaded all the land, advanced on Shomron and put it under siege for three years.

6. ഹോശേയയുടെ ഒമ്പതാം ആണ്ടില് അശ്ശൂര്രാജാവു ശമര്യ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന് നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്പ്പിച്ചു.

6. In the ninth year of Hoshea, the king of Ashur captured Shomron. He carried Isra'el away captive to Ashur, resettling them in Halach, in Havor on the Gozan River and in the cities of the Medes.

7. യിസ്രായേല്മക്കള് തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴില്നിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും

7. This came about because the people of Isra'el had sinned against ADONAI their God, who had brought them out of the land of Egypt, out from under the domination of Pharaoh king of Egypt. They feared other gods

8. യഹോവ യിസ്രായേല്മക്കളുടെ മുമ്പില്നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേല്രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.

8. and lived by the customs of the nations that ADONAI had expelled ahead of the people of Isra'el and by those of the kings of Isra'el.

9. യിസ്രായേല്മക്കള് തങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്ക്കാരുടെ ഗോപുരംമുതല് ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികള് പണിതു.

9. The people of Isra'el secretly did things that were not right, according to ADONAI their God. They built high places for themselves wherever they lived, from the watchtower to the fortified city.

10. അവര് ഉയര്ന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിന് കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.

10. They set up standing-stones and sacred poles for themselves on any high hill and under any green tree.

11. യഹോവ തങ്ങളുടെ മുമ്പില് നിന്നു നീക്കക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവര് സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാന് തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവര്ത്തിച്ചു.

11. Then they would make offerings on all the high places, like the nations ADONAI had expelled ahead of them, and would do wicked things to provoke the anger of ADONAI;

12. ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര് ചെന്നു സേവിച്ചു.

12. moreover, they served idols, something ADONAI had expressly told them not to do.

13. എന്നാല് യഹോവ സകലപ്രവാചകന്മാരും ദര്ശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടുംനിങ്ങളുടെ ദുര്മ്മാര്ഗ്ഗങ്ങളെ വിട്ടു ഞാന് നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാര്മുഖാന്തരം നിങ്ങള്ക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിന് എന്നു സാക്ഷീകരിച്ചു.

13. ADONAI had warned Isra'el and Y'hudah in advance through every prophet and seer, 'Turn from your evil ways; and obey my [mitzvot] and regulations, in accordance with the entire [Torah] which I ordered your ancestors to keep and which I sent to you through my servants the prophets.'

14. എങ്കിലും അവര് കേള്ക്കാതെ തങ്ങളുടെ ദൈവമായ യഹോവയില് വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,

14. Nevertheless, they refused to listen but made themselves as stubborn as their ancestors, who did not put their trust in ADONAI their God.

15. അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവന് ചെയ്ത നിയമത്തെയും അവന് അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവര് വ്യാജത്തെ പിന്തുടര്ന്നു വ്യര്ത്ഥന്മാരായിത്തീര്ന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവര് പിന്തുടര്ന്നു.

15. Thus they rejected his laws; his covenant, which he had made with their ancestors; and the solemn warnings he had given them. Instead they pursued worthless things and became worthless themselves, imitating the nations around them, whom ADONAI had ordered them not to emulate.

16. അവര് തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങള്ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള് വാര്പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.

16. They abandoned all the [mitzvot] of ADONAI their God. They made cast metal images for themselves, two calves. They made an [asherah]. They worshipped the whole army of heaven. They served Ba'al.

17. അവര് തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്വാന് തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.

17. They had their sons and daughters pass through fire [[as a sacrifice]]. They used divination and magic spells. And they gave themselves over to do what was evil from ADONAI's perspective, thereby provoking him;

18. അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയില് നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.

18. so that ADONAI, by now very angry with Isra'el, removed them from his sight. None was left except the tribe of Y'hudah alone.

19. യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേല് ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു.

19. (However, neither did Y'hudah obey the [mitzvot] of ADONAI their God; rather they lived according to the customs of Isra'el.)

20. ആകയാല് യഹോവ യിസ്രായേല്സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില് ഏല്പിച്ചു, ഒടുവില് അവരെ തന്റെ സന്നിധിയില്നിന്നു നീക്കിക്കളഞ്ഞു.

20. Yes, ADONAI came to despise all the descendants of Isra'el. He caused them trouble and handed them over to plunderers, until finally he threw them out of his sight.

21. അവന് യിസ്രായേലിനെ ദാവീദ് ഗൃഹത്തിങ്കല്നിന്നു പറിച്ചുകളഞ്ഞു; അവര് നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.

21. He tore Isra'el away from the house of David. They made Yarov'am the son of N'vat king; and Yarov'am drew Isra'el away from following ADONAI and made them commit a great sin.

22. അങ്ങനെ യിസ്രായേല്മക്കള് യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.

22. The people of Isra'el followed the example of all the sins that Yarov'am had committed and did not turn away from them,

23. അവര് അവയെ വിട്ടുമാറായ്കയാല് യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രാകരം ഒടുവില് യിസ്രായേലിനെ തന്റെ സന്നിധിയില് നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേല് സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.

23. until ADONAI removed Isra'el out of his sight, as he had said he would through all his servants the prophets. Thus Isra'el was carried away captive from their own land to Ashur, and it remains so to this day.

24. അശ്ശൂര് രാജാവു ബാബേല്, കൂഥാ, അവ്വ, ഹമാത്ത്, സെഫര്വ്വയീം എന്നിവിടങ്ങളില്നിന്നു ആളുകളെ വരുത്തി യിസ്രായേല്മക്കള്ക്കു പകരം ശമര്യ്യാപട്ടണങ്ങളില് പാര്പ്പിച്ചു; അവര് ശമര്യ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളില് പാര്ത്തു.

24. The king of Ashur brought people from Bavel, Kutah, 'Ava, Hamat and S'farvayim and settled them in the cities of Shomron in place of the people of Isra'el; they took possession of Shomron and lived in its cities.

25. അവര് അവിടെ പാര്പ്പാന് തുടങ്ങിയപ്പോള് യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയില് സിംഹങ്ങളെ അയച്ചു; അവ അവരില് ചിലരെ കൊന്നുകളഞ്ഞു.

25. When they first came to live there, they did not fear ADONAI. Therefore ADONAI sent lions among them, which killed some of them.

26. അപ്പോള് അവര് അശ്ശൂര് രാജാവിനെ അറിയിച്ചതുനീ കുടിനീക്കി ശമര്യ്യാപട്ടണങ്ങളില് പാര്പ്പിച്ച ജാതികള് ആദേശത്തിലെ ദൈവത്തിന്റെ മാര്ഗ്ഗം അറിയായ്കകൊണ്ടു അവന് അവരുടെ ഇടയില് സിംഹങ്ങളെ അയച്ചു; അവര് ആ ദേശത്തിലെ ദൈവത്തിന്റെ മാര്ഗ്ഗം അറിയായ്കയാല് അവ അവരെ കൊന്നുകളയുന്നു.

26. So they said to the king of Ashur, 'The nations you carried away and settled in the cities of Shomron are not familiar with the rules for worshipping the God of the land. Therefore he has sent lions among them; and they are there, killing them; because they're not familiar with the rules for worshipping the God of the land.'

27. അതിന്നു അശ്ശൂര് രാജാവുനിങ്ങള് അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരില് ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിന് ; അവര് ചെന്നു അവിടെ പാര്ക്കയും അവര് ആ ദേശത്തെ ദൈവത്തിന്റെ മാര്ഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.

27. In response, the king of Ashur gave this order: 'Take back one of the [cohanim] you brought from there. Have him go and live there, and have him teach them the rules for worshipping the God of the land.'

28. അങ്ങനെ അവര് ശമര്യ്യയില്നിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരില് ഒരുത്തന് വന്നു ബേഥേലില് പാര്ത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവര്ക്കും ഉപദേശിച്ചുകൊടുത്തു.

28. So one of the [cohanim] they had carried away captive from Shomron came and lived in Beit-El, and he taught them how they should fear ADONAI.

29. എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഔരോ ജാതി പാര്ത്തുവന്ന പട്ടണങ്ങളില് ശമര്യ്യര് ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില് പ്രതിഷ്ഠിച്ചു.

29. Nevertheless, every nation made gods of their own and put them in the temples on the high places which the Shomronim had made, every nation in the cities where they lived.

30. ബാബേല്കാര് സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാര് നേര്ഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാര് അശീമയെ ഉണ്ടാക്കി;

30. Thus the people from Bavel made Sukkot-B'not, those from Kutah made Nergal, those from Hamat made Ashima,

31. അവ്വക്കാര് നിബ്ഹസിനെയും തര്ത്തക്കിനെയും ഉണ്ടാക്കി; സെഫര്വ്വക്കാര് സെഫര്വ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.

31. the 'Avim made Nivchaz and Tartak, and the S'farvim burned up their children in the fire as sacrifices to Adramelekh and 'Anamelekh the gods of S'farvayim.

32. അവര് യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയില്നിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവര് അവര്ക്കും വേണ്ടി പൂജാഗിരിക്ഷേത്രങ്ങളില് യാഗം കഴിക്കയും ചെയ്യും.

32. So they feared ADONAI, while at the same time they appointed for themselves priests from among themselves to preside at the high places, and they would sacrifice for them in the temples on the high places.

33. അങ്ങനെ അവര് യഹോവയെ ഭജിക്കയും തങ്ങള് വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.

33. They both feared ADONAI and served their own gods in the manner customary among the nations from which they had been taken away.

34. ഇന്നുവരെയും അവര് മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാര്ഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേല് എന്നു പേര്വിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.

34. To this day they continue to follow their former [[pagan]] customs. They do not fear ADONAI. They do not follow the regulations, rulings, [Torah] or [mitzvah] which ADONAI ordered the descendants of Ya'akov, to whom he gave the name Isra'el,

35. യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാല്നിങ്ങള് അന്യദൈവങ്ങളെ ഭജിക്കയും അവേക്കു യാഗംകഴിക്കയും ചെയ്യാതെ

35. with whom ADONAI had made a covenant and charged them, 'Do not fear other gods or bow down to them, serve them or sacrifice to them.

36. നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം.

36. On the contrary, you are to fear ADONAI, who brought you out of the land of Egypt with great power and an outstretched arm. Worship him, and sacrifice to him.

37. അവന് നിങ്ങള്ക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങള് എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.

37. You are to observe forever the laws, rulings, [Torah] and [mitzvah] which he wrote for you. You are not to fear other gods,

38. ഞാന് നിങ്ങളോടു ചെയ്ത നിയമം നിങ്ങള് മറക്കരുതു; അന്യ ദൈവങ്ങളെ ഭജിക്കയുമരുതു.

38. and you are not to forget the covenant I made with you. No, you must not fear other gods

39. നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങള് ഭജിക്കേണം; എന്നാല് അവന് നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യില്നിന്നു വിടുവിക്കും.

39. but must fear ADONAI your God; then he will rescue you from the power of all your enemies.'

40. എങ്കിലും അവര് കേള്ക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു.

40. However, they didn't listen, but followed their old [[pagan]] practices.

41. അങ്ങനെ ഈ ജാതികള് യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാര് ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.

41. So these nations mixed fearing ADONAI with serving their carved idols; likewise their children; and to this day, their descendants do the same as their ancestors did.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |