Nehemiah - നെഹെമ്യാവു 13 | View All

1. അന്നു ജനം കേള്ക്കെ മോശെയുടെ പുസ്തകം വായിച്ചതില് അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയില് ഒരു നാളും പ്രവേശിക്കരുതു;

1. And what tyme as the boke of Moses was red in ye eares of the people, there was founde wrytten therin, yt the Ammonites and Moabites shulde neuer come in to the congregacion of God,

2. അവര് അപ്പവും വെള്ളവുംകൊണ്ടു യിസ്രായേല്മക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവര്ക്കും വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു.

2. because they mett not the children of Israel wt bred and water, and hyred Balaam against the, that he shulde curse them: neuertheles oure God turned ye curse in to a blessynge.

3. ആ ന്യായപ്രമാണം കേട്ടപ്പോള് അവര് സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലില്നിന്നു വേറുപിരിച്ചു.

3. Now whan they herde the lawe, they separated from Israel euery one that had myxte him selfe therin.

4. അതിന്നു മുമ്പെ തന്നേ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകള്ക്കു മേല്വിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതന് തോബീയാവിന്റെ ബന്ധുവായിരുന്നതിനാല് അവന്നു ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.

4. And before this had the prest Eliasib delyuered the chest of ye house of oure God vnto his kynsman Tobia:

5. മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങള് എന്നിവയും ലേവ്യര്ക്കും സംഗീതക്കാര്ക്കും വാതില്കാവല്ക്കാര്ക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാര്ക്കുംള്ള ഉദര്ച്ചാര്പ്പണങ്ങളും വെച്ചിരുന്നു.

5. for he had made him a greate chest, and there had they aforetyme layed the meatofferynges, frankencense, vessell, and the tithes of corne, wyne and oyle (acordinge to the commaundement geuen to the Leuites, syngers and porters) and the Heueofferynges of the prestes.

6. ഈ കാലത്തൊക്കെയും ഞാന് യെരൂശലേമില് ഉണ്ടായിരുന്നില്ലബാബേല് രാജാവായ അര്ത്ഥഹ് ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടില് ഞാന് രാജാവിന്റെ അടുക്കല് പോയിരുന്നു; കുറെനാള് കഴിഞ്ഞിട്ടു

6. But in all this was not I at Ierusalem: for in ye two and thirtieth yeare of Artaxerses kynge of Babilon, came I vnto the kynge, and after certayne dayes optayned I lycence of the kynge

7. ഞാന് രാജാവിനോടു അനുവാദം വാങ്ങി യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന്നു ദൈവാലയത്തിന്റെ പ്രാകാരങ്ങളില് ഒരു അറ ഒരുക്കിക്കൊടുത്തതിനാല് ചെയ്തദോഷം ഞാന് അറിഞ്ഞു.

7. to come to Ierusale. And I gat knowlege of ye euell that Eliasib dyd vnto Tobia, in that he had made him a chest in the courte of the house of God,

8. അതു എനിക്കു അത്യന്തം വ്യസനമായതുകൊണ്ടു ഞാന് തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയില്നിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.

8. and it greued me sore, and I cast forth all the vessels of Tobias house out of the chest,

9. പിന്നെ ഞാന് കല്പിച്ചിട്ടു അവര് ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാന് വീണ്ടും അവിടെ വരുത്തി.

9. and commauded them to clense the chest. And thither broughte I agayne the vessels of the house of God, the meatofferynge and the incense.

10. ലേവ്യര്ക്കും ഉപജീവനം കൊടുക്കായ്കയാല് വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഔരോരുത്തന് താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാന് അറിഞ്ഞു

10. And I perceaued, that the porcions of ye Leuites were not geuen them, for the which cause the Leuites and syngers were fled, euery one to his londe for to worke.

11. പ്രമാണികളെ ശാസിച്ചുദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞതു എന്തു എന്നു ചോദിച്ചു അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്തു നിര്ത്തി.

11. Then reproued I the rulers, and sayde: Why forsake we the house of God? But I gathered them together, and set them in their place.

12. പിന്നെ എല്ലായെഹൂദന്മാരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.

12. Then brought all Iuda the tithes of corne, wyne and oyle vnto the treasure.

13. ഞാന് ശേലെമ്യാപുരോഹിതനെയും സാദോക് ശാസ്ത്രിയെയും ലേവ്യരില് പെദായാവെയും ഇവര്ക്കും സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകന് ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേല്വിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്നു എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാര്ക്കും പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം.

13. And I made treasurers ouer ye treasure, euen Selemia ye prest, and Sadoc the scrybe, & of the Leuites Pedaia, and vnder their hande Hanan the sonne of Sachur the sonne of Mathania: for they were counted faithfull, and their office was, to destribute vnto their brethren.

14. എന്റെ ദൈവമേ, ഇതു എനിക്കായി ഔര്ക്കേണമേ; ഞാന് എന്റെ ദൈവത്തിന്റെ ആലയത്തിന്നും അതിലെ ശുശ്രൂഷെക്കും വേണ്ടി ചെയ്ത എന്റെ സല്പ്രവൃത്തികളെ മായിച്ചുകളയരുതേ.

14. Thynke vpon me O my God here in, & wype not out my mercy, that I haue shewed on ye house of my God, & on the offices therof.

15. ആ കാലത്തു യെഹൂദയില് ചിലര് ശബ്ബത്തില് മുന്തിരിച്ചകൂ ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തില് വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവര് ഭക്ഷണസാധനം വിലക്കുന്ന ദിവസത്തില് ഞാന് അവരെ പ്രബോധിപ്പിച്ചു.

15. At the same tyme sawe I some tredinge wyne presses on the Sabbath, and brynginge in clusters, and asses laden wyth wyne, grapes, fygges, and brynginge all maner of burthens vnto Ierusalem, vpon the Sabbath daye. And I rebuked them earnestly ye same daye that they solde ye vytayles.

16. സോര്യ്യരും അവിടെ പാര്ത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തില് യെഹൂദ്യര്ക്കും യെരൂശലേമിലും വിറ്റുപോന്നു.

16. There dwelt me of Tyre also therin, which broughte fysh and all maner of ware, and solde on the Sabbath vnto the childre of Iuda and Ierusalem.

17. അതുകൊണ്ടു ഞാന് യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങള് ശബ്ബത്തുനാള് അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്തു?

17. Then reproued I the rulers in Iuda, and saide vnto them: What euell thinge is this that ye do, and breake the Sabbath daye?

18. നിങ്ങളുടെ പിതാക്കന്മാര് ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഈ അനര്ത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാല് നിങ്ങള് ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാല് യിസ്രായേലിന്മേല് ഉള്ള ക്രോധം വര്ദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു.

18. Dyd not oure fathers euen thus, and oure God broughte all this plage vpon vs & vpon this cite? And ye make the wrath more yet vpon Israel, in that ye breake the Sabbath.

19. പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളില് ഇരുട്ടായിത്തുടങ്ങുമ്പോള് വാതിലുകള് അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാന് കല്പിച്ചു; ശബ്ബത്തുനാളില് ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകള്ക്കരികെ എന്റെ ആളുകളില് ചിലരെ നിര്ത്തി.

19. And whan the portes of Ierusalem were drawen vp before the Sabbath, I commauded to shutt the gates, and charged that they shulde not be opened tyll after the Sabbath: and some of my seruauntes set I at the gates, yt there shulde no burthe be broughte in on the Sabbath daye.

20. അതുകൊണ്ടു കച്ചവടക്കാരും പലചരകൂ വിലക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാര്ത്തു.

20. Then remayned the chapmen and marchauntes once or twyce ouer nighte without Ierusalem with all maner of wares.

21. ആകയാല് ഞാന് അവരെ പ്രബോധിപ്പിച്ചുനിങ്ങള് മതിലിന്നരികെ രാപാര്ക്കുംന്നതെന്തു? നിങ്ങള് ഇനിയും അങ്ങനെ ചെയ്താല് ഞാന് നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതല് അവര് ശബ്ബത്തില് വരാതെയിരുന്നു.

21. Then reproued I them sore, & sayde vnto them: Why tary ye all night aboute the wall? Yf ye do it once agayne, I wil laye handes vpon you. From that tyme forth came they nomore on the Sabbath.

22. ലേവ്യരോടു ഞാന് ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്വാന് കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഔര്ത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.

22. And I sayde vnto the Leuites which were cleane, that they shulde come and kepe the gates, to halowe the Sabbath daye. Thynke vpo me (O my God) cocernynge this also, & spare me acordynge to thy greate mercy.

23. ആ കാലത്തു ഞാന് അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.

23. And at the same tyme sawe I Iewes, that maried wyues of Asdod, Ammon and of Moab,

24. അവരുടെ മക്കള് പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവര് അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാന് അറിഞ്ഞില്ല.

24. and their children spake halfe in the speache of Asdod, and coulde not speake in ye Iewish language, but by ye tonge mighte a ma perceaue euery people.

25. അവരെ ഞാന് ശാസിച്ചു ശപിച്ചു അവരില് ചിലരെ അടിച്ചു അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്കും കൊടുക്കരുതു; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്ക്കോ നിങ്ങള്ക്കോ എടുക്കയുമരുതു എന്നു ആജ്ഞാപിച്ചു അവരെക്കൊണ്ടു ദൈവനാമത്തില് സത്യം ചെയ്യിച്ചു.

25. And I reproued them, and cursed them, & smote certayne men of the, and plucte them vp, and toke an ooth of them by God: Ye shal not geue youre daughters vnto their sonnes, nether shal ye take their daughters vnto youre sonnes, or for youre selues.

26. യിസ്രായേല്രാജാവായ ശലോമോന് ഇതിനാല് പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവു അനേകംജാതികളുടെ ഇടയില് ഉണ്ടായിരുന്നില്ല; അവന് തന്റെ ദൈവത്തിന്നു പ്രിയനായിരുന്നതിനാല് ദൈവം അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാര് വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ.

26. Dyd not Salomon ye kynge of Israel synne ther in? & yet amonge many Heythen was there no kynge like him, & he was deare vnto his God, and God made him kynge ouer all Israel, and the outlandish wemen.

27. നിങ്ങള് അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാല് നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന്നു ഈ വലിയ ദോഷം ഒക്കെയും ചെയ്വാന് തക്കവണ്ണം ഞങ്ങള് നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു.

27. (Omitted Text)

28. യോയാദയുടെ പുത്രന്മാരില് മഹാപുരോഹിതനായ എല്യാശീബിന്റെ മകന് ഹോരോന്യനായ സന് ബല്ലത്തിന്റെ മരുമകന് ആയിരുന്നു; അതുകൊണ്ടു ഞാന് അവനെ എന്റെ അടുക്കല്നിന്നു ഔടിച്ചുകളഞ്ഞു.

28. And one of the children of Ioiada the sonne of Eliasib ye hye prest, had made a cotracte wyth Saneballath the Horonite: but I chaced him fro me.

29. എന്റെ ദൈവമേ, അവര് പൌരോഹിത്യത്തെയും പൌരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവര്ക്കും കണക്കിടേണമേ.

29. O my God, thynke thou vpon them that are quyte of the presthode, and haue desyled the couenaunt of the presthode and of the Leuites.

30. ഇങ്ങനെ ഞാന് അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാര്ക്കും ലേവ്യര്ക്കും ഔരോരുത്തന്നു താന്താന്റെ വേലയില് ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങള്ക്കു വിറകുവഴിപാടും

30. Thus clensed I them from all soch as were outlandish, and appoynted the courses of the prestes and Leuites, euery one to his office,

31. ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഔര്ക്കേണമേ.

31. and to offre the wod at tymes appoynted, and the first frutes. Thynke thou vpon me (O my God) for the best.



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |