32. അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികള്ക്കും രൂബേന്യര് ഗാദ്യര്, മനശ്ശെയുടെ പാതിഗോത്രം എന്നിവര്ക്കും മേല്വിചാരകരാക്കിവച്ചു.
32. And his brethren, men of valor, were two thousand and seven hundred, heads of fathers' [houses], whom king David made overseers over the Reubenites, and the Gadites, and the half-tribe of the Manassites, for every matter pertaining to God, and for the affairs of the king.