2 Chronicles - 2 ദിനവൃത്താന്തം 34 | View All

1. യോശീയാവു വാഴ്ച തുടങ്ങിയപ്പോള് അവന്നു എട്ടു വയസ്സായിരുന്നു; അവന് മുപ്പത്തൊന്നു സംവത്സരം യെരൂശലേമില് വാണു.

1. Josiah was eight years old when he became king, and he reigned in Jerusalem thirty-one years.

2. അവന് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളില് വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.

2. He did what was right in the eyes of the LORD and followed the ways of his father David, not turning aside to the right or to the left.

3. അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്, അവന്റെ യൌവനത്തില് തന്നെ, അവന് തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടില് അവന് പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാന് തുടങ്ങി.

3. In the eighth year of his reign, while he was still young, he began to seek the God of his father David. In his twelfth year he began to purge Judah and Jerusalem of high places, Asherah poles and idols.

4. അവന് കാണ്കെ അവര് ബാല് വിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവേക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവന് വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകര്ത്തു പൊടിയാക്കി, അവേക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേല് വിതറിച്ചു.

4. Under his direction the altars of the Baals were torn down; he cut to pieces the incense altars that were above them, and smashed the Asherah poles and the idols. These he broke to pieces and scattered over the graves of those who had sacrificed to them.

5. അവന് പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേല് ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.

5. He burned the bones of the priests on their altars, and so he purged Judah and Jerusalem.

6. അങ്ങനെതന്നേ അവന് മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളില് നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളില് ചെയ്തു.

6. In the towns of Manasseh, Ephraim and Simeon, as far as Naphtali, and in the ruins around them,

7. അവന് ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകര്ത്തു പൊടിയാക്കി, യിസ്രായേല് ദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

7. he tore down the altars and the Asherah poles and crushed the idols to powder and cut to pieces all the incense altars throughout Israel. Then he went back to Jerusalem.

8. അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടില് ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവന് അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരന് യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്പ്പാന് നിയോഗിച്ചു.

8. In the eighteenth year of Josiah's reign, to purify the land and the temple, he sent Shaphan son of Azaliah and Maaseiah the ruler of the city, with Joah son of Joahaz, the recorder, to repair the temple of the LORD his God.

9. അവര് മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കല് ചെന്നപ്പോള് വാതില്കാവല്ക്കാരായ ലേവ്യര് മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും എല്ലാ യെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തില് അടെച്ചിരുന്ന ദ്രവ്യം ഏല്പിച്ചു കൊടുത്തു.

9. They went to Hilkiah the high priest and gave him the money that had been brought into the temple of God, which the Levites who were the gatekeepers had collected from the people of Manasseh, Ephraim and the entire remnant of Israel and from all the people of Judah and Benjamin and the inhabitants of Jerusalem.

10. അവര് അതു യഹോവയുടെ ആലയത്തില് വേലചെയ്യിക്കുന്ന മേല്വിചാരകന്മാരുടെ കയ്യിലും അവര് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്ത്തു നന്നാക്കുവാന് ആലയത്തില് പണിചെയ്യുന്ന പണിക്കാര്ക്കും കൊടുത്തു.

10. Then they entrusted it to the men appointed to supervise the work on the LORD's temple. These men paid the workers who repaired and restored the temple.

11. ചെത്തിയ കല്ലും ചേര്പ്പുപണിക്കു മരവും വാങ്ങേണ്ടതിന്നും യെഹൂദാരാജാക്കന്മാര് നശിപ്പിച്ചിരുന്ന കെട്ടിടങ്ങള്ക്കു തുലാങ്ങള് വെക്കേണ്ടതിന്നു ആശാരികള്ക്കും പണിക്കാര്ക്കും തന്നേ.

11. They also gave money to the carpenters and builders to purchase dressed stone, and timber for joists and beams for the buildings that the kings of Judah had allowed to fall into ruin.

12. ആ പുരുഷന്മാര് വിശ്വാസത്തിന്മേല് പ്രവര്ത്തിച്ചു; മെരാര്യ്യരില് യഹത്ത്, ഔബദ്യാവു എന്ന ലേവ്യരും പണിനടത്തുവാന് കെഹാത്യരില് സെഖര്യ്യാവും മെശുല്ലാമും വാദ്യപ്രയോഗത്തില് സാമര്ത്ഥ്യമുള്ള സകലലേവ്യരും അവരുടെ മേല്വിചാരകന്മാര് ആയിരുന്നു.

12. The workers did their work faithfully. Over them to direct them were Jahath and Obadiah, Levites descended from Merari, and Zechariah and Meshullam, descended from Kohath. The Levites all who were skilled in playing musical instruments

13. അവര് ചുമട്ടുകാര്ക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാര്ക്കും മേല്വിചാരകന്മാരായിരുന്നു; ലേവ്യരില് ചിലര് എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതില്കാവല്ക്കാരും ആയിരുന്നു.

13. had charge of the laborers and supervised all the workers from job to job. Some of the Levites were secretaries, scribes and gatekeepers.

14. അവര് യഹോവയുടെ ആലയത്തില് പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോള് ഹില്ക്കീയാപുരോഹിതന് യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.

14. While they were bringing out the money that had been taken into the temple of the LORD, Hilkiah the priest found the Book of the Law of the LORD that had been given through Moses.

15. ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടുഞാന് യഹോവയുടെ ആലയത്തില് ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു പുസ്തകം ശാഫാന്റെ കയ്യില് കൊടുത്തു.

15. Hilkiah said to Shaphan the secretary, 'I have found the Book of the Law in the temple of the LORD.' He gave it to Shaphan.

16. ശാഫാന് പുസ്തകം രാജാവിന്റെ അടുക്കല് കൊണ്ടു ചെന്നു രാജസന്നിധിയില് ബോധിപ്പിച്ചതുഅടിയങ്ങള്ക്കു കല്പന തന്നതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.

16. Then Shaphan took the book to the king and reported to him: 'Your officials are doing everything that has been committed to them.

17. യഹോവയുടെ ആലയത്തില് കണ്ട ദ്രവ്യം പുറത്തു എടുത്തു വിചാരകന്മാരുടെ കയ്യിലും വേലക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു.

17. They have paid out the money that was in the temple of the LORD and have entrusted it to the supervisors and workers.'

18. രായസക്കാരനായ ശാഫാന് രാജാവിനോടുഹില്ക്കീയാപുരോഹിതന് ഒരു പുസ്തകം എന്റെ കയ്യില് തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാന് അതിനെ രാജസന്നിധിയില് വായിച്ചു കേള്പ്പിച്ചു.

18. Then Shaphan the secretary informed the king, 'Hilkiah the priest has given me a book.' And Shaphan read from it in the presence of the king.

19. ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി.

19. When the king heard the words of the Law, he tore his robes.

20. രാജാവു ഹില്ക്കീയാവോടും ശാഫാന്റെ മകന് അഹീക്കാമിനോടും മീഖയുടെ മകന് അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാല്

20. He gave these orders to Hilkiah, Ahikam son of Shaphan, Abdon son of Micah, Shaphan the secretary and Asaiah the king's attendant:

21. നിങ്ങള് ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവര്ക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിന് ; ഈ പുസ്തകത്തില് എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാര് യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേല് ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.

21. 'Go and inquire of the LORD for me and for the remnant in Israel and Judah about what is written in this book that has been found. Great is the LORD's anger that is poured out on us because those who have gone before us have not kept the word of the LORD; they have not acted in accordance with all that is written in this book.'

22. അങ്ങനെ ഹില്ക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുല്ദാ എന്ന പ്രവാചകിയുടെ അടുക്കല് ചെന്നു--അവള് യെരൂശലേമില് രണ്ടാം ഭാഗത്തു പാര്ത്തിരുന്നു;- അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു.

22. Hilkiah and those the king had sent with him went to speak to the prophet Huldah, who was the wife of Shallum son of Tokhath, the son of Hasrah, keeper of the wardrobe. She lived in Jerusalem, in the New Quarter.

23. അവള് അവരോടു ഉത്തരം പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളെ എന്റെ അടുക്കല് അയച്ച പുരുഷനോടു നിങ്ങള് പറയേണ്ടതു എന്തെന്നാല്

23. She said to them, 'This is what the LORD, the God of Israel, says: Tell the man who sent you to me,

24. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ സ്ഥലത്തിന്നും നിവാസികള്ക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേള്പ്പിച്ച പുസ്തകത്തില് എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനര്ത്ഥം വരുത്തും.

24. 'This is what the LORD says: I am going to bring disaster on this place and its peopleall the curses written in the book that has been read in the presence of the king of Judah.

25. അവര് എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യ ദൈവങ്ങള്ക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.

25. Because they have forsaken me and burned incense to other gods and aroused my anger by all that their hands have made, my anger will be poured out on this place and will not be quenched.'

26. എന്നാല് യഹോവയോടു ചോദിപ്പാന് നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങള് പറയേണ്ടതു എന്തെന്നാല്നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;

26. Tell the king of Judah, who sent you to inquire of the LORD, 'This is what the LORD, the God of Israel, says concerning the words you heard:

27. ഈ സ്ഥലത്തിന്നും നിവാസികള്ക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോള് നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

27. Because your heart was responsive and you humbled yourself before God when you heard what he spoke against this place and its people, and because you humbled yourself before me and tore your robes and wept in my presence, I have heard you, declares the LORD.

28. ഞാന് നിന്നെ നിന്റെ പിതാക്കന്മാരോടു ചേര്ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയില് അടക്കപ്പെടും; ഞാന് ഈ സ്ഥലത്തിന്നും നിവാസികള്ക്കും വരുത്തുവാന് പോകുന്ന അനര്ത്ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവര് രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.

28. Now I will gather you to your ancestors, and you will be buried in peace. Your eyes will not see all the disaster I am going to bring on this place and on those who live here.' ' So they took her answer back to the king.

29. അനന്തരം രാജാവു ആളയച്ചു യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാമൂപ്പന്മാരെയും കൂട്ടിവരുത്തി.

29. Then the king called together all the elders of Judah and Jerusalem.

30. രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സര്വ്വജനവും യഹോവയുടെ ആലയത്തില് ചെന്നു; അവന് യഹോവയുടെ ആലയത്തില്വെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേള്പ്പിച്ചു.

30. He went up to the temple of the LORD with the people of Judah, the inhabitants of Jerusalem, the priests and the Levites all the people from the least to the greatest. He read in their hearing all the words of the Book of the Covenant, which had been found in the temple of the LORD.

31. രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താന് യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തില് എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങള് ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.

31. The king stood by his pillar and renewed the covenant in the presence of the LORDto follow the LORD and keep his commands, statutes and decrees with all his heart and all his soul, and to obey the words of the covenant written in this book.

32. യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവന് അതില് യോജിപ്പിച്ചു. യെരൂശലേംനിവാസികള് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.

32. Then he had everyone in Jerusalem and Benjamin pledge themselves to it; the people of Jerusalem did this in accordance with the covenant of God, the God of their ancestors.

33. യോശീയാവു യിസ്രായേല്മക്കള്ക്കുള്ള സകലദേശങ്ങളില്നിന്നും സകലമ്ളേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലില് ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാന് സംഗതിവരുത്തി. അവന്റെ കാലത്തൊക്കെയും അവര് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.

33. Josiah removed all the detestable idols from all the territory belonging to the Israelites, and he had all who were present in Israel serve the LORD their God. As long as he lived, they did not fail to follow the LORD, the God of their ancestors.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |