2 Kings - 2 രാജാക്കന്മാർ 18 | View All

1. യിസ്രയേല്രാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടില് യെഹൂദാരാജാവായ ആഹാസിന്റെ മകന് ഹിസ്കീയാവു രാജാവായി.

1. In the third year of Osee the son of Ela king of Israel, reigned Ezechias the son of Achaz king of Juda.

2. അവന് വാഴ്ച തുടങ്ങിയപ്പോള് അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന് യെരൂശലേമില് ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്റെ അമ്മെക്കു അബി എന്നു പേര്; അവള് സെഖര്യ്യാവിന്റെ മകള് ആയിരുന്നു.

2. He was five and twenty years old when he began to reign: and he reigned nine and twenty years in Jerusalem: the name of his mother was Abi the daughter of Zacharias.

3. അവന് തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

3. And he did that which was good before the Lord, according to all that David his father had done.

4. അവന് പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്ത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്പ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്മക്കള് അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന് എന്നു പേരായിരുന്നു.

4. He destroyed the high places, and broke the statues in pieces, and cut down the groves, and broke the brazen serpent, which Moses had made: for till that time the children of Israel burnt incense to it: and he called its name Nohestan.

5. അവന് യിസ്രായേലിന്റെ ദൈവമായ യഹോവയില് ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.

5. He trusted in the Lord the God of Israel: so that after him there was none like him among all the kings of Juda, nor any of them that were before him:

6. അവന് യഹോവയോടു ചേര്ന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.

6. And he stuck to the Lord, and departed not from his steps, but kept his commandments, which the Lord commanded Moses.

7. യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന് ചെന്നേടത്തൊക്കെയും കൃതാര്ത്ഥനായ്വന്നു; അവന് അശ്ശൂര്രാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.

7. Wherefore the Lord also was with him, and in all things, to which he went forth, he behaved himself wisely. And he rebelled against the king of the Assyrians, and served him not.

8. അവന് ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതല് ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.

8. He smote the Philistines as far as Gaza, and all their borders, from the tower of the watchmen to the fenced city.

9. യിസ്രായേല്രാജാവായ ഏലയുടെ മകന് ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടില് അശ്ശൂര്രാജാവായ ശല്മനേസെര് ശമര്യ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.

9. In the fourth year of king Ezechias, which was the seventh year of Osee the son of Ela king of Israel, Salmanasar king of the Assyrians came up to Samaria, and besieged it,

10. മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര് അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറം ആണ്ടില്, യിസ്രായേല്രാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടില് തന്നേ, ശമര്യ്യ പിടിക്കപ്പെട്ടു.

10. And took it. For after three years, in the sixth year of Ezechias, that is, in the ninth year of Osee king of Israel, Samaria was taken:

11. അശ്ശൂര്രാജാവു യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാന് നദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്പ്പിച്ചു.

11. And the king of the Assyrians carried away Israel into Assyria, and placed them in Hale, and in Habor by the rivers of Gozan in the cities of the Medes:

12. അവര് തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാല് തന്നേ; അവര് അതു കേള്ക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.

12. Because they hearkened not to the voice of the Lord their God, but transgressed his covenant: all that Moses the servant of the Lord commanded, they would not hear nor do.

13. യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടില് അശ്ശൂര്രാജാവായ സന് ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.

13. In the fourteenth year of king Ezechias, Sennacherib king of the Assyrians came up against the fenced cities of Juda: and took them.

14. അപ്പോള് യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശില് അശ്ശൂര്രാജാവിന്റെ അടുക്കല് ആളയച്ചുഞാന് കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന് അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂര്രാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.

14. Then Ezechias king of Juda sent messengers to the king of the Assyrians to Lachis, saying: I have offended, depart from me: and all that thou shalt put upon me, I will bear. And the king of the Assyrians put a tax upon Ezechias king of Juda, of three hundred talents of silver, and thirty talents of gold.

15. ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.

15. And Ezechias gave all the silver that was found in the house of the Lord, and in the king's treasures.

16. ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താന് പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂര്രാജാവിന്നു കൊടുത്തയച്ചു.

16. At that time Ezechias broke the doors of the temple of the Lord, and the plates of gold which he had fastened on them, and gave them to the king of the Assyrians.

17. എങ്കിലും അശ്ശൂര് രാജാവു തര്ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല് ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര് പുറപ്പെട്ടു യെരൂശലേമില് വന്നു. അവിടെ എത്തിയപ്പോള് അവര് അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.

17. And the king of the Assyrians sent Tharthan and Rabsaris, and Rabsaces from Lachis to king Ezechias with a strong army to Jerusalem: and they went up and came to Jerusalem, and they stood by the conduit of the upper pool, which is in the way of the fuller's field.

18. അവര് രാജാവിനെ വിളിച്ചപ്പോള് ഹില്ക്കീയാവിന്റെ മകന് എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകന് യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കല് പുറത്തു ചെന്നു.

18. And they called for the king: and there went out to them Eliacim the son of Helcias who was over the house, and Sobna the scribe, and Joahe the son of Asaph the recorder.

19. റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്നിങ്ങള് ഫിസ്കീയാവോടു പറയേണ്ടതുമഹാരാജാവായ അശ്ശൂര്രാജാവു ഇപ്രകാരം കല്പിക്കുന്നുനീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?

19. And Rabsaces said to them: Speak to Ezechias: Thus saith the great king, the king of the Assyrians: What is this confidence, wherein thou trustest?

20. യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?

20. Perhaps thou hast taken counsel, to prepare thyself for battle. On whom dost thou trust, that thou darest to rebel?

21. ചതെഞ്ഞ ഔടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേല് ഒരുത്തന് ഊന്നിയാല് അതു അവന്റെ ഉള്ളംകയ്യില് തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന് തന്നില് ആശ്രയിക്കുന്ന ഏവര്ക്കും അങ്ങനെ തന്നേയാകുന്നു.

21. Dost thou trust in Egypt a staff of a broken reed, upon which if a man lean, it will break and go into his hand, and pierce it? so is Pharao king of Egypt, to all that trust in him.

22. അല്ല, നിങ്ങള് എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില് ഞങ്ങള് ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കില്, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പില് നമസ്കരിപ്പിന് എന്നു കല്പിച്ചതു.

22. But if you say to me: We trust in the Lord our God: is it not he, whose high places and altars Ezechias hath taken away: and hath commanded Juda and Jerusalem: You shall worship before this altar in Jerusalem?

23. ആകട്ടെ എന്റെ യജമാനനായ അശ്ശൂര്രാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാന് കഴിയുമെങ്കില് ഞാന് നിനക്കു രണ്ടായിരം കുതിരയെ തരാം.

23. Now therefore come over to my master the king of the Assyrians, and I will give you two thousand horses, and see whether you be able to have riders for them.

24. നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരില് ഒരു പട നായകനെയെങ്കിലും മടക്കും? രഥങ്ങള്ക്കായിട്ടും കുതിരച്ചേവകര്ക്കായിട്ടും നീ മിസ്രയീമില് ആശ്രയിക്കുന്നുവല്ലോ.

24. And how can you stand against one lord of the least of my master's servants? Dost thou trust in Egypt for chariots and for horsemen?

25. ഞാന് ഇപ്പോള് ഈ സ്ഥലം നശിപ്പിപ്പാന് യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടുഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.

25. Is it without the will of the Lord that I am come up to this place to destroy it? The Lord said to me: Go up to this land and destroy it.

26. അപ്പോള് ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില് സംസാരിക്കേണമേ; അതു ഞങ്ങള്ക്കു അറിയാം; മതിലിന്മേലുള്ള ജനം കേള്ക്കെ ഞങ്ങളോടു യെഹൂദാഭാഷയില് സംസാരിക്കരുതേ എന്നു പറഞ്ഞു.

26. Then Eliacim the son of Helcias, and Sobna, and Joahe said to Rabsaces: We pray thee speak to us thy servants in Syriac: for we understand that tongue: and speak not to us in the Jews' language, in the hearing of the people that are upon the wall.

27. റബ്-ശാക്കേ അവരോടുനിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന് എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്ത മലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്വാന് മതിലിന്മേല് ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല് അല്ലയോ എന്നു പറഞ്ഞു.

27. And Rabsaces answered them, saying: Hath my master sent me to thy master and to thee, to speak these words, and not rather to the men that sit upon the wall, that they may eat their own dung, and drink their urine with you?

28. അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില് ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാല്മഹാരാജാവായ അശ്ശൂര്രാജാവിന്റെ വാക്കു കേള്പ്പിന് .

28. Then Rabsaces stood, and cried out with a loud voice in the Jews' language, and said: Hear the words of the great king, the king of the Assyrians.

29. രാജാവു ഇപ്രകാരം കല്പിക്കുന്നുഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; നിങ്ങളെ എന്റെ കയ്യില് നിന്നു വിടുവിപ്പാന് അവന്നു കഴികയില്ല.

29. Thus saith the king: Let not Ezechias deceive you: for he shall not be able to deliver you out of my hand.

30. യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂര്രാജാവിന്റെ കയ്യില് ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില് ആശ്രയിക്കുമാറാക്കുകയും അരുതു.

30. Neither let him make you trust in the Lord, saying: The Lord will surely deliver us, and this city shall not be given into the hand of the king of the Assyrians.

31. ഹിസ്കീയാവിന്നു നിങ്ങള് ചെവികൊടുക്കരുതു; അശ്ശൂര്രാജാവു ഇപ്രകാരം കല്പിക്കുന്നുനിങ്ങള് എന്നോടു സന്ധി ചെയ്തു എന്റെ അടുക്കല് പുറത്തുവരുവിന് ; നിങ്ങള് ഔരോരുത്തന് താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്വിന് .

31. Do not hearken to Ezechias. For thus saith the king of the Assyrians: Do with me that which is for your advantage, and come out to me: and every man of you shall eat of his own vineyard, and of his own fig tree: and you shall drink water of your own cisterns,

32. പിന്നെ ഞാന് വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വിഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാല് നിങ്ങള് മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന്നു ചെവികൊടുക്കരുതു.

32. Till I come, and take you away to a land, like to your own land, a fruitful land, and plentiful in wine, a land of bread and vineyards, a land of olives, and oil and honey, and you shall live, and not die. Hearken not to Ezechias, who deceiveth you, saying: The Lord will deliver us.

33. ജാതികളുടെ ദേവന്മാര് ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂര്രാജാവിന്റെ കയ്യില്നിന്നു വിടുവിച്ചിട്ടുണ്ടോ?

33. Have any of the gods of the nations delivered their land from the hand of the king of Assyria?

34. ഹമാത്തിലെയും അര്പ്പാദിലെയും ദേവന്മാര് എവിടെ? സെഫര്വ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാര് എവിടെ? ശമര്യ്യയെ അവര് എന്റെ കയ്യില്നിന്നു വിടുവിച്ചിട്ടുണ്ടോ?

34. Where is the god of Emath, and of Arphad? where is the god of Sepharvaim, of Ana, and of Ava? have they delivered Samaria out of my hand?

35. യഹോവ യെരൂശലേമിനെ എന്റെ കയ്യില്നിന്നു വിടുവിപ്പാന് ആ ദേശങ്ങളിലെ സകലദേവന്മാരിലും വെച്ചു ഒരുത്തന് തന്റെ ദേശത്തെ എന്റെ കയ്യില് നിന്നു വിടുവിച്ചുവോ?

35. Who are they among all the gods of the nations, that have delivered their country out of my hand, that the Lord may deliver Jerusalem out of my hand?

36. എന്നാല് ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.

36. But the people held their peace, and answered him not a word: for they had received commandment from the king that they should not answer him.

37. ഹില്ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കല് വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.

37. And Eliacim the son of Helcias, who was over the house, and Sobna the scribe, and Joahe the son of Asaph the recorder, came to Ezechias, with their garments rent, and told him the words of Rabsaces.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |