1 Chronicles - 1 ദിനവൃത്താന്തം 22 | View All

1. ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.

1. David then said, 'This is to be the house of Yahweh God and this the altar of burnt offering for Israel.'

2. അനന്തരം ദാവീദ് യിസ്രായേല്ദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാന് കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാന് ചതുരക്കല്ലു ചെത്തേണ്ടതിന്നു അവന് കല്പണിക്കാരെ നിയമിച്ചു.

2. David then gave orders for all foreigners in Israel to be rounded up, and appointed quarrymen to cut dressed stone for building the house of God.

3. ദാവീദ് പടിവാതില്കതകുകളുടെ ആണികള്ക്കായിട്ടും കൊളുത്തുകള്ക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കി വെച്ചു.

3. David also prepared great quantities of iron to make nails for the leaves of the doors and for the clamps, and more bronze than could be weighed,

4. സീദോന്യരും സോര്യ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കല് കൊണ്ടുവന്നു. എന്റെ മകന് ശലോമോന് ചെറുപ്പവും ഇളംപ്രായവുമുള്ളവന് ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീര്ത്തിയും ശോഭയുംകൊണ്ടു സര്വ്വദേശങ്ങള്ക്കും അതിമഹത്വമുള്ളതായിരിക്കേണം.

4. as well as innumerable cedar-wood logs, as the Sidonians and Tyrians had brought cedar logs to David in great quantities.

5. ആകയാല് ഞാന് അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.

5. David then said, 'My son Solomon is young and immature, and the house to be built for Yahweh must be superlatively fine, the most famous and splendid in any country. I shall now make the preparations for it.' And so, before he died, David made ample preparations.

6. അവന് തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഒരു ആലയം പണിവാന് കല്പന കൊടുത്തു.

6. He then summoned his son Solomon and commanded him to build a house for Yahweh, God of Israel.

7. ദാവീദ് ശലോമോനോടു പറഞ്ഞതുമകനേ, ഞാന് തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന് താല്പര്യപ്പെട്ടിരുന്നു.

7. 'My son,' David said to Solomon, 'my heart was set on building a house for the name of Yahweh my God.

8. എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയില് ബഹു രക്തം ചിന്തിയിരിക്കുന്നു.

8. But the word of Yahweh came to me, 'You have shed much blood and fought great wars; it is not for you to build a house for my name, since you have shed much blood in my sight on earth.

9. എന്നാല് നിനക്കു ഒരു മകന് ജനിക്കും; അവന് വിശ്രമപുരുഷനായിരിക്കും; ഞാന് ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേര് ശലോമോന് എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാന് യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.

9. Look, a son will be born to you. He will be a man of peace, and I shall give him peace from his enemies on all sides; for Solomon is to be his name, and in his days I shall give Israel peace and tranquillity.

10. അവന് എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവന് എനിക്കു മകനായും ഞാന് അവന്നു അപ്പനായും ഇരിക്കും; യിസ്രായേലില് അവന്റെ രാജാസനം ഞാന് എന്നേക്കും നിലനിലക്കുമാറാക്കും.

10. He must build a house for my name; he will be my son and I shall be his father, and I shall make the throne of his kingdom secure over Israel for ever.'

11. ആകയാല് എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാര്ത്ഥനായി അവന്റെ ആലയം പണിക.

11. Now, my son, may Yahweh be with you and give you success in building a house for Yahweh your God, as he has promised about you.

12. നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.

12. And especially, may Yahweh give you discretion and discernment, may he give you his orders for Israel, so that you may observe the Law of Yahweh your God.

13. യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കില് നീ കൃതാര്ത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.

13. Success will be yours, only if you observe the statutes and ordinances which Yahweh gave Moses as regulations for Israel. Be strong and stand fast, be fearless, be dauntless.

14. ഇതാ, ഞാന് എന്റെ കഷ്ടത്തില് യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാന് ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേര്ത്തുകൊള്ളാമല്ലോ.

14. Now, poor as I am, I have set aside for the house of Yahweh a hundred thousand talents of gold, a million talents of silver and more bronze and iron than can be weighed, there being so much. I have also provided timber and stone, to which you may add more.

15. നിന്റെ സ്വാധീനത്തില് കല്ലുവെട്ടുകാര്, കല്പണിക്കാര്, ആശാരികള് എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;

15. Furthermore, you have a large number of workmen, quarrymen, masons, carpenters and all sorts of craftsmen for every kind of work,

16. പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവര്ത്തിച്ചുകൊള്ക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.

16. while your gold and silver, bronze and iron will be beyond reckoning. Set to work, then, and may Yahweh be with you!'

17. ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാന് കല്പിച്ചുപറഞ്ഞതു

17. David then commanded all the leaders of Israel to help his son Solomon.

18. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവന് നിങ്ങള്ക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവന് ദേശനിവാസികളെ എന്റെ കയ്യില് ഏല്പിച്ചു ദേശം യഹോവേക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.

18. 'Has not Yahweh your God been with you and given you peace on all sides, having put the inhabitants of the country into my power and the country now having been subdued for Yahweh and his people?

19. ആകയാല് നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന് നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിന് . എഴുന്നേല്പിന് ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിന് .

19. So now devote heart and soul to searching for Yahweh your God. Set to and build the sanctuary of Yahweh God, so that you can bring the ark of the covenant of Yahweh and the holy vessels of God into the house built for the name of Yahweh.'



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |