Ezra - എസ്രാ 6 | View All

1. ദാര്യ്യവേശ്രാജാവു കല്പന കൊടുത്ത പ്രകാരം അവര് ബാബേലില് ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരിക്കുന്ന രേഖാശാലയില് പരിശോധന കഴിച്ചു.

1. Then commanded king Darius, that search should be made in the library of the king's treasure house which lay at Babilon.

2. അവര് മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയില് ഒരു ചുരുള് കണ്ടെത്തി; അതില് ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാല്

2. So at Egbathanis in a castell there lieth in the land of the Meedes, there was found a book, and in it was there an act written after this manner:

3. കോരെശ്രാജാവിന്റെ ഒന്നാം ആണ്ടില് കോരെശ്രാജാവു കല്പന കൊടുത്തതുയെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണംഅതിന്റെ അടിസ്ഥാനങ്ങള് ഉറപ്പായിട്ടു ഇടേണം; അതിന്നു അറുപതു മുഴം ഉയരവും അറുപതു മുഴം വീതയും ഉണ്ടായിരിക്കേണം.

3. In the first year of king Cyrus, commanded the same king Cyrus to build the house of God at Jerusalem, in the place where the sacrifice is made, and to lay the foundation to bear threescore cubits height, threescore cubits breadth,

4. വലിയ കല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങള്കൊണ്ടു ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവു രാജാവിന്റെ ഭണ്ഡാരഗൃഹത്തില്നിന്നു കൊടുക്കേണം.

4. and three walls of rough(of all maner of) stones, and one wall of timber, and the expenses shall be given of the king's house.

5. അതു കൂടാതെ നെബൂഖദ് നേസര് യെരൂശലേമിലെ ദൈവാലയത്തില്നിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങള് മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തില് അതതിന്റെ സ്ഥലത്തു വരുവാന്തക്കവണ്ണം ദൈവാലയത്തില് വെക്കുകയും വേണം.

5. And the gold and silver vessel of the house of God, (which Nabuchodonozor took out of the temple at Jerusalem, and brought unto Babilon) shall be restored again, that they may be brought unto the temple at Jerusalem to their place into the house of God.

6. ആകയാല് നദിക്കു അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥര്-ബോസ്നയേ, നിങ്ങളും നദിക്കു അക്കരെയുള്ള അഫര്സ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്നു അകന്നു നില്ക്കേണം.

6. Get you far from them therefore, thou Thathanai, captain(Debyte) beyond the water, and Stharbuzani,(Sethar of Bosen) and your counselors, which are beyond the water, get ye away from them.

7. ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തില് നിങ്ങള് ഇടപെടരുതു; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ.

7. Let them work in the house of God, that the captain(Debyte) of the Jews and their Elders may build the house of God in his place.

8. ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങള് യെഹൂദന്മാരുടെ മൂപ്പന്മാര്ക്കും ചെയ്യേണ്ടതിനെക്കുറിച്ചു ഞാന് കല്പിക്കുന്നതെന്തെന്നാല്നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലില്നിന്നു ആ ആളുകള്ക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.

8. I have commanded also, what shall be done to the Elders of Juda for the building of the house of God, that there shall diligently be taken of the king's goods, even of the rents beyond the water, and given unto the men, and that they be not hindered.

9. അവര് സ്വര്ഗ്ഗത്തിലെ ദൈവത്തിന്നു സൌരഭ്യവാസനയുള്ള യാഗം അര്പ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാര്ത്ഥിക്കേണ്ടതിന്നും

9. And if they have need of calves, lambs, or goats, for the burnt offering unto the God of heaven, wheat, salt, wine and oil, after the custom of the priests at Jerusalem, there shall be given them daily as is according: and see that this be done without fault,(be not done negligently)

10. സ്വര്ഗ്ഗത്തിലെ ദൈവത്തിന്നു ഹോമയാഗം കഴിപ്പാന് അവര്ക്കും ആവശ്യമുള്ള കാളക്കിടാക്കള്, ആട്ടുകൊറ്റന്മാര്, കുഞ്ഞാടുകള്, കോതമ്പു, ഉപ്പു, വീഞ്ഞു, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാര് പറയുംപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കേണ്ടതാകുന്നു.

10. that they may offer sweet saviours unto the God of heaven, and pray for the king's life, and for his children.

11. ആരെങ്കിലും ഈ കല്പന മാറ്റിയാല് അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേല് അവനെ തൂക്കിക്കളകയും അവന്റെ വിടു അതുനിമിത്തം കുപ്പക്കുന്നു ആക്കിക്കളകയും വേണം എന്നും ഞാന് കല്പന കൊടുക്കുന്നു.

11. This commandment have I given. And what man soever he be that altereth these words, there shall a beam be taken from his house, and set up, and he shall be hanged thereon, and his house shall be prised for the deed.

12. ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നു ജനത്തിന്നും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിര്മ്മൂലനാശം വരുത്തും. ദാര്യ്യാവേശായ ഞാന് കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവര്ത്തിക്കേണ്ടതാകുന്നു.

12. But the God that dwelleth in heaven, destroy all kings and people, that put to their hand to alter and to break down the house of God at Jerusalem. I Darius have commanded, that this be diligently done.

13. അപ്പോള് നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാര്യ്യാവേശ്രാജാവു കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.

13. Then Thathanai the captain(Debyte) beyond the water, and Stharbuzanai(Sethar of Bosen) with their counselors (to whom king Darius the king had sent) did their diligence.

14. യെഹൂദന്മാരുടെ മൂപ്പന്മാര് പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്യ്യാവും പ്രവചിച്ചതിനാല് അവര്ക്കും സാധിച്ചും വന്നു. അവര് യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാര്യ്യാവേശിന്റെയും പാര്സിരാജാവായ അര്ത്ഥഹ് ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതു തീര്ത്തു.

14. And the Elders of the Jews builded, and they prospered thorow the prophesying(prophecienge) of Aggeus the prophet and Zachary the son of Ado: and they builded, and set up the work, according to the commandment of the God of Israel, and after the commandment of Cyrus, Darius, and Arthaxerses kings of Persia.

15. ദാര്യ്യാവേശ്രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടില് ആദാര്മാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീര്ന്നു.

15. And they performed the house unto the third day of the month Adar, that was in the sixth year of the reign of king Darius.

16. യിസ്രായേല്മക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.

16. And the children of Israel, the priests, the Levites, and the other children of the captivity held the dedication of the house of God with joy,

17. ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠെക്കു നൂറുകാളയെയും ഇരുനൂറു ആട്ടുകൊറ്റനെയും നാനൂറു കുഞ്ഞാടിനെയും യിസ്രായേല്ഗോത്രങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു

17. and offered at the dedication of the house of God, an hundredth calves, two hundredth lambs, four hundredth goats: and for the sinoffering for all Israel, twelve he goats, according to the number of the tribes of Israel,

18. മോശെയുടെ പുസ്തകത്തില് എഴുതിയിരിക്കുന്നതുപോലെ അവര് യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷെക്കു പുരോഹിതന്മാരെ ക്കുറുക്കുറായും ലേവ്യരെ തരംതരമായും നിര്ത്തി.

18. and set the priests in their courses, and the Levites in their offices to minister unto God which is at Jerusalem as it is written in the book of Moses.

19. ഒന്നാം മാസം പതിന്നാലാം തിയ്യതി പ്രവാസികള് പെസഹ ആചരിച്ചു.

19. And the children of the captivity held Passover upon the fourteenth day of the first month:

20. പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവര് സകലപ്രവാസികള്ക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാര്ക്കും തങ്ങള്ക്കും വേണ്ടി പെസഹ അറുത്തു.

20. for the priests and Levites had purified themselves, so that they were all clean as one man, and killed Passover for all the children of the captivity, and for their brethren the priests, and for themselves.

21. അങ്ങനെ പ്രവാസത്തില്നിന്നു മടങ്ങിവന്ന യിസ്രായേല്മക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു വന്നവര് ഒക്കെയും പെസഹ തിന്നു.

21. And the children of Israel which were come again out of captivity, and all such as had separated themselves unto them from the filthiness of the Heathen in the land, to seek the LORD God of Israel, ate

22. യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിന് ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയില് അവരെ സഹായിക്കേണ്ടതിന്നു അശ്ശൂര്രാജാവിന്റെ ഹൃദയത്തെ അവര്ക്കും അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവര് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.

22. and held the feast of unleavened bread seven days with joy: for the LORD had made them glad, and turned the heart of the king of Assur unto them, so that their hands were strengthened in the work of the house of God, which is the God of Israel.



Shortcut Links
എസ്രാ - Ezra : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |