Nehemiah - നെഹെമ്യാവു 9 | View All

1. എന്നാല് ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേല്മക്കള് ഉപവസിച്ചും രട്ടുടുത്തും തലയില് പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.

1. In the twentie and fourth day of this moneth, came the children of Israel together againe, with fasting, and sackeclothes, and earth vpon them,

2. യിസ്രായേല്സന്തതിയായവര് സകല അന്യജാതിക്കാരില്നിന്നും വേറുതിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.

2. And they that were of the seede of Israel, were separated from all the straunge children, and stoode & knowledged their sinnes, & the wickednes of their fathers:

3. പിന്നെ അവര് തങ്ങളുടെ നിലയില് തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്ക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.

3. And stoode vp in their place, & read in the booke of the law of the Lorde their God foure times on the day, and they knowledged and worshipped the Lord their God foure times on the day.

4. ലേവ്യരില് യേശുവ, ബാനി, കദ്മീയേല് ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവര് ലേവ്യര്ക്കും നില്പാനുള്ള പടികളിന്മേല് നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.

4. Then stoode vpon the stayres of the Leuites, Iesua, Bani, Cadmiel, Sabaniah, Bunni, Serebiah, Bani, and Chanani, and cryed loude vnto the Lorde their God:

5. പിന്നെ യേശുവ, കദ്മീയേല്, ബാനി, ഹശബ്ന്യാവു, ശേരെബ്യാവു, ഹോദീയാവു, ശെബന്യാവു, പെദഹ്യാവു, എന്നീ ലേവ്യര് പറഞ്ഞതെന്തെന്നാല്നിങ്ങള് എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിന് . സകലപ്രശംസെക്കും സ്തുതിക്കും മീതെ ഉയര്ന്നിരിക്കുന്ന നിന്റെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.

5. And the Leuites, Iesua, and Cadmiel, Bani, and Hasabnia, Serebiah, and Hodia, Sebania, and Phathahia, sayde: Stand vp, and prayse the Lorde your God for euer, and let thankes be geue vnto the name of thy glory, which excelleth all thankes geuing and prayse.

6. നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വര്ഗ്ഗാധിസ്വര്ഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.
വെളിപ്പാടു വെളിപാട് 10:5

6. Thou art Lorde alone, thou hast made heauen and the heauen of all heauens with all their hoast, the earth and all thinges that are therein, the sea & all that is therin, & thou preseruest them al, & the hoast of heauen worshippeth thee.

7. അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കല്ദയപട്ടണമായ ഊരില്നിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ.

7. Thou art, O Lorde, the God that hast chosen Abraham, and broughtest him out of Ur in Chaldea, and calledst him Abraham:

8. നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യര്, ഹിത്യര്, അമോര്യ്യര്, പെരിസ്യര്, യെബൂസ്യര്, ഗിര്ഗ്ഗസ്യര് എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നെ കൊടുക്കും എന്നു നീ അവനോടു ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാല് നിന്റെ വചനങ്ങളെ നിവൃത്തിച്ചുമിരിക്കുന്നു.

8. And foundest his heart faithfull before thee, & madest a couenaunt with him, to geue vnto his seede the lande of the Chanaanites, Hethites, Amorites, Pherezites, Iebusites, and Gergesites, and hast made good thy wordes: for thou art righteous,

9. മിസ്രയീമില് ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാണ്കയും ചെങ്കടലിന്റെ അരികെവെച്ചു അവരുടെ നിലവിളിയെ കേള്ക്കയും

9. And hast considered the miserie of our fathers in Egypt, and heard their complaynt by the red sea:

10. ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തിലെ സകലജനത്തിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്ത്തിക്കയും ചെയ്തു; അവര് അവരോടു ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്കു ഒരു നാമം സമ്പാദിച്ചിരിക്കുന്നു.

10. And shewed tokens and wonders vpon Pharao and all his seruauntes, and on all the people of his lande: For thou knowest that they were presumptuous and cruell against them: and so madest thou thee a name as it is this day.

11. നീ കടലിനെ അവരുടെ മുമ്പില് വിഭാഗിച്ചു; അവര് കടലിന്റെ നടുവില് ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടര്ന്നവരെ നീ പെരുവെള്ളത്തില് ഒരു കല്ലുപോലെ ആഴത്തില് എറിഞ്ഞുകളഞ്ഞു.

11. And the [red] sea diddest thou deuide in sunder before them, so that they went through the middest of the sea drye shod: and their persecuters threwest thou into the deepe, as a stone in the mightie waters:

12. നീ പകല് സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവര് പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാന് അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.

12. And leddest them on the day time in a cloudie piller, and on the night season in a piller of fyre, to shewe them light in the way that they went.

13. നീ സീനായിമലമേല് ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ചു അവകൂ ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.

13. Thou camest downe also vpon mount Sinai, and speakest vnto them from heauen, and gauest them right iudgementes, true lawes, good commaundementes and statutes:

14. നിന്റെ വിശുദ്ധ ശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവര്ക്കും കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചു കൊടുത്തു.

14. And declaredst vnto them thy holy Sabbath, and commaundedst them preceptes, ordinaunces, and lawes, by the hande of Moyses thy seruaunt:

15. അവരുടെ വിശപ്പിന്നു നീ അവര്ക്കും ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവര്ക്കും പാറയില് നിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവര്ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന് ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.
യോഹന്നാൻ 6:31

15. And gauest them bread from heauen when they were hungry, and broughtest foorth water for them out of the rocke when they were thirstye, and promysedst them that they should go in and take possession of the lande ouer which thou haddest lyft vp thyne hand for to geue them.

16. എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേള്ക്കാതിരുന്നു.

16. But they and our fathers were proud and hardnecked, so that they folowed not thy commaundementes:

17. അനുസരിപ്പാന് അവര്ക്കും മനസ്സില്ലാതിരുന്നു; നീ അവരില് ചെയ്ത അത്ഭുതങ്ങളെ അവര് ഔര്ക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തില് ഒരു തലവനെ നിയമിച്ചു നീയോ ക്ഷമിപ്പാന് ഒരുക്കവും കൃപയും കരുണയും ദീര്ഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാല് അവരെ കൈ വിട്ടുകളഞ്ഞില്ല.

17. And woulde not obey, neither were mindeful of the wonders that thou diddest for the: but hardened their neckes, and had in their heades to returne to their bondage by their rebellion: But thou O God of mercies, gracious, and full of compassion, of long suffering, and of great mercie, yet forsookest them not.

18. അവര് തങ്ങള്ക്കു ഒരു കാളക്കിടാവിനെ വാര്ത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമില്നിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കള് ഉണ്ടാക്കിയാറെയും

18. Moreouer, when they had made them a moulten calfe, and saide. This is thy God that brought thee out of the lande of Egypt, and did blasphemies:

19. നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയില് വിട്ടുകളഞ്ഞില്ല; പകലില് അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയില് അവര്ക്കും വെളിച്ചം കൊടുത്തു അവര് നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.

19. Yet forsookest thou them not in the wildernesse, according to thy great mercies: And the cloudy piller departed not from them on the day time to leade the the way, neither the piller of fire in the night season, to shewe them light in the way by which they should go.

20. അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു.

20. And thou gauest them thy good spirite to enfourme them, and withheldest not thy Manna from their mouth, and gauest them water when they were thirstie.

21. ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയില് പുലര്ത്തിഅവര്ക്കും ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാല് വീങ്ങിയതുമില്ല.

21. Fourtie yeres long didst thou feede them in the wildernesse, so that they lacked nothing: their clothes waxed not olde, and their feete swelled not.

22. നീ അവര്ക്കും രാജ്യങ്ങളെയും ജാതികളെയും അതിര്തിരിച്ചു വിഭാഗിച്ചു കൊടുത്തു; അവര് ഹെശ്ബോന് രാജാവായ സീഹോന്റെ ദേശവും ബാശാന് രാജാവായ ഔഗിന്റെ ദേശവും കൈവശമാക്കി.

22. And thou gauest them kingdomes and nations, and scatteredst them into corners: so they possessed the lande of Sehon and the lande of the king of Hesebon, and the lande of Og king of Basan.

23. അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്ദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാന് നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു.

23. And their children multipliedst thou as the starres of heauen, and broughtest them into the lande whereof thou haddest spoken to their fathers, that they should go into it, and haue it in possession.

24. അങ്ങനെ മക്കള് ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവര്ക്കും കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങള്ക്കു ബോധിച്ചതുപോലെ ചെയ്വാന് അവരുടെ കയ്യില് ഏല്പിച്ചുകൊടുത്തു.

24. And the children went in, and possessed the lande, and thou subduedst before them the inhabiters of the lande, euen the Chanaanites, and gauest them into their handes, with their kinges and the people of the lande, that they might do with them what they would.

25. അവര് ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാനല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവര് തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയില് സുഖിച്ചുകൊണ്ടിരുന്നു.

25. And they wanne their strong cities, and a fat lande, and toke possession of houses that were full of all maner of goodes, welles digged out, vineyards, oliue gardens , & many fruiteful trees: and they did eate, and were filled, and became fat, and liued in pleasure through thy great goodnesse.

26. എന്നിട്ടും അവര് അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകില് എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാന് അവരോടു സാക്ഷ്യംപറഞ്ഞ നിന്റെ പ്രവാചകന്മാരെ അവര് കൊന്നു മഹാകോപഹേതുക്കള് ഉണ്ടാക്കി.

26. Neuerthelesse, they were disobedient, and rebelled against thee, and cast thy law behinde their backes, & slue their prophetes, which exhorted them earnestly that they might bring them againe vnto thee, and did great blasphemies.

27. ആകയാല് നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില് ഏല്പിച്ചു, അവര് അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവര് നിന്നോടു നിലവിളിച്ചപ്പോള് നീ സ്വര്ഗ്ഗത്തില് നിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവര്ക്കും രക്ഷകന്മാരെ കൊടുത്തു; അവര് അവരുടെ ശത്രുക്കളുടെ കയ്യില്നിന്നു അവരെ രക്ഷിച്ചു.

27. Therefore thou gauest them ouer into the hand of their enemies that vexed them: And in the time of their trouble whe they cryed vnto thee thou heardest them from heauen, and through thy great mercie thou gauest them sauiours which helped them out of the hande of their enemies.

28. അവര്ക്കും സ്വസ്ഥത ഉണ്ടായപ്പോള് അവര് വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില് ഏല്പിക്കയും അവര് അവരുടെമേല് കര്ത്തവ്യം നടത്തുകയും ചെയ്തു; അവര് തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോള് നീ സ്വര്ഗ്ഗത്തില്നിന്നു കേട്ടു അവരെ നിന്റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു.

28. But when they came to rest, they turned backe againe to do euill before thee: therefore leftest thou them in the hande of their enemies, so that they had the dominion ouer them: And when they conuerted, & cryed vnto thee, thou heardest them from heauen, and many times hast thou deliuered them according to thy great mercie,

29. അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവര് അഹങ്കരിക്കയും ഒരുത്തന് അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകള് കേള്ക്കാതെ നിന്റെ വിധികള്ക്കു വിരോധമായി പാപം ചെയ്കയും എതിര്ത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു.

29. And testifiedst vnto them, that thou mightest bring them againe vnto thy lawe: Notwithstanding, they were proude, and hearkened not vnto thy commaundementes, but sinned in thy lawes, which if a man do, he shall lyue in them: and turned the shoulder away, and were stiffenecked, and would not heare.

30. നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്റെ ആത്മാവിനാല് നിന്റെ പ്രവാചകന്മാര്മുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാല് അവര് ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കയ്യില് ഏല്പിച്ചുകൊടുത്തു.

30. Yet many yeres diddest thou forbeare them, and testifiedst vnto them through thy spirite, euen by the hand of thy prophetes, and yet would they not heare: therefore gauest thou them into the hand of the nations of the landes.

31. എങ്കിലും നിന്റെ മഹാ കരുണ നിമിത്തം നീ അവരെ നിര്മ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.

31. And for thy great mercies sake, thou hast not vtterly consumed them, neither forsaken them: for thou art a gratious and mercifull God.

32. ആകയാല് ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂര്രാജാക്കന്മാരുടെ കാലംമുതല് ഇന്നുവരെ ഞങ്ങള്ക്കും ഞങ്ങളുടെ രാജാക്കന്മാര്ക്കും പ്രഭുക്കന്മാര്ക്കും പുരോഹിതന്മാര്ക്കും പ്രവാചകന്മാര്ക്കും ഞങ്ങളുടെ പിതാക്കന്മാര്ക്കും നിന്റെ സര്വ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.

32. Now therfore our God, thou great God mightie and terrible, thou that kepest couenaunt and mercie, regarde not a litle al the trauaile that hath come vnto vs, and our kinges, our princes, our priestes, our prophetes, and our fathers, and all the people since the time of the kinges of Assur, vnto this day.

33. എന്നാല് ഞങ്ങള്ക്കു ഭവിച്ചതില് ഒക്കെയും നീ നീതിമാന് തന്നേ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവര്ത്തിച്ചിരിക്കുന്നു.

33. And truely thou art iust in al that thou hast brought vpon vs, for thou hast done right: As for vs, we haue ben vngodly,

34. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.

34. And our kinges, and our princes, our priestes, and our fathers, haue not done thy lawe, nor regarded thy commaundementes, and thy earnest exhortations, wherewith thou hast exhorted them,

35. അവര് തങ്ങളുടെ രാജത്വത്തിലും നീ അവര്ക്കും കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവര്ക്കും അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.

35. And they haue not serued thee in their kingdome, and in thy great goodnesse that thou gauest them, and in the large and plenteous lande which thou gauest before them, and haue not conuerted from their wicked workes.

36. ഇതാ, ഞങ്ങള് ഇന്നു ദാസന്മാര്; നീ ഞങ്ങളുടെ പിതാക്കന്മാര്ക്കും ഫലവും ഗുണവും അനുഭവിപ്പാന് കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങള് ദാസന്മാരായിരിക്കുന്നു.
യോഹന്നാൻ 8:33

36. Beholde, we are in bondage this day, and so is the lande that thou gauest vnto our fathers to eate the fruites and goodnesse thereof, beholde there are we bondmen.

37. ഞങ്ങളുടെ പാപങ്ങള്നിമിത്തം നീ ഞങ്ങളുടെ മേല് ആക്കിയിരിക്കുന്ന രാജാക്കന്മാര്ക്കും അതു വളരെ അനുഭവം കൊടുക്കുന്നു; അവര് തങ്ങള്ക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങള് വലിയ കഷ്ടത്തിലും ആയിരിക്കുന്നു.

37. And great is the increase of it vnto the kinges whom thou hast set ouer vs because of our sinnes, and they haue dominion ouer our bodies and cattaile, euen as they wyll them selues: and we are in great trouble.

38. ഇതൊക്കെയും ഔര്ത്തു ഞങ്ങള് സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു.

38. Now because of all this make we a sure couenaunt and write it, & our princes, leuites, and priestes, seale vnto it.



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |