1 Chronicles - 1 ദിനവൃത്താന്തം 18 | View All

1. അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേര്ന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യില് നിന്നു പിടിച്ചു.

1. Later David defeated the Philistines and subdued them. He took Gath and its surrounding towns away from the Philistines.

2. പിന്നെ അവന് മോവാബിനെ തോല്പിച്ചു; മോവാബ്യര് ദാവീദിന്റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു.

2. He defeated the Moabites; the Moabites became David's subjects and brought tribute.

3. സോബാരാജാവായ ഹദദേസെര് ഫ്രാത്ത് നദീതീരത്തിങ്കല് തന്റെ ആധിപത്യം ഉറപ്പിപ്പാന് പോയപ്പോള് ദാവീദ് അവനെയും ഹമാത്തില്വെച്ചു തോല്പിച്ചുകളഞ്ഞു.

3. David defeated King Hadadezer of Zobah as far as Hamath, when he went to extend his authority to the Euphrates River.

4. അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയില് നൂറു രഥകൂതിരകളെ വെച്ചുകൊണ്ടുശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.

4. David seized from him 1,000 chariots, 7,000 charioteers, and 20,000 infantrymen. David cut the hamstrings of all but a hundred of Hadadezer's chariot horses.

5. സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന് ദമ്മേശെക്കിലെ അരാമ്യര് വന്നപ്പോള് ദാവീദ് അരാമ്യരില് ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.

5. The Arameans of Damascus came to help King Hadadezer of Zobah, but David killed 22,000 of the Arameans.

6. പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്ന്ന അരാമില് കാവല്പട്ടാളങ്ങളെ പാര്പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ചകൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

6. David placed garrisons in the territory of the Arameans of Damascus; the Arameans became David's subjects and brought tribute. The LORD protected David wherever he campaigned.

7. ഹദദേസെരിന്റെ ദാസന്മാര്ക്കുംണ്ടായിരുന്ന പൊന് പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.

7. David took the golden shields which Hadadezer's servants had carried and brought them to Jerusalem.

8. ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തില്നിന്നും കൂനില്നിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോന് താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.

8. From Tibhath and Kun, Hadadezer's cities, David took a great deal of bronze. (Solomon used it to make the big bronze basin called 'The Sea,' the pillars, and other bronze items.

9. എന്നാല് ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്രാജാവായ തോവൂ കേട്ടപ്പോള്

9. When King Tou of Hamath heard that David had defeated the entire army of King Hadadezer of Zobah,

10. അവന് ദാവീദ്രാജാവിനോടു കുശലും ചോദിപ്പാനും അവന് ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മില് കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവന് പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടു വന്നു.

10. he sent his son Hadoram to King David to extend his best wishes and to pronounce a blessing on him for his victory over Hadadezer, for Tou had been at war with Hadadezer. He also sent various items made of gold, silver, and bronze.

11. ദാവീദ്രാജാവു അവയെ താന് ഏദോം, മോവാബ്, അമ്മോന്യര്, ഫെലിസ്ത്യര്, അമാലേക് മുതലായ സകലജാതികളുടെ പക്കല്നിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.

11. King David dedicated these things to the LORD, along with the silver and gold which he had carried off from all the nations, including Edom, Moab, the Ammonites, the Philistines, and Amalek.

12. സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയില്വെച്ചു എദോമ്യരില് പതിനെണ്ണായിരംപേരെ സംഹരിച്ചു.

12. Abishai son of Zeruiah killed 18,000 Edomites in the Valley of Salt.

13. ദാവീദ് എദോമില് കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യര് എല്ലാവരും അവന്നു ദാസന്മാര് ആയ്തീര്ന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

13. He placed garrisons in Edom, and all the Edomites became David's subjects. The LORD protected David wherever he campaigned.

14. ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.

14. David reigned over all Israel; he guaranteed justice for all his people.

15. സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും

15. Joab son of Zeruiah was commanding general of the army; Jehoshaphat son of Ahilud was secretary;

16. അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും

16. Zadok son of Ahitub and Abimelech son of Abiathar were priests; Shavsha was scribe;

17. യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യര്ക്കും പ്ളേത്യര്ക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാര് രാജാവിന്റെ അടുക്കല് പ്രധാനപരിചാരകന്മാരായിരുന്നു.

17. Benaiah son of Jehoiada supervised the Kerethites and Pelethites; and David's sons were the king's leading officials.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |